കണ്ണൂരിലെ സിംഹം പി. ജയരാജന്‍ സി പി എമ്മിന് മുന്നില്‍ കീഴടങ്ങി... കലഹത്തിന് ഫലമില്ലെന്ന് കണ്ടെത്തി

കണ്ണൂരിലെ സിംഹം പി. ജയരാജന്‍ സി പി എമ്മിന് മുന്നില്‍ കീഴടങ്ങി. ഇനിയും കളിച്ചാല്‍ അകത്താക്കുമെന്ന പാര്‍ട്ടിയുടെ ഭീഷണിക്ക് മുന്നില്‍ മനസില്ലാ മനസോടെയാണ് അദ്ദേഹം കീഴടങ്ങിയത്.
അക്ഷരാര്‍ത്ഥത്തില്‍ പി. ജയരാജനെ സി പി എം ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. എം എല്‍ എ സ്ഥാനവും എം പി സ്ഥാനവും പാര്‍ട്ടി തന്നെ ഇല്ലാതാക്കിയെങ്കിലും പിടിച്ചു നില്‍ക്കാന്‍ പാടുപെടുകയാണ് പി. ജയരാജന്‍. അദ്ദേഹം കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രി വി.മുരളീധരനെതിരെ രംഗത്തെത്തിയത്. ഇതിന് പിന്നില്‍ പാര്‍ട്ടിയോടുള്ള തന്റെ ഭയം കാരണമാണെന്നാണ് സൂചന.
പിണറായിയും കോടിയേരിയും കേന്ദ്രമന്ത്രിക്കെതിരെ ഇതു വരെ രംഗത്തെത്തിയിട്ടില്ല. ആകെ സി പി എം. ആക്റ്റിംഗ് സെക്രട്ടറി എ. വിജയരാഘവന്‍ മാത്രമാണ് മുരളിക്കെതിരെ രംഗത്തെത്തിയത്.
കാനം രാജേന്ദ്രന്‍ പോലും മുരളിക്കെതിരെ നല്ല രണ്ട് വാക്കുകള്‍ പറഞ്ഞില്ല. സാധാരണ എന്തിനും ഏതിനും മറുപടി പറയുന്ന പിണറായി വിജയന്‍ മുരളിയോട് ഒരക്ഷരം പോലും പ്രതികരിച്ചില്ല. ഇതാണ് സാഹചര്യമെന്നിരിക്കെ പി. ജയരാജന്‍ പ്രത്യേകിച്ച് ഒരു പ്രകോപനവുമില്ലാതെയാണ് പിണറായിക്ക് വേണ്ടി രംഗത്തെത്തിയത്. കേരളത്തില്‍ സി പി എമ്മിന്റെ നേതാവ് പിണറായി തന്നെയാണെന്ന് പി ജയരാജന്‍ സമ്മതിച്ചിരിക്കുകയാണ്.
കേന്ദ്രമന്ത്രി വി. മുരളീധരനെതിരേ രൂക്ഷ വിമര്‍ശനമാണ് പി.ജയരാജന്‍ നടത്തിയത്. മുരളിയെ സംഘി എന്നാണ് ജയരാജന്‍ വിളിച്ചത്. പിണറായി വിജയനെതിരെ നിലവാരമില്ലാത്ത ആക്ഷേപമുയര്‍ത്തിയ മുരളീധരന്‍ സ്വന്തം പദവി മറന്ന് തനി സംഘിയായി മാറിയെന്നും ഒരു വിലയുമില്ലാത്ത കേന്ദ്ര സഹമന്ത്രിയാണ് മുരളീധരനെന്നും ജയരാജന്‍ ആക്ഷേപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയരാജന്‍ കേന്ദ്രമന്ത്രിക്കെതിരെ രംഗത്തെത്തിയത്.
മുന്‍പൊരിക്കല്‍ ഈ മാന്യന്‍ കാക്കി ട്രൗസറിട്ട് നടന്ന കാലത്തെ ഒരു സംഭവം ഓര്‍മ്മ വരുന്നു എന്ന പറഞ്ഞു കൊണ്ടാണ് ജയരാജന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ഏതാനും ആര്‍എസ്എസ് കാരേയും എബിവിപികാരേയും കൂട്ടി ഈ വിദ്വാന്‍ അന്ന് മുഖ്യമന്ത്രിയായിരുന്നു നായനാരെ ദില്ലിയില്‍ കേരള ഹൌസില്‍ മുറിയില്‍ പൂട്ടിയിട്ടു.
കേരളത്തില്‍ അറസ്റ്റിലായ ഒരു എബിവിപി പ്രവര്‍ത്തകനെ വിട്ടയക്കുമെന്ന് മുഖ്യമന്ത്രി എഴുതി നല്‍കണമെന്നായിരുന്നു ആവശ്യം. പക്ഷേ നായനാര്‍ അതിന് തയ്യാറായില്ല. എല്ലാവരെയും അറസ്റ്റ് ചെയ്തു. നായനാരെ പോലെ കരുത്തനായ കമ്മ്യൂണിസ്റ്റായ പിണറായിക്ക് ഒരു ചുക്കും സംഭവിക്കില്ലെന്നാണ് ജയരാജന്‍ എഴുതിയത്.
അന്ന് കാണിച്ച ആ കാക്കി ട്രൗസര്‍ കാരന്റെ അതെ മനോഭാവമാണ് ഈ മാന്യന് ഇപ്പോളും കാണിക്കുന്നതെന്നാണ് ജയരാജന്‍ പറഞ്ഞത്. കേന്ദ്ര മന്ത്രിയായിട്ട് നാടിനോ നാട്ടുകാര്‍ക്കോ യാതൊരു ഉപകാരവും ചെയ്യാത്ത ഈ മാന്യനോട് മലയാളികള്‍ക്ക് പുച്ഛം മാത്രമേ ഉള്ളുവെന്നാണ് ജയരാജന്‍ എഴുതിയത്. ആകെ ഉപകാരം കിട്ടിയത് കുറച്ച് സ്വന്തക്കാര്‍ക്കാണ്. വിദേശ യാത്രകളില്‍ കൂടെ കൂട്ടാനും ഔദ്യോഗിക വേദികളില്‍ ഇരിപ്പിടമൊരുക്കാനും നന്നായി ശ്രമിച്ചിട്ടുണ്ട്. ഈ കേന്ദ്ര സഹമന്ത്രിക്ക് അര്‍ഹമായ വിശേഷണം ഈ സന്ദര്‍ഭത്തില്‍ തന്നെ ജനങ്ങള്‍ കല്പിച്ച് നല്‍കിയിട്ടുണ്ടെന്നും ജയരാജന്‍ പറഞ്ഞു.
പാര്‍ട്ടിയില്‍ തന്നെ സജീവമാകാനാണ് ജയരാജന്റെ ആഗ്രഹം. പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയാല്‍ തന്റെ രാഷ്ട്രീയമെന്ന കരിയര്‍ ഇല്ലാതാകുമെന്ന് ജയരാജന്‍ കരുതുന്നു.വളരെ പെട്ടെന്ന് റിട്ടയര്‍ ചെയ്യാന്‍ ജയരാജന്‍ തയ്യാറല്ല
. അതു കൊണ്ടു പാര്‍ട്ടിക്ക് വിധേയനായി ജീവിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. കൂത്തുപറമ്പില്‍ ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോള്‍ തന്റെ മകനിട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് ജയരാജന്‍ തള്ളി പറഞ്ഞത് അതുകൊണ്ടാണ്. പിണറായിയുമായി ഒരു വാക്കുതര്‍ക്കത്തിന് ജയരാജന്‍ നില്‍ക്കില്ല. പിണറായിയുമായി തത്കാലം രാജിയാവാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.
അതേസമയം മേയ് രണ്ടിന് റിസള്‍ട്ട് വരുമ്പോള്‍ പിണറായിയുടെ സര്‍ക്കാര്‍ തോറ്റാല്‍ ജയരാജന്റെ നിലപാട് മാറാം. അങ്ങനെ സംഭവിച്ചാല്‍ പിണറായിയെ ആര്‍ക്കും വേണ്ടാതാകും. അപ്പോള്‍ തന്റെ നിലപാട് പ്രഖ്യാപിക്കാം എന്നാണ് ജയരാജന്‍ കരുതുന്നത്. അതെന്തായാലും ജയരാജന്‍ പാര്‍ട്ടി കേന്ദ്ര- സംസ്ഥാന നേതൃത്വക്കളെ അവഗണിക്കില്ല. വിധേയനായി ജീവിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
"
https://www.facebook.com/Malayalivartha