തടിമില്ലില്‍ വന്‍ തീപിടിത്തം; 10 ലക്ഷം രൂപയുടെ തടിയും യന്ത്രങ്ങളും കത്തി നശിച്ചു

വിഴിഞ്ഞം റോഡില്‍ ഉച്ചക്കടയ്ക്ക് സമീപം ലളിത തടിമില്ലില്‍ വന്‍ തീപിടിത്തം. 10 ലക്ഷം രൂപയുടെ തടി ഉരുപ്പടികളും തടികളും യന്ത്രങ്ങളും കത്തി നശിച്ചു. മില്ലിന്റെ ഒരു ഭാഗവും ഷീറ്റുമേഞ്ഞ മേല്‍ക്കൂര പൂര്‍ണമായും കത്തി നശിച്ചു . അടുത്ത് അധികം വീടുകള്‍ ഇല്ലാതിരുന്നത് അപകടത്തിന്റെ തീവ്രത കുറച്ചു. ബുധനാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം ഉണ്ടായിരിക്കുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം അപകട കാരണമെന്ന് കരുതുന്നു. വിഴിഞ്ഞം, പൂവാര്‍, ചെങ്കല്‍ചൂള, നെയ്യാറ്റിന്‍കര എന്നീ നാലു അഗ്നിശമന നിലയങ്ങളില്‍ നിന്ന് വാഹനം എത്തി അഞ്ചു മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രിച്ചിരിക്കുന്നത് രാവിലെ ഇവര്‍ മടങ്ങിയതിന് ശേഷവും തീ കണ്ടതിനെ തുടര്‍ന്ന് വീണ്ടും ഒരു യൂണിറ്റ് എത്തി.
സംഭവം അറിഞ്ഞ് ജില്ലാ ഫയര്‍ ഓഫിസര്‍ എം.എസ്.സുവി സ്ഥലത്തെത്തി. സ്റ്റേഷന്‍ ഓഫിസര്‍മാരായ ടി.കെ. അജയ്, സജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍. വൈകിയും ഇതിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുക ഉയരുന്നുണ്ടായിരുന്നു. മില്‍ വളപ്പില്‍ തന്നെ താമസിക്കുന്ന ഉടമ കെ.രാഘവനും കുടുംബവുമാണ് സംഭവം ആദ്യം അറിയുന്നത്. വിഴിഞ്ഞം ഫയര്‍ സ്റ്റേഷനില്‍ നിന്ന് സംഘം എത്തുമ്ബോഴേക്കും തീ ആളിപ്പടര്‍ന്നു കഴിഞ്ഞിരുന്നു.
തുടര്‍ന്ന് മറ്റു അഗ്നിശമന നിലയങ്ങളില്‍ നിന്ന് യൂണിറ്റുകള്‍ എത്തുകയുണ്ടായി. നാട്ടുകാരും ബാലരാമപുരം പൊലീസും രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. ഓര്‍ഡര്‍ അനുസരിച്ചും വില്‍പനയ്ക്കും തയാറാക്കി വച്ചിരുന്ന ഫര്‍ണിച്ചര്‍, കെട്ടിട നിര്‍മാണത്തിന് ആവശ്യമായ കട്ടിള, വാതില്‍, ജനല്‍ പാളികള്‍ തുടങ്ങിയവയും ഇവ ഉണ്ടാക്കാന്‍ തയാറാക്കി വച്ചിരുന്ന തടികളുമാണ് കത്തിപ്പോയത്. തേക്ക്, ഈട്ടി, ആഞ്ഞിലി, മഹാഗണി, പ്ലാവ് തുടങ്ങിയ തടികളായിരുന്നു ഏറെയും. ഫര്‍ണിച്ചര്‍ ഉണ്ടാക്കുന്നതിനുള്ള ഉപകരണങ്ങളും നശിച്ചു
https://www.facebook.com/Malayalivartha