Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ഇത്രയും പ്രതീക്ഷിച്ചില്ല... ഒരൊറ്റ ദിവസം കൊണ്ട് ഒരു കേസും പരാതിയും അന്വേഷണവും വിധിയും ഒക്കെ നടപ്പിലായി; മുന്‍ ഡിജിപി ആര്‍. ശ്രീലേഖ, മ്യൂസിയം പൊലീസിനെതിരെ ഫേസ്ബുക് പോസ്റ്റിട്ടപ്പോള്‍ മ്യൂസിയം പോലീസ് ഉണര്‍ന്നു; ഡെലിവറി ബോയിക്കെതിരെ പോലീസ് നടപടി; വാക്കു തിരുത്തി പുകഴ്ത്തലുമായി ശ്രീലേഖ; സോഷ്യല്‍ മീഡിയ ഉണര്‍ന്നു

29 APRIL 2021 09:17 AM IST
മലയാളി വാര്‍ത്ത

More Stories...

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശൻ.

ഈ നാട്ടില്‍ പോലീസുണ്ടോ പോലീസുണ്ടോ എന്ന് പ്രതീപക്ഷം പലപ്പോഴും ചോദിക്കുന്നതാണ്. ചോദിക്കുന്നത് പ്രതിപക്ഷമായതിനാല്‍ പോലീസുകാര്‍ പോലും മൈന്‍ഡ് ചെയ്യാറില്ല.

 

എന്നാല്‍ ചോദിച്ചത് പഴയ ഡിജിപിയാകുമ്പോള്‍ അത് പോലീസിന് കൊള്ളും. ജനവും ചര്‍ച്ചയായി. ഒരു പഴയ ഡിജിപിക്ക് പോലും നീതിയില്ലേ. എന്നാല്‍ പോലീസുകാള്‍ ഇരുട്ടുന്നതിന് മുമ്പ് വിധി നടപ്പിലാക്കിയപ്പോള്‍ സോഷ്യല്‍ മീഡിയ തിരിഞ്ഞു.

 



കൊറിയറിലെത്തിയ തകര്‍ന്ന ഇയര്‍ ഫോണിന്റെ പേരില്‍ മുന്‍ ഡിജിപി ആര്‍. ശ്രീലേഖ, മ്യൂസിയം പൊലീസിനെതിരെ ഫേസ്ബുക് പോസ്റ്റിട്ടപ്പോള്‍ മ്യൂസിയം പൊലീസ് ആകെ നാണിച്ചു പോയി.

 

ഒരിക്കല്‍ സേവിച്ച സേനയെക്കുറിച്ച് രൂക്ഷമായി വിമര്‍ശിച്ച ശ്രീലേഖ, ഒടുവില്‍ പറഞ്ഞ വാക്കുകള്‍ വിഴുങ്ങി. ഡെലിവറി ബോയിയില്‍ നിന്നു പണം ഈടാക്കിയതോടെ, കേരള പൊലീസ് ലോകത്തെ ഏറ്റവും മികച്ച പൊലീസെന്നു പറഞ്ഞ്, ആദ്യമിട്ട ഫെയ്‌സ് ബുക് പോസ്‌ററും ശ്രീലേഖ തിരുത്തി തടിയൂരി. ഡെലിവറി ബോയിയില്‍ നിന്നു ഈടാക്കിയ രൂപയുടെ ചിത്രവും ശ്രീലേഖ ഫേസ് ബുകില്‍ പോസ്റ്റു ചെയ്തു.

 

 



സമൂഹമാധ്യമങ്ങളിലെ മലയാളികള്‍ ഇന്നലെ ഏറെ ചര്‍ച്ച ചെയ്തത് ശ്രീലേഖയുടെ ഫേസ്ബുക് പോസ്റ്റായിരുന്നു. ഉച്ചയോടെ ഇംഗ്ലിഷിലിട്ട പോസ്റ്റ്, പിന്നീട് മലയാളത്തിലാക്കി വീണ്ടും പോസ്റ്റ് ചെയ്തു. മ്യൂസിയം സ്‌റ്റേഷനില്‍ പരാതി നേരിട്ട് വിളിച്ചു പറഞ്ഞിട്ടും ഇ മെയില്‍ മുഖേന പരാതി നല്‍കിയിട്ടും 14 ദിവസം കഴിഞ്ഞിട്ടു പോലും ഒരു നടപടിയെടുത്തില്ലെന്നായിരുന്നു ശ്രീലേഖയുടെ പരാതി.

 

നാലു മാസം മുന്‍പു വരെ കേരള പൊലീസിന്റെ ഭാഗമായിരുന്ന ഒരു ഡിജിപി ഫേസ് ബുകില്‍ കുറിച്ച വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചയായത്. സംസ്ഥാനത്തെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ ആര്‍. ശ്രീലേഖയുടെ പരാതിയോടാണ് 33 വര്‍ഷം സേവനം അനുഷ്ഠിച്ച സ്വന്തം സേന ഇപ്രകാരം പ്രതികരിച്ചത്. ഒരു മുന്‍ ഡിജിപിക്ക് ഈ സ്ഥിതിയാണെങ്കില്‍ ഒരു സാധാരണക്കാരന്റെ സ്ഥിതി എന്തായിരിക്കും എന്നു വരെ ചോദ്യമുയര്‍ന്നു.

 

 



മുന്‍ ഡിജിപി സമൂഹമാധ്യമത്തിലൂടെ ആരോപണം ഉന്നയിച്ചതോടെ പൊലീസിന് പൊല്ലാപ്പായി. മണിക്കൂറുകള്‍ക്കുള്ളില്‍ അവര്‍ പരാതിക്ക് പരിഹാരം കണ്ടു.

ഡെലിവറി ബോയിയെ കണ്ടു പിടിച്ചു. പണം ശ്രീലേഖയ്ക്ക് നല്‍കി ബ്ലൂടൂത്ത് ഇയര്‍ഫോണ്‍ തിരികെ വാങ്ങി പ്രശ്‌നം പരിഹരിച്ചു. ഇക്കാര്യം പറഞ്ഞ്, ശ്രീലേഖ തന്നെ വൈകിട്ട് വീണ്ടും ഫേസ് ബുകില്‍ പോസ്റ്റിട്ടു. ലോകത്തെ ഏറ്റവും മികച്ച പൊലീസ് കേരള പൊലീസ് എന്നായിരുന്നു പോസ്റ്റ്.

 

 



ഫോണിലൂടെ തന്നെ വെല്ലുവിളിച്ചയാളെ മിടുക്കനായ മ്യൂസിയം എസ്‌ഐ പിടിച്ചുവെന്നും പണം തിരികെ കിട്ടിയെന്നുമായിരുന്നു പോസ്റ്റ്. നിസാരകൂലിക്ക് ജോലി ചെയ്യുന്ന ഡെലിവറി ബോയിയില്‍ നിന്നാണ് ശ്രീലേഖ പണം തിരികെ വാങ്ങിയതെന്ന വിവരവും ഇതോടെ പുറത്തായി.

ഇതോടെ സമൂഹ മാധ്യമങ്ങളില്‍ ശ്രീലേഖയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങളുയര്‍ന്നു. എന്നാല്‍ കൊറിയര്‍ കമ്പനിയാണ് പണം നല്‍കിയതെന്നായിരുന്നു ശ്രീലേഖയുടെ വിശദീകരണം. കൊറിയര്‍ കമ്പനി ഒറ്റ ദിവസം കൊണ്ട് പണം നല്‍കിയ ചരിത്രമില്ലെന്നായി സോഷ്യല്‍ മീഡിയ.

 

 



ആദ്യമിട്ട വിമര്‍ശന കുറിപ്പില്‍ മുന്‍പ് വീട്ടില്‍ നടന്ന മോഷണത്തെക്കുറിച്ച് പരാതിപ്പെട്ടിട്ടും പൊലീസ് അന്വേഷിച്ചില്ലെന്ന ആക്ഷേപമുണ്ടായിരുന്നു. എന്നാല്‍ 2013ലെ മോഷണത്തില്‍ ദിവസങ്ങള്‍ക്കുള്ളില്‍ 2 പേരെ അറസ്റ്റ് ചെയ്തിരുന്നെന്നും വിചാരണ കോടതിയില്‍ തുടരുന്നൂവെന്നും വ്യക്തമാക്കി ശ്രീലേഖ ഉന്നയിച്ച ആരോപണവും പൊലീസ് തള്ളി.

ഓണ്‍ലൈന്‍ തട്ടിപ്പിനെക്കുറിച്ച് ശ്രീലേഖ ഫോണില്‍ വിളിച്ചറിയിച്ചതല്ലാതെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി രേഖാമൂലം പരാതി നല്‍കിയില്ലെന്നു മ്യൂസിയം പൊലീസ് അറിയിച്ചു. ഇക്കാരണത്താല്‍ അവര്‍ പരാതി ഉപേക്ഷിച്ചെന്നു കരുതിയാണ് വിഷയത്തില്‍ കേസെടുക്കാത്തത്.

 

 

കോവിഡ് ഡ്യൂട്ടിയുടെ തിരക്കിനിടെ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ കഴിഞ്ഞില്ലെന്നും പൊലീസ് വിശദീകരിച്ചു. എന്തായാലും ഒരു പോസ്റ്റ് ഉണ്ടാക്കിയ ട്വിസ്റ്റായിരുന്നു ഇന്നലെ സജീവമാക്കിയത്.

 

" f

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (35 minutes ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (41 minutes ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (51 minutes ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (59 minutes ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (1 hour ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (1 hour ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 2680 രൂപയുടെ കുറവ്...  (2 hours ago)

വിനോദയാത്രാ യോഗവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....  (3 hours ago)

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....  (3 hours ago)

​ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...  (3 hours ago)

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്  (3 hours ago)

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ ആർ മല്ലിക അന്തരിച്ചു....  (3 hours ago)

Malayali Vartha Recommends