ഡ്യൂട്ടിക്കിടയില്‍ മദ്യപാനം... കെഎസ്ആര്‍ടിസി 8 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഡ്യൂട്ടിക്കിടയില്‍ മദ്യപാനം, പണം ഈടാക്കി ടിക്കറ്റ് നല്കാതിരിക്കല്, സൗജന്യ യാത്ര അനുവദിക്കല്, മേല് ഉദ്യോഗസ്ഥരോട് അസഭ്യം പറയുകയും, ഭീഷണിപ്പെടുത്തുകയും ചെയ്ത 8 ജീവനക്കാരെ കെഎസ്ആര്ടിസി സിഎംഡി സസ്‌പെന്‍ഡ് ചെയ്തു.
മാവേലിക്കര ഡിപ്പോയിലെ ആര്പിസി 225 നമ്ബര് ഫാസറ്റ് പാസഞ്ചര് ബസ് മാവേലിക്കര എറണാകുളം റൂട്ടില് സര്വ്വീസ് നടത്തവേ മദ്യപിച്ച് ഡ്യൂട്ടി ചെയ്ത കണ്ടക്ടര് എസ്. സുനില് കുമാറിനേയും അവധി അപേക്ഷ നിരസിച്ചതിന് പിറവം യൂണിറ്റിലെ കണ്ട്രോളിംഗ് ഇന്‌സ്‌പെക്ടറിനോട് അപമര്യാദയായി പെരുമാറി ദേഹോപദ്രവം ചെയ്ത സംഭവത്തില് പിറവം യൂണിറ്റിലെ കണ്ടക്ടര് പി.എന്. അനില്കുമാറിനേയും യാത്രാക്കാരില് നിന്നും യാത്രാക്കൂലി ഈടാക്കിയ ശേഷം ഡെഡ് ടിക്കറ്റ് വിതരണം ചെയ്ത ചടയമംഗലം ഡിപ്പോയിലെ കണ്ടക്ടര് എന്.സി ബാലുനിതയേയും സസ്‌പെന്ഡ് ചെയ്തു.
സര്‍വീസ് നടത്തവേ യാത്രക്കാരനില് നിന്നും യാത്രാക്കൂലി ഈടാക്കുകയോ, ടിക്കറ്റ് നല്കുകയോ ചെയ്യാതെ സൗജന്യ യാത്ര അനുവദിച്ച പുനലൂര് യൂണിറ്റിലെ ഡ്രൈവര്‍ കം കണ്ടക്ടര് സുനില് കുമാറിനേയും മാസ്‌ക് ധരിക്കാതെ മദ്യലഹരിയില് തൃശ്ശൂര് സ്‌റ്റേഷന് മാസ്റ്ററുടെ ഓഫീസിലെത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന മേല് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ചെയ്ത ചിറ്റൂര് യൂണിറ്റിലെ കണ്ടക്ടര് പി. പ്രേംകുമാറിനേയും സസ്‌പെന്ഡ് ചെയ്തു.
മദ്യപിച്ച് സിഎംഡിയുടെ ഉത്തരവിന് വിരുദ്ധമായി ആലപ്പുഴ ഡിപ്പോ പരിസരത്ത് എത്തിയ കല്പ്പറ്റ ഡിപ്പോയിലെ െ്രെഡവര് എ.പി. സന്തോഷിനേയും അസിസ്റ്റന്റ് ട്രാന്‌സ്‌പോര്ട്ട് ഓഫീസറുടെ ചേമ്ബറില് ബഹളം ഉണ്ടാക്കിയതിനെ തുടര്ന്ന് പൊന്കുന്നം ഡിപ്പോയിലെ െ്രെഡവര് സന്തോഷ് എം കര്ത്തയേയും സസ്‌പെന്ഡ് ചെയ്തു. 2018 19 കാലയളവില് എടപ്പാള് റീജിയണല് വര്ക്ക് ഷോപ്പിലേക്ക് ഓഡര് പ്രകാരം നല്കിയ പെയിന്റിന് ഉള്ള തുക കടയുടമയ്ക്ക് നല്കാത്ത എടപ്പാളിലെ റീജിയണല് വര്ക്ക് ഷോപ്പ് സ്‌റ്റോര് ഇഷ്യൂവര് ആയ സജിന് സണ്ണിയേയും സസ്‌പെന്ഡ് ചെയ്തു.
https://www.facebook.com/Malayalivartha