നമ്മുടെ മുഖ്യമന്ത്രി രോഗലക്ഷണം മറച്ച് വെച്ച് ആയിരങ്ങളെ പങ്കെടുപ്പിച്ച് റോഡ് ഷോ നടത്തിയതടക്കമുള്ള ചില ഗുരുതരമായ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയതിനെ പറ്റി താങ്കളുടെ പ്രതികരണം നടത്താതിരുന്നത്, താങ്കളുടെ നാവ് ' ക്വാറന്‍്റൈനില്‍' ആയതു കൊണ്ടാണോ? സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിൽ കുറിക്കുന്നു

തൃശൂര്‍പൂരം മാറ്റിവയ്ക്കണമെന്ന സംസ്ഥാന സാമൂഹിക സുരക്ഷാ മിഷന്‍ എക്സിക്യുട്ടീവ് ഡയരക്ടര്‍ ഡോ. അശീല്‍ മുഹമ്മദിന്റെ നിലപാടിനെ പിന്തുണച്ചും, എന്നാല്‍ മുഖ്യമന്ത്രിയുടെ ചികില്‍സയുമായി ബന്ധപ്പെട്ട വിവാദത്തിലടക്കം സ്വീകരിച്ച മൌനത്തെ അതിരൂക്ഷമായി പരിഹസിച്ചും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കുറിപ്പ് സമൂഹമാധ്യമനകളിൽ വൈറലാകുന്നു
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
ശ്രീ അശീല്‍,
കോവിഡ് പ്രതിരോധത്തെ പറ്റിയുള്ള താങ്കളുടെ ആശങ്കകള്‍ കലര്‍ന്ന തൃശൂര്‍ പൂരം പോസ്റ്റ് അഭിനന്ദനീയമാണ്.
എന്നാല്‍ എന്‍്റെ മനസില്‍ തോന്നിയ മറ്റ് ചില സംശയങ്ങള്‍ പങ്ക് വെക്കുവാന്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നമ്മുടെ മുഖ്യമന്ത്രി രോഗലക്ഷണം മറച്ച് വെച്ച് ആയിരങ്ങളെ പങ്കെടുപ്പിച്ച് റോഡ് ഷോ നടത്തിയതടക്കമുള്ള ചില ഗുരുതരമായ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയതിനെ പറ്റി താങ്കളുടെ പ്രതികരണം നടത്താതിരുന്നത്, താങ്കളുടെ നാവ് ' ക്വാറന്‍്റൈനില്‍' ആയതു കൊണ്ടാണോ?
മനുഷ്യ ജീവനുകളേക്കാള്‍ വലുതല്ല മുഖ്യമന്ത്രിയുടെ 'തെരഞ്ഞെടുപ്പ് താരനിശ ' എന്ന് 'ഉറപ്പിച്ച് ' പറയുവാന്‍ താങ്കള്‍ക്ക് 'ഉറപ്പില്ലാതെ ' പോയത് എന്തുകൊണ്ടാണ്?
'പ്രത്യേക കോവിഡ് വിമാനമെന്ന' ആശയം മുന്നോട്ട് വെച്ച് പ്രവാസികളുടെ മടങ്ങി വരവ് മുടക്കുവാന്‍ ശ്രമിച്ച താങ്കള്‍ക്ക്, കോവിഡ് പോസിറ്റീവായ മുഖ്യമന്ത്രിയുടെ ഭാര്യ കോവിഡ് നെഗറ്റീവായ മുഖ്യമന്ത്രിക്കും, ഡ്രൈവര്‍ക്കും, ഗണ്‍മാനുമൊപ്പം പോകാതിരിക്കുവാന്‍, മിനിമം 'പ്രത്യേക കോവിഡ് ഇന്നോവ' എന്ന ആശയം മുന്നോട്ട് വെക്കുവാന്‍ കഴിയാതിരുന്നത് എന്തുകൊണ്ടാണ്?
മുഖ്യമന്ത്രിയും കുടുംബവും നടത്തിയ കോവിഡ് പ്രോട്ടോക്കോള്‍ വീഴ്ച്ചകള്‍ ചൂണ്ടി കാണിക്കാതിരിക്കുവാന്‍ താങ്കളുടെ പേര് തടസ്സമായയെങ്കില്‍, ഡോ. അശീല്‍ അത് ഡോ അശ്ലീലമായി…
കേരളം കോവിഡ് വ്യാപനത്തിന്‍്റെ പിടിയില്‍ അകപ്പെട്ടപ്പോഴും, മുഖ്യമന്ത്രി നടത്തിയ ഗൗരവമേറിയ പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ കാണാതെ വാഴ്ത്തിപ്പാട്ട് മാത്രം നടത്തുന്ന നിങ്ങളെ പോലെയുള്ളവര്‍ കേരളത്തിന്‍്റെ പൊതുജന ആരോഗ്യ മേഖലയുടെ ചുക്കാന്‍ പിടിക്കുന്ന അനാരോഗ്യമാണ് എന്ന്
പറയാതിരുന്നാല്‍ അത് ഒരു പക്ഷെ പിന്നീട് വല്ലാത്ത കുറ്റബോധം ഉണ്ടാക്കിയേക്കാം.. അതുകൊണ്ടാണ്.
https://www.facebook.com/Malayalivartha