വാളയാറില്‍ വന്‍ കഞ്ചാവ് വേട്ട; ലോറിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 500 കിലോ കഞ്ചാവ് പിടികൂടി
വാളയാറില്‍ വന്‍ കഞ്ചാവ് വേട്ട. ലോറിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 500 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മേലാറ്റൂര്‍ സ്വദേശികളായ ഫായിസ് , ബാദുഷ കട്ടപ്പന സ്വദേശി ജിഷ്ണു എന്നിവരാണ് അറസ്റ്റിലായത്.
അതിര്‍ത്തിയില്‍ എക്സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ലോറിയില്‍ രഹസ്യ അറ ഉണ്ടാക്കി അതില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു കഞ്ചാവ്. ആന്ധ്രാപ്രദേശില്‍ നിന്നും കൊച്ചിയിലേക്ക് പോകുന്നതിനിടെയായിരുന്നു എക്സൈസ് ഇവരെ പിടികൂടിയത്.
https://www.facebook.com/Malayalivartha