സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യു നിലവിൽവന്നു; പരിശോധന കര്‍ശനമാക്കി പോലീസ്

കൊവിഡ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിനായുള്ള രാത്രികാല കര്‍ഫ്യു സംസ്ഥാനത്ത് തുടങ്ങി. കര്‍ഫ്യൂ നിലവില്‍ വരുന്നതിന് മുന്നോടിയായി പൊലിസ് പരിശോധന കര്‍ശനമാക്കിയിരുന്നു. എല്ലാ ജില്ലകളിലും പൊലിസ് സജീവമായി രംഗത്തുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ നടപടി കടുപ്പിക്കുകയാണ് പൊലിസ്. വ്യക്തമായ കാരണങ്ങളില്ലാതെ പുറത്തിറങ്ങരുതെന്നാണ് പൊലിസിന്റെ ശാസന. തിരുവനന്തപുരത്ത് നേരത്തെതന്നെ പൊലിസ് കടകളടപ്പിച്ചു തുടങ്ങിയിരുന്നു. അത്യാവശ്യം അല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും റംസാന്‍ നോമ്ബുള്ളവര്‍ക്ക് ഇളവുണ്ടാകുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. രാത്രി ഒന്‍പത് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയുള്ള സമയത്ത് പുറത്തിറങ്ങുന്നത് അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമായിരിക്കണം.
അതേ സമയം സാഹചര്യം വിലയിരുത്താന്‍ നാളെ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട് മുഖ്യമന്ത്രി. ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന യോഗം രാവിലെ 11 മണിക്കാണ്. കേരളത്തിലെ പ്രതിദിന രോഗവര്‍ധന ഇരുപതിനായിരത്തോട് അടുക്കുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രാജ്യത്തെ തന്നെ എറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തി നില്‍ക്കുകയും ചെയ്യുമ്ബോഴാണ് മുഖ്യമന്ത്രിയുടെ പ്രത്യേക യോഗം. അടിയന്തര തീരുമാനങ്ങളുണ്ടാകുമെന്നുതന്നെയാണ് പ്രതീക്ഷ. സംസ്ഥാന വ്യാപകമായി ലോക്ഡൗണ്‍ ഉണ്ടാവില്ലെങ്കിലും കൊവിഡ് തീവ്രത കൂടിയ ജില്ലകളില്‍ ലോക് ഡൗണോ കര്‍ശന നിയന്ത്രണങ്ങളോ ഉണ്ടായേക്കും.
https://www.facebook.com/Malayalivartha