Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോവിഡ് രണ്ടാം തരംഗം നേരിടാന്‍ ശക്തമായ സംവിധാനമാണ് സംസ്ഥാനം കൈക്കൊള്ളുന്നതെന്ന് മുഖ്യമന്ത്രി

21 APRIL 2021 08:53 PM IST
മലയാളി വാര്‍ത്ത

More Stories...

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവുമായി മന്ത്രി റോജി.എം.ജോൺ

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത്രി വി ഡി സതീശൻ

കോവിഡ്19 ന്റെ രണ്ടാം തരംഗം നേരിടുന്നതിന് ശക്തമായ സംവിധാനമാണ് സംസ്ഥാനം കൈക്കൊള്ളുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഓക്‌സിജന്‍ ഭൗര്‍ലഭ്യം നിലവില്ല. ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങളും ആവശ്യത്തിനുണ്ടെന്നും പിണറായി വ്യക്തമാക്കി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൂടുതല്‍ നിയന്ത്രണങ്ങളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

ലോകത്താകെ 30 ലക്ഷം പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് രണ്ടാം തരംഗം ആരോഗ്യവിദഗ്ധരുടെ പ്രതീക്ഷയ്ക്ക് അപ്പുറത്തുള്ള വേഗം ആര്‍ജിച്ചു. ആശങ്കാജനകമായ സാഹചര്യമാണ്. മരണവും ചികിത്സ ലഭിക്കാത്തതും കിടക്കകളില്ലാത്തതുമായ വാര്‍ത്ത വരുന്നു. ഒന്നാം തരംഗത്തില്‍ പരമാവധി പേര്‍ക്ക് രോഗം വരാതിരിക്കാന്‍ ശ്രമിച്ചു. രോഗികള്‍ക്ക് മികച്ച ചികിത്സയും ലഭ്യമാക്കി. രോഗം ഉച്ഛസ്ഥായിയിലെത്തുന്നത് പരമാവധി വൈകിപ്പിക്കാന്‍ സാധിച്ചു. ഏറ്റവും ആദ്യം രോഗം റിപ്പോര്‍ട്ട് ചെയ്ത കേരളത്തില്‍ അവസാനമാണ് രോഗവ്യാപനം ഉണ്ടായത്. വളരെ കുറഞ്ഞ മരണനിരക്ക് നിലനിര്‍ത്താന്‍ സാധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. ശക്തമായ ആരോഗ്യസംവിധാനം സജ്ജീകരിച്ചു സംസ്ഥാനത്ത്. നിലവില്‍ ഓക്‌സിജന്‍ 74.25 മെട്രിക് ടണ്‍ ആണ്. 219.22 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. 9735 ഐസിയു കിടക്കകള്‍ സംസ്ഥാനത്ത് സര്‍ക്കാര്‍സ്വകാര്യ മേഖലയിലുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലെ 2650 ഐസിയു കിടക്കകള്‍ മാത്രമെടുത്താല്‍ കോവിഡ് നോണ്‍ കോവിഡ് ബാധിതര്‍ 50 ശതമാനമേ ഉള്ളൂ. 3776 വെന്റിലേറ്റര്‍ സംസ്ഥാനത്തുണ്ട്. 277 വെന്റിലേറ്ററിലാണ് നിലവില്‍ കോവിഡ് രോഗികള്‍ ഉള്ളത്. 2653 സര്‍ക്കാര്‍ വെന്റിലേറ്ററില്‍ 18.22 ശതമാനം മാത്രമാണ് രോഗികളുള്ളത്. 2249 കേന്ദ്രങ്ങളിലായി 1,99,256 കിടക്കകള്‍ സംസ്ഥാനത്ത് സജ്ജമാണ്. കോവിഡ് ചികിത്സ നല്‍കാന്‍ 136 സ്വകാര്യ ആശുപത്രികളില്‍ 5713 കിടക്കകളുണ്ട്. സമഗ്രവും സുസജ്ജവുമായ സംവിധാനം ഒരുക്കി. വരും ദിവസങ്ങളില്‍ അവ വിപുലീകരിക്കും. ബ്രേക് ദി ചെയിന്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകണം. തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം. ഓരോ തദ്ദേശ സ്ഥാപനവും ബ്രേക് ദി ചെയിന്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പാക്കണം. ആള്‍ക്കൂട്ടം, അടഞ്ഞ സ്ഥലം അടുത്ത് ഇടപെടല്‍ എന്നിവ ഒഴിവാക്കണം. ഇത് അനിവാര്യമാണ്. രോഗവ്യാപന തോത് ശക്തമായ സാഹചര്യമാണ്. ആളുകള്‍ കൂട്ടം ചേരരുത്. പ്രോട്ടോക്കോള്‍ പ്രകാരം അനുവദനീയമായതില്‍ കൂടുതല്‍ ആളുകളുള്ള ഒരു പരിപാടിയും പാടില്ല. അടഞ്ഞ ഇടങ്ങളില്‍ കൂട്ടം ചേരുന്നതും ഒഴിവാക്കണം. വാക്‌സീനേഷന്‍ പരമാവധി പേര്‍ക്ക് വേഗത്തില്‍ നല്‍കുക പ്രധാനമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (28 minutes ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (32 minutes ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (35 minutes ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (39 minutes ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (1 hour ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (1 hour ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (1 hour ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (1 hour ago)

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത  (2 hours ago)

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (4 hours ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (4 hours ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (4 hours ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (4 hours ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (4 hours ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (5 hours ago)

Malayali Vartha Recommends