ഹൈക്കോടതി ജഡ്ജിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ
ഹൈക്കോടതി ജഡ്ജിമാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ജസ്റ്റിസ് പി. ഗോപിനാഥ്, ജസ്റ്റിസ് സിയാദ് റഹ്മാന് എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ബുധനാഴ്ച പുറത്തുവന്ന പരിശോധനാ ഫലത്തിലാണ് ഇരുവര്‍ക്കും രോഗം സ്ഥിരീകരിച്ചിരിച്ചത്.
നിലവില്‍ കോടതി മധ്യവേനല്‍ അവധിക്കായി അടച്ചിരിക്കുകയാണ്. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ഏതാനും ജഡ്ജിമാരുടെ അവധിക്കാല സിറ്റിങ് മാത്രമാണുള്ളത്. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍. മകള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനാല്‍ മറ്റൊരു ജഡ്ജി നിരീക്ഷണത്തിലാണ്.
https://www.facebook.com/Malayalivartha