ഒരിക്കല്‍ ആംബുലന്‍സ് അവനെയും കൊണ്ട് കൂകിപാഞ്ഞപ്പോ….യാതൊന്നുമറിയാതെ… അമ്മ ആർസിസിയിലെ കീറിമുറിക്കലിന്റെ അഞ്ചാം ദിവസത്തിലെ വേദനകളുണ്ണുകയായിരുന്നു; ഹൃദയ സ്പർശിയായ കുറിപ്പ്

കാന്‍സറിന്റെ വേദനയിൽ പുളയുന്നതിനിടയിൽ ഒരമ്മ തന്റെ കുഞ്ഞിനെ കുറിച്ചോർക്കുന്ന കുറിപ്പ് ഇപ്പോൾ ശ്രദ്ധേയമാകുകയാണ്. രണ്ടാമത്തെ കുഞ്ഞ് പിച്ചവച്ചു തുടങ്ങും മുന്നേ കാന്‍സറെന്ന വില്ലന്‍ തന്നില്‍ പിടിമുറുക്കിയെന്ന് ജിന്‍സി ബിനുവെന്ന വീട്ടമ്മ തന്റെ കുറിപ്പിലൂടെ വ്യക്തമാക്കുന്നു.
ഒരു ഘട്ടത്തില്‍ അവന്‍ ഐസിയുവില്‍ ജീവനുവേണ്ടി മല്ലിടുന്ന സമയം കാന്‍സര്‍ തന്നെ തളര്‍ത്തി കിടത്തിയിരിക്കുകയായിരുന്നുവെന്ന് ജിന്‍സി വ്യക്തമാക്കി. ജിന്‍സിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
അതേ….ഞങ്ങടെ മോനുക്കുട്ടന്‍ ഒന്നാം ക്ലാസിലായേേേേ...ടെക്സ്റ്റ് ബുക്കൊക്കെ കിട്ടി... മിക്കവാറും ഒറ്റദിവസം കൊണ്ട്…തീരുമാനമാക്കും... അമ്മയെന്താ….മോനൂനെ അടിച്ചു പഠിപ്പിക്കാത്തെ…എന്നെ വഴക്കു പറയും പോലെ അവനെ പറയാത്തെ…വീട്ടിലെ വല്യവന്റെ സ്ഥിരം ചോദ്യമാ....
പത്തു വയസ്സ് വരെയൊക്കെ… അവന്…വീട്ടിലെ ടീച്ചര്‍ ഞാനാരുന്നല്ലോ... പഠിപ്പിക്കുന്ന സമയം… അടിയും, വഴക്കും, കരച്ചിലും,നിലവിളിയും,ഏറും,തട്ടും... ഹോ… വീട്ടില്‍ ബാക്കി ഉള്ളവര്‍ക്കും സ്വസ്ഥത ഇല്ല… കുറേ ആകുമ്ബോ… അവരു കേറിയിടപെടും അതോടെ കുടുംബകലഹം…പരീക്ഷ സമയം പറയുകേം വേണ്ട…യുദ്ധഭൂമിയാകും വീട്...
ഇളയവന്റെ കാര്യം വന്നപ്പോ…താളം തെറ്റി… അവന്‍ പിച്ച വയ്ക്കും മുന്നേ.. വില്ലന്‍…എനിക്കിട്ടങ്ങ് പിടിമുറുക്കി… അതോടെ സകല ശൗര്യവും കെട്ടുനേരെ ചൊവ്വേ അവനെ താലോലിച്ചിട്ടുകൂടിയില്ല പാലൂട്ടിയില്ല…ഉവ്വാവു വരുമ്പോ മാറോടണച്ചു താരാട്ടു പാടിയില്ല അമ്മ ഏതൊക്കെയോ ആശുപത്രി മുറികളില്‍ സുഖവാസം പിന്നെയാ പഠിപ്പിക്കല്.....
ഒരിക്കല്‍ ICU ആംബുലന്‍സ് അവനെയും കൊണ്ട് കൂകിപാഞ്ഞപ്പോ….യാതൊന്നുമറിയാതെ… അമ്മ RCC യിലെ കീറിമുറിക്കലിന്റെ അഞ്ചാം ദിവസത്തിലെ വേദനകളുണ്ണുകയായിരുന്നു
അമ്മയുടെ ചൂടേല്‍ക്കാതെ…അവന്‍ ഒറ്റയ്ക്ക്…മൂന്നാമത്തെ ദിവസം ക്രിട്ടിക്കല്‍ കെയറില്‍ നിന്നും ജീവന്‍ തിരിച്ചു പിടിച്ചു... ആ അവനെ ഞാന്‍ അടിക്കണം പോലും... ഇടയ്ക്കിടെ നല്ല ഇടി കൊടുത്ത പോരേ...
കുസൃതിയും,കുറുമ്പുമൊക്കെ കൂടുതലാ പക്ഷേ…അവനോളം…എന്നിലേക്ക് നിറഞ്ഞു പെയ്തൊരു കുളിര്‍മഴ വേറെയില്ല അവന്റെ ചിരിയോളം വലിയൊരു പൂക്കാലവുമില്ലെനിക്ക്
#ഇത്തിരി താന്തോന്നികള്‍
#ഒത്തിരിയാരേം വേദനിപ്പിക്കില്ല.
"https://www.facebook.com/Malayalivartha