തലയ്ക്കും വാലിനും ഒരു പോലെ കൊട്ട് ... പി.ജെ എന്തിനാണ് ഇങ്ങനെ പിണറായിയെ നാറ്റിച്ചത് ?

അര്‍ഹിക്കുന്ന അവഞ്ജയോടെ തള്ളുക എന്നത് രാഷ്ട്രീയക്കാരുടെ സ്ഥിരം പ്രയോഗമാണ്. എന്നാല്‍ അങ്ങനെ ചെയ്തില്ലെന്ന് മാത്രമല്ല പിണറായി മറക്കാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ വീണ്ടും വീണ്ടും ഓര്‍മിപ്പിച്ച് വിവാദമുണ്ടാക്കുകയാണ് സിപിഎമ്മിലെ ചിലരെന്ന് സംശയം തോന്നും ചിലത് കണ്ടാല്‍.
ഏതായാലും പരനാറി, നികൃഷ്ടജീവി, കുലംകുത്തി തുടങ്ങിയ പ്രയോഗങ്ങളെ കടത്തിവെട്ടി ഇതാ കോവിഡിയേറ്റ് രംഗമാവുകയാണ്. അല്ലെങ്കില്‍ ചിലര്‍ വീണ്ടും വീണ്ടും ആക്കുകയാണ്. പശുവിന്റെ കടിയും മാറി കാക്കയുടെ വിശപ്പും മാറി എന്ന് പറഞ്ഞപോലെയായി കാര്യങ്ങള്‍.
വി. മുരളീധരനും ബി.ജെ.പിയും പച്ചയ്ക്ക് പറഞ്ഞതിനെ എതിര്‍ക്കാനായി ചിലര്‍ എടുത്തിട്ടത് അതിനെക്കാള്‍ മൂര്‍ച്ചയുള്ള ചര്‍ച്ചയായിരിക്കുന്നു. പി. ജയരാജന്റേത് പിണറായിയുടെ വാലാകാനുള്ള ശ്രമമെന്ന് ബി. ഗോപാലകൃഷ്ണന്‍ പറയുന്നതില്‍ വരെ കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്.
ടീം പിണറായി വെട്ടിനിരത്തിയതിന്റെ വേദന ഒരു വശത്ത് മറു വശത്ത് ധര്‍മടം മണ്ഡലത്തിലെ പിണറായിക്കെതിരെ ഉയര്‍ന്ന ഫ്ളകസുകള്‍. പി.ജെ.ആര്‍മി എന്നത് ഒരു സത്യമല്ലെന്നും തനിക്ക് ഇതിനെക്കുറിച്ച് അറിയില്ലെന്നുമൊക്കെ അതിവൈകാരികമായി ജയരാജന്‍ പറഞ്ഞതും ഇപ്പോള്‍ പിണറായിയെ തൊട്ടാല്‍ തീക്കളി എന്നൊക്കെ പറഞ്ഞ് രംഗത്ത് വരുന്നതുമൊക്കെ നല്ലത് തന്നെ. പക്ഷെ അവിടെയും വീണ്ടും വീണ്ടും തലവേദനയാകുന്നത് പിണറായിക്കാണ്.
ഓരോ പ്രസ്താവനയിലും കോവിഡീയറ്റ് ഇങ്ങനെ മുഴങ്ങി കേള്‍ക്കുന്നു. ഏതായാലും പിണറായിയുടെ വാലാകാനാണ് പി. ജയരാജന്റെ ശ്രമമെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍ വിമര്‍ശിച്ചെന്ന് മാത്രമല്ല. ശത്രുവില്‍ നിന്ന് രക്ഷപെടാന്‍ വാല് മുറിച്ചിടുന്ന ഗതികേടാണ് പി. ജയരാജന് വന്നിട്ടുള്ളതെന്നും വി.മുരളീധരനെ കുറ്റം പറയാനും അധിക്ഷേപിക്കാനും എന്ത് യോഗ്യതയാണ് ജയരാജനുള്ളതെന്നും ഗോപാലകൃഷ്ണന്‍ പ്രസ്താവനയില്‍ ചോദിക്കുകയും ചെയ്തു.
വി.മുരളീധരനെ തെറി പറഞ്ഞ് പിണറായിയുടെ പ്രീതി പിടിച്ച് പറ്റാനാണ് പി.ജയരാജന്‍ ശ്രമിക്കുന്നത്. കമ്മിയല്ല അന്തംകമ്മിയായി തീര്‍ന്ന ജയരാജനെ ഇനി പിണറായി ഗൗനിക്കുകയൊ പാര്‍ട്ടിയുടെ ചുക്കാന്‍ കൊടുക്കുകയൊ ചെയ്യില്ലന്ന് മനസ്സിലായതോടെ മാനസിക വിഭ്രാന്തിയിലായ ജയരാജന്‍ വായില്‍ തോന്നുന്നത് പറഞ്ഞ് പിണറായിയുടെ ശ്രദ്ധ നേടാന്‍ ശ്രമിക്കുകയാണ്.
പിച്ചാത്തിയുടെ തിളക്കത്തില്‍ എതിരാളികളുടെ തലവെട്ടി പാര്‍ട്ടിയില്‍ സ്വാധീനം ഉറപ്പിച്ച നേതാവല്ല മുരളീധരന്‍. മുരളീധരന്റെ പേരില്‍ ഒരു പെറ്റിക്കേസ്സു പോലും ഇല്ല. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടേയും ഗവണ്‍മെന്റിന്റേയും ഭാഗമാണ് മുരളീധരന്‍. മുരളീധരന്റെ മാന്യതയും യോഗ്യതയും അളക്കാന്‍ ജയരാജന്‍ വളര്‍ന്നിട്ടില്ലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
തീര്‍ന്നില്ല മുരളീധരനും വിട്ടില്ല. മുഖ്യമന്ത്രിക്കെതിരായി താന്‍ നടത്തിയ പരാമര്‍ശം മൃദുവായിപ്പോയെന്നാണ് പലരുടെയും അഭിപ്രായമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. കോവിഡിയറ്റ് പരാമര്‍ശത്തെ വിമര്‍ശിച്ചുളള പിയജയരാജന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് അദ്ദേഹത്തിന്റെ മാനസികനിലയെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതായത് രണ്ടു പേര്‍ക്കും കൊടുത്തത് കുറഞ്ഞ് പോയെന്ന് സാരം. പരനാറി, നികൃഷ്ടജീവി, കുലംകുത്തി ഇതൊക്കെയാണ് മുഖ്യമന്ത്രി നടത്തിയിട്ടുളള പരാമര്‍ശങ്ങള്‍. അതുമായി താരതമ്യം ചെയ്യുമ്പോള്‍ താന്‍ വളരെ മൃദുവായ പരാമര്‍ശമാണ് നടത്തിയിട്ടുളളത്. വാസ്തവത്തില്‍ അത് പോരെന്നാണ് പലരുടെയും അഭിപ്രായം.
നിരന്തരം കോവിഡ് ചട്ടങ്ങള്‍ ലംഘിക്കുന്ന ഒരാളെ ഇത്ര മൃദുവായി വിശേഷിപ്പിച്ചാല്‍ പോര എന്നുപറയുന്ന ധാരാളം ആളുകളുണ്ട് എന്ന് വി.മുരളീധരന്‍ പറയുമ്പോള്‍ ഇനി എന്തൊക്കെ കാണണമോ എന്തോ. മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം നടത്തുക വഴി കേന്ദ്രമന്ത്രി സ്വന്തം പദവി മറന്ന് തനി സംഘിയായി മാറിയെന്ന പി.ജയരാജന്റെ വിമര്‍ശനത്തോടും അദ്ദേഹം പ്രതികരിച്ചു. അണികളും പ്രവര്‍ത്തകരും അവിശ്വസിക്കുന്ന നേതാവാണ് പി.ജയരാജന്‍.
തനിക്കെതിരായ പി.ജയരാജന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് അദ്ദേഹത്തിന്റെ മാനസിക നിലയെയാണ് സൂചിപ്പിക്കുന്നത്. പി.ജയരാജനോട് സഹതാപം മാത്രമാണ് ഉളളതെന്നും പിണറായി വിജയന്റെ വിശ്വാസം നേടാനുളള ശ്രമം മാത്രമാണ് അദ്ദേഹം നടത്തുന്നത്- മുരളീധരന്‍ പറഞ്ഞു. കേരളത്തില്‍ അറസ്റ്റിലായ ഒരു എബിവിപി പ്രവര്‍ത്തകനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസുകാരേയും എബിവിപിക്കാരേയും കൂട്ടി കേരളഹൗസില്‍ നായനാരുടെ മുറിയില്‍ വി.മുരളീധരന്‍ അതിക്രമിച്ചു കയറിയെന്ന പി.ജയരാജന്റെ ആരോപണത്തെ മുരളീധരന്‍ നിഷേധിച്ചു.
താന്‍ നായനാരെ തടഞ്ഞു എന്ന് ജയരാജന്‍ പറയുന്നത് പച്ചക്കളളമാണ്. 1980-ല്‍ എന്നെ കളളക്കേസില്‍ കുടുക്കിയപ്പോഴാണ് എബിവിപിക്കാര്‍ നായനാരെ പൂട്ടിയിട്ടതെന്നും അദ്ദേഹം പറഞ്ഞു. ഏതായാലും പി.ജെ എന്തിനാണ് ഇങ്ങനെ പിണറായിയെ നാറ്റിച്ചത്. വല്ല വൈരാഗ്യവുമുണ്ടെങ്കില്‍ മുഖത്ത് നോക്കി പറഞ്ഞാല്‍ പോരെ. അതല്ലാതെ സഹായിക്കാനായി ഇറങ്ങി പുറപ്പെടുകയും ചെയ്തു. അതും കൂടി ഏറ്റെടുത്ത് കൂടുതല്‍ നാണക്കേട് ഏറ്റുവാങ്ങണമായിരുന്നു.
ഏതായാലും ഉര്‍വശീ ശാപം ഉപകാരമെന്നത് പോലയായി ബി.ജെ.പിക്ക് കാര്യങ്ങള്‍. കാരണം ഇപ്പോള്‍ തര്‍ക്കം അന്തം കമ്മികളും സംഘികളും തമ്മിലാണോ അതോ കമ്മികളും അന്തവു നേര്‍ക്കുനേര്‍ ആണോ എന്ന്.
https://www.facebook.com/Malayalivartha