Widgets Magazine
13
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടി20 ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം.... അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നമീബിയയെ 93 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്


പുതിയ ഓഫീസായ സേവാതീർത്ഥും ധന-പ്രതിരോധ മന്ത്രാലയങ്ങളുടെ ആസ്ഥാനമായ കർത്തവ്യ ഭവൻ സമുച്ചയവും ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രത്തിന് സമർപ്പിക്കും


വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്.. കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍..മുഖ്യമന്ത്രി പിണറായി വിജയനേക്കാള്‍ ജനപ്രീതിയില്‍ മുന്നിലെത്തിയിരുന്നു..


ദേശീയ പണിമുടക്കിൽ വാഹനങ്ങൾ നിർബന്ധിച്ച് തടയില്ലെന്ന, തൊഴിലാളി സംഘടനകളുടെ വാഗ്ദാനം ആദ്യ മണിക്കൂറിൽതന്നെ പാഴ്‌വാക്കായി... കൽപ്പറ്റയിൽ ചരക്കുലോറി തടഞ്ഞ പണിമുടക്ക് അനുകൂലികൾ ഡ്രൈവർക്കുനേരെ അസഭ്യവർഷം നടത്തി...


രാഹുലി​ന്റെ റീ എൻഡ്രി പ്ലാൻ..രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസില്‍ നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി...മുന്‍കൂര്‍ ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ്...

കണ്ണുകള്‍ അറിയാതെ നിറഞ്ഞു... ജി സുധാകരന്‍ മാപ്പ് പറയാമെങ്കില്‍ പരാതി പിന്‍വലിക്കാമെന്ന് പേഴ്‌സണല്‍ സ്റ്റാഫിന്റെ ഭാര്യ രംഗത്തെത്തിയതോടെ കാര്യങ്ങള്‍ കലങ്ങി മറിയുന്നു; തന്നെ പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്താന്‍ രാഷ്ട്രീയ ക്രിമിനലുകളുണ്ടെന്നാവര്‍ത്തിച്ച് സുധാകരന്‍; സ്ത്രീത്വത്തെ അപമാനിച്ചതായി പറയുന്ന ആ സ്ത്രീയോട് ഞാന്‍ സംസാരിച്ചിട്ടില്ല

22 APRIL 2021 08:06 AM IST
മലയാളി വാര്‍ത്ത

More Stories...

നിലമ്പൂരിൽ സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങിയ യുവതിയിൽ നിന്ന് ആഭരണം വീണ്ടെടുക്കാനുള്ള ശ്രമവുമായി പൊലീസ്

കെഎസ്ആര്‍ടിസിയുടെ പരസ്യ ചിത്രത്തില്‍ മോഹന്‍ലാല്‍

റോയി മരിക്കാൻ ഒരേയൊരു കാരണം..! പാപ്പരാവാൻ വയ്യ..! ആ രണ്ട് പേർക്ക് എല്ലാം അറിയാം..! മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസം

വേദിയിൽ ഫോണുമായി മുഖ്യനരികിൽ പാഞ്ഞെത്തി.! സ്വന്തം പാർട്ടിക്കാരിയോട് മുഖം വെട്ടിച്ച് തിരിഞ്ഞ് നടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; നിവേദനവുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനാണ് മുഖ്യമന്ത്രിയുടെ അടുത്തേക്ക് പോയതെന്ന് ജില്ലാ ഞ്ചായത്ത് അംഗം അഡ്വ. ആതിര ഗ്രേസ്

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്.. കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍..മുഖ്യമന്ത്രി പിണറായി വിജയനേക്കാള്‍ ജനപ്രീതിയില്‍ മുന്നിലെത്തിയിരുന്നു..

ആലപ്പുഴയിലെ ശക്തനായ ജി. സുധാകരന്‍ കൂടുതല്‍ പ്രതിരോധത്തില്‍ ആകുകയാണ്. മാപ്പ് പറയാമെങ്കില്‍ പരാതി പിന്‍വലിക്കാമെന്ന് പേഴ്‌സണല്‍ സ്റ്റാഫിന്റെ ഭാര്യ രംഗത്തെത്തിയതോടെ കാര്യങ്ങള്‍ കലങ്ങി മറിയുകയാണ്. അതിനിടെ പൊലീസില്‍ പരാതി നല്‍കിയ തന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗവും ഭാര്യയും ആലപ്പുഴയിലെ രാഷ്ട്രീയ ക്രിമിനലുകള്‍ തനിക്കെതിരെ ഉപയോഗിക്കുന്ന കരുക്കളാണെന്ന് ജി സുധാകരന്‍ ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നത്.

പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ ആലപ്പുഴയില്‍ എനിക്കു പിന്നാലെയുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതായി പറയുന്ന ആ സ്ത്രീയോട് ഞാന്‍ സംസാരിച്ചിട്ടില്ല. വാദിയും പ്രതിയും അവര്‍ തന്നെയാവുകയാണ്. അവരോട് സഹതാപമേയുള്ളു. എന്തിനാണീ കള്ളക്കേസ് കൊടുത്തത് ? വലിയ ശിഷ്യസമ്പത്തുള്ള മാന്യയായ എന്റെ ഭാര്യയെ ഈ കേസിലേക്ക് എന്തിന് വലിച്ചിഴച്ചു. എന്നെയും എന്റെ ഭാര്യയേയും ശിക്ഷിക്കണമെന്നാണ് പരാതിയില്‍ പറയുന്നത്.

എന്റെ ഭാര്യ അവരെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഞങ്ങള്‍ പരാതി നല്‍കിയാലത് ക്രിമിനല്‍ സ്വഭാവമുള്ള മാനനഷ്ടക്കേസായി മാറും. പക്ഷേ അവര്‍ ക്രിമിനലുകളുടെ കൈയ്യിലെ ഇരകളായതിനാല്‍ പരാതി നല്‍കുന്നില്ല. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗമായ പരാതിക്കാരന്‍ സംസ്ഥാന കമ്മിറ്റി അംഗത്തിനെതിരെ പാര്‍ട്ടിക്കല്ല, പൊലീസിനാണ് പരാതി നല്‍കിയത്. ആ ഒറ്റക്കാര്യം പോരേ ഇതിന്റെ പിന്നിലെ ഗൂഢവും നിന്ദ്യവുമായ ലക്ഷ്യം തിരിച്ചറിയാനെന്നും സുധാകരന്‍ പറഞ്ഞു.

പാര്‍ട്ടി അമ്പലപ്പുഴ ഏരിയ സെക്രട്ടറി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അയാളെ നിയമിച്ചത്. അന്നയാളെ എന്റെ ഔദ്യാഗിക വസതിയിലാണ് താമസിപ്പിച്ചിരുന്നത്. എന്റെ ഭാര്യ ഭക്ഷണം വിളമ്പിക്കൊടുത്തിട്ടുണ്ട്. വിവാഹക്കാര്യം എന്നോട് പറഞ്ഞിരുന്നില്ല. പാര്‍ട്ടി സഖാവ് കല്യാണം കഴിച്ചാല്‍ താമസിക്കുന്ന വീട്ടിലെ മന്ത്രിയോടെങ്കിലും പറയേണ്ടേ. ആ കുട്ടിയെ വിളിച്ചിട്ട് അയാളുടെ ബന്ധുവിന്റെ വീട്ടില്‍ താമസിപ്പിക്കുകയായിരുന്നു. അത് ഞാനറിഞ്ഞിരുന്നില്ല. ആ പെണ്‍കുട്ടിയുടെ അമ്മ എന്നെ ഫോണില്‍ വിളിച്ച്, മന്ത്രിയുടെ അറിവോടെ കൊണ്ടുപോയതാണെന്ന് പറഞ്ഞു. അപ്പോഴാണ് ഞാന്‍ വിവരങ്ങള്‍ തിരക്കിയത്.

ശരിയാണെന്നറിഞ്ഞപ്പോള്‍ അയാളെ ഞാന്‍ വിളിച്ചു. കല്യാണം പാര്‍ട്ടി തന്നെ നടത്തിത്തരും. രണ്ടാഴ്ച സാവകാശം നല്‍കാന്‍ പറഞ്ഞു. എന്നാല്‍ അവര്‍ സമ്മതിക്കുന്നില്ലെന്നായിരുന്നു മറുപടി. ആ വിവരം ഞാന്‍ ആ അമ്മയെ വിളിച്ചറിയിച്ചു. അല്ലാതെ പിടിച്ചുവച്ചിരിക്കുകയാണെന്ന് പറഞ്ഞിട്ടില്ല. അവര്‍ വിവാഹം കഴിച്ചപ്പോള്‍ വ്യത്യസ്ത ജാതിക്കാരായതിനാല്‍ ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്നും ആരോപിക്കുന്നു. എന്നെക്കുറിച്ച് അറിയാവുന്നവര്‍ അതു വിശ്വസിക്കുമോ..?

പെഴ്‌സണല്‍ സ്റ്റാഫില്‍ നിന്നൊഴിവാക്കിയതിന് ഇതുമായി ബന്ധമില്ല. ഏഴുമാസത്തിനിടയില്‍ 27 ദിവസം മാത്രമാണ് അയാള്‍ ജോലിക്കുവന്നത്. ശമ്പളവും വാങ്ങി. ഈ കാരണത്താല്‍ നടപടി ക്രമങ്ങള്‍ പാലിച്ചുതന്നെ ഒഴിവാക്കുകയായിരുന്നു. അതിന്റെ വിരോധമാണോയെന്നറിയില്ല.

അഞ്ചു ദിവസം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വിളിച്ച് വിവരങ്ങള്‍ തിരക്കി. പാര്‍ട്ടി ജില്ലാ സെക്രട്ടറി നാസര്‍ അവരുടെ ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞിട്ടുമുണ്ട്. എന്നെ തകര്‍ക്കാന്‍ നോക്കുന്നതിലൂടെ പാര്‍ട്ടിയെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്.

എല്ലാ രാഷ്ട്രീയ കക്ഷികളിലും ക്രിമിനലുകള്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നുണ്ട്. ഇടതുപക്ഷത്തും വരാം. എനിക്ക് സീറ്റ് കിട്ടാതിരുന്നപ്പോള്‍ മദ്യസത്ക്കാരം നടത്തി ആഘോഷിച്ചത് ഹരിപ്പാട്ടായിരുന്നു. അതില്‍ ഒരു പാര്‍ട്ടിക്കാരനുമുണ്ടായിരുന്നെന്നു പറഞ്ഞത് അവിടത്തെ പാര്‍ട്ടിക്കാരാണ്. മന്ത്രിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അത് പരാതി നല്‍കാതെ തന്നെ പൊലീസിന് അന്വേഷിക്കാവുന്നതാണ് സുധാകരന്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിലമ്പൂരിൽ സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങിയ യുവതിയിൽ നിന്ന്  (5 minutes ago)

അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നമീബിയയെ 93 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്  (19 minutes ago)

പുതിയ ഓഫീസായ സേവാതീർത്ഥും ധന-പ്രതിരോധ മന്ത്രാലയങ്ങളുടെ ആസ്ഥാനമായ കർത്തവ്യ ഭവൻ സമുച്ചയവും ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  (41 minutes ago)

ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ടപ്പോള്‍ രക്ഷയായത് ബേസില്‍ ആണെന്ന് കുടശ്ശനാട് കനകം  (7 hours ago)

എസ്എസ്എ ഫണ്ട് ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍  (7 hours ago)

കളഞ്ഞുകിട്ടിയ പഴ്‌സ് തിരിച്ചേല്‍പ്പിച്ച ഓട്ടോക്കാരന് 'നന്ദി മാത്രമേ ഉള്ളോ'?ചോദ്യത്തിന് മറുപടിയുമായി മണിയന്‍പിള്ള രാജു  (7 hours ago)

അവകാശലംഘന നോട്ടീസ് കൊണ്ടുവന്നാലോ കേസ് എടുത്താലോ തനിക്ക് ഒന്നും സംഭവിക്കില്ല; ബിജെപിയുടെ അയോഗ്യതാ നീക്കത്തെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി  (8 hours ago)

കെഎസ്ആര്‍ടിസിയുടെ പരസ്യ ചിത്രത്തില്‍ മോഹന്‍ലാല്‍  (8 hours ago)

റോയി മരിക്കാൻ ഒരേയൊരു കാരണം..! പാപ്പരാവാൻ വയ്യ..! ആ രണ്ട് പേർക്ക് എല്ലാം അറിയാം..! മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസം  (8 hours ago)

പോലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം  (13 hours ago)

വേദിയിൽ ഫോണുമായി മുഖ്യനരികിൽ പാഞ്ഞെത്തി.! സ്വന്തം പാർട്ടിക്കാരിയോട് മുഖം വെട്ടിച്ച് തിരിഞ്ഞ് നടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; നിവേദനവുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനാണ് മുഖ്യമന്ത്രിയുടെ അടുത്തേക  (13 hours ago)

V D SATHEESHAN കനഗോലു സർവേ  (13 hours ago)

തന്ത്രി നമ്മളുദ്ദേശിച്ച ആളല്ല കേട്ടോ... പിടി അങ്ങ് പോലീസിൽ; പുറകിലുള്ളത് വൻ ടീം  (13 hours ago)

വയനാട്ടിൽ ലോറി തടഞ്ഞ് സമരക്കാർ  (14 hours ago)

വോട്ട് കിട്ടിയുമില്ല കള്ളങ്ങൾ കോടതി ചൂടോടെ പൊക്കുകയും ചെയ്തു..;അയ്യപ്പ സം​ഗമത്തിൽ കുഴഞ്ഞ് സിപിഎം  (14 hours ago)

Malayali Vartha Recommends