Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാര്‍ട്ടി വൈറലാക്കി... യു പ്രതിഭയുടേതായി വന്ന ഫേസ്ബുക്ക് പോസ്റ്റ് ഹാക്ക് ചെയ്തതാണെന്ന് എംഎല്‍എ ആണയിട്ടിട്ടും പാര്‍ട്ടിക്ക് മാത്രം വിശ്വാസമില്ല; പ്രതിഭയുടേതായി വന്ന വൈറല്‍ ഫേസ്ബുക് പോസ്റ്റിനെതിരെ സിപിഎം നേതൃത്വം

22 APRIL 2021 11:44 AM IST
മലയാളി വാര്‍ത്ത

More Stories...

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവുമായി മന്ത്രി റോജി.എം.ജോൺ

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത്രി വി ഡി സതീശൻ

ആര്‍ക്കും ഒരു ദോഷവുമില്ലാത്ത ഒരു പഴഞ്ചൊല്ല് പോസ്റ്റ് ഇത്ര വൈറല്‍ ആകുമെന്ന് ആരും കരുതിയില്ല. പോസ്റ്റ് ഹാക്കാണെന്ന് പറഞ്ഞിട്ടും ഡെലീറ്റ് ചെയ്തിട്ടും ഇപ്പോഴും അതിനെപ്പറ്റിയാണ് ചൂടേറിയ ചര്‍ച്ചകള്‍. ഒരുപക്ഷെ ഹാക്കായിരിക്കുമെന്ന് ജനങ്ങള്‍ വിശ്വസിച്ചിട്ടും പാര്‍ട്ടിക്കാര്‍ വിശ്വസിക്കാന്‍ തയ്യാറല്ല.

ഫേസ്ബുക് പോസ്റ്റ് വിഷയത്തില്‍ യു. പ്രതിഭ എംഎല്‍എയ്ക്ക് എതിരെ സിപിഎം നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. ആവശ്യമില്ലാത്ത പോസ്റ്റ് ഇടരുതെന്ന് പാര്‍ട്ടിയില്‍ പൊതുനിര്‍ദേശമുണ്ടെന്നും എംഎല്‍എയുടെ കുറിപ്പ് എന്ത് ഉദ്ദേശ്യത്തിലാണെന്ന് അറിയില്ലെന്നും ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ പറഞ്ഞു.

ഇതിനു പിന്നാലെ, ഹാക്ക് ചെയ്യപ്പെട്ടെന്ന് പറയുന്ന അക്കൗണ്ടില്‍നിന്നു തന്നെ എംഎല്‍എയുടെ ഒരു പോസ്റ്റ് കൂടി പ്രത്യക്ഷപ്പെട്ടു. വിമര്‍ശകരെ പരിഹസിച്ചും യൂത്ത് കോണ്‍ഗ്രസിനെയും മാധ്യമങ്ങളെയും കുറ്റപ്പെടുത്തിയുമാണിത്. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നതായി ഇതിലും ആവര്‍ത്തിക്കുന്നു.

ഫേസ്ബുക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് എംഎല്‍എയുടെ ഓഫിസ് അറിയിച്ചു. പരാതി അയച്ചിട്ടുണ്ടെന്ന് ചൊവ്വാഴ്ച രാത്രി എംഎല്‍എ ഫോണിലൂടെ അറിയിച്ചതായി ജില്ലാ പൊലീസ് മേധാവി ജി. ജയ്‌ദേവ് പറഞ്ഞു.

ചൊവ്വാഴ്ച രാത്രി എംഎല്‍എയുടേതായി വന്ന ഫേസ്ബുക് പോസ്‌റ്റോടെയാണു വിവാദത്തിന്റെ തുടക്കം. 'പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും' എന്നായിരുന്നു പോസ്റ്റ്. അതിനെ സിപിഎമ്മിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെടുത്തിയും മറ്റും കമന്റുകള്‍ വന്നു തുടങ്ങിയതോടെ പോസ്റ്റ് പിന്‍വലിച്ചു. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്നും ആ പോസ്റ്റ് തന്റേതല്ലെന്നുമുള്ള പ്രതിഭയുടെ വിശദീകരണം പിന്നാലെ എത്തി. അപ്പോഴും ഒട്ടേറെ കമന്റുകള്‍ വന്നതോടെ അതും പിന്‍വലിച്ചു.

സിപിഎം അനുഭാവികള്‍ തന്നെ ആദ്യ പോസ്റ്റിനെതിരെ പ്രതികരിച്ചിരുന്നു. എംഎല്‍എയ്ക്ക് അനുകൂലമായ പ്രതികരണങ്ങള്‍ കുറവായിരുന്നു. വിശദീകരണ പോസ്റ്റിനു പിന്തുണയുമായി ഒട്ടേറെപ്പേര്‍ എത്തുകയും ചെയ്തു.

ഇന്നലെ രാവിലെ സപ്പോര്‍ട്ട് അഡ്വ. പ്രതിഭ എന്ന ഫെയ്‌സ്ബുക് അക്കൗണ്ടില്‍ വീണ്ടും പ്രതിഭയുടെ വിശദീകരണം പ്രത്യക്ഷപ്പെട്ടു 'എന്റെ ഫെയ്‌സ്ബുക് അക്കൗണ്ട് ഹൈജാക്ക് ചെയ്ത് അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടു. വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് എന്റെ ഫെയ്‌സ്ബുക് പേജുകള്‍ ബ്ലോക്ക് ചെയ്യാനും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും അടിയന്തര നടപടിയെടുക്കണം'. ഇതിനു ശേഷമാണ് സ്വന്തം അക്കൗണ്ടില്‍ പ്രതിഭ വിശദമായ കുറിപ്പെഴുതിയത്.

വിവാദ പോസ്റ്റിനു താഴെ വന്ന ചില കമന്റുകളും ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്. വിവാദ പോസ്റ്റിലെ പഴഞ്ചൊല്ല് ജി. സുധാകരനെയാണോ കെ.ടി. ജലീലിനെയാണോ ലക്ഷ്യമിട്ടത് എന്ന മട്ടിലുള്ള കമന്റുകളും കൂട്ടത്തിലുണ്ടായിരുന്നു. അതിനു മറുപടിയെന്നവണ്ണം, സമര്‍ഥരും അഴിമതിയില്ലാത്തവരുമായ 2 മന്ത്രിമാരുടെ പേര് വലിച്ചിഴച്ചു എന്നും എംഎല്‍എ പറയുന്നുണ്ട്.

എംഎല്‍എ ബെംഗളൂരുവിലാണെന്ന് ഓഫിസ് അറിയിച്ചു. തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കുന്നതേയുള്ളൂ. കായംകുളത്തെ ഫലം ഏറെ നിര്‍ണായകമാണ്. അന്നാണ് ഈ പഴഞ്ചൊല്ലിന്റെ യഥാര്‍ത്ഥ അവകാശികള്‍ പുറത്താകൂ.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (22 minutes ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (26 minutes ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (29 minutes ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (33 minutes ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (58 minutes ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (1 hour ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (1 hour ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (1 hour ago)

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത  (1 hour ago)

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (4 hours ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (4 hours ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (4 hours ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (4 hours ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (4 hours ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (4 hours ago)

Malayali Vartha Recommends