'പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും..'; കായംകുളം എം.എല്‍.എ പ്രതിഭയുടെ ഫേസ്ബുക്ക് പോസ്റ്റിലെ പൊട്ടനെയും ചട്ടനേയും തിരക്കി സോഷ്യൽ മീഡിയ; പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നു

നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ആലപ്പുഴയിലും സംസ്ഥാന രാഷ്ട്രീയത്തിലും ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കായംകുളം എം.എല്‍.എ പ്രതിഭ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ചര്‍ച്ചയാകുന്നു. പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും..' എന്നാണ് പ്രതിഭ ഫേസ്ബുക്കില്‍ കുറിച്ചത്. ഒട്ടേറെ പേരാണ് ഈ പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. എം.എല്‍.എ എന്താണ് ഉദ്ദേശിച്ചത് എന്നാണ് പോസ്റ്റ് ലൈക്ക് ചെയ്ത പാര്‍ട്ടിപ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെ ചോദ്യം. കെ.ടി. ജലീലിന് ഹൈക്കോടതിയില്‍ നിന്നും കിട്ടിയ തിരിച്ചടി ആണോ എം.എല്‍.എ ഉദ്ദേശിച്ചതെന്നും ജി.സുധാകരനെയാണോ ലക്ഷ്യം വച്ചതെന്നും ചോദ്യം ഉയരുന്നു.
ഇടതു എം.എല്‍.എ ദൈവത്തെ കൂട്ടുപിടിച്ചതില്‍ അഭിനന്ദിക്കുന്നവരുമുണ്ട്. ചട്ടനെയും പൊട്ടനെയും കണ്ടെത്താന്‍ ട്രോളന്‍മാരുംശ്രമം തുടങ്ങിയിട്ടുണ്ട്. ചര്‍ച്ചയായതോടെ എം.എല്‍.എ പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്.
അമ്ബലപ്പുഴയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ലിജുവിനെ ജി.സുധാകരന്‍ സഹായിച്ചുവെന്ന് പുറക്കാട് ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ ഇന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ മന്ത്രി ജി.സുധാകരന്‍ എം.ലിജുവിനെ സഹായിച്ചെന്ന ആരോപണം തെറ്റാണെന്നും ലോക്കല്‍കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നെന്ന വാര്‍ത്ത കളവാണെന്ന് സിപി.എം അറിയിച്ചു. മണ്ഡലത്തിലുടനീളം സജീവമായി എല്‍ഡിഎഫിനുവേണ്ടി മന്ത്രി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് സിപിഎം ജില്ലാസെക്രട്ടറി ആര്‍ നാസര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha