Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ആ കാർ കത്തിച്ചത് സരിതയെ കുരുക്കാൻ .... സോളാർ കേസിൽ ജയിലിൽ കഴിയുന്ന സരിതാ നായരെയും കോൺഗ്രസ് നേതാക്കളെയും കേസിൽ കുരുക്കാൻ പോലീസുണ്ടാക്കിയ ബുദ്ധിയാണ് കുണ്ടറയിലെ കാർ കത്തിക്കലെന്ന് സംശയം

29 APRIL 2021 11:56 AM IST
മലയാളി വാര്‍ത്ത

More Stories...

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശൻ.

സോളാർ കേസിൽ ജയിലിൽ കഴിയുന്ന സരിതാ നായരെയും കോൺഗ്രസ് നേതാക്കളെയും കേസിൽ   കുരുക്കാൻ പോലീസുണ്ടാക്കിയ ബുദ്ധിയാണ് കുണ്ടറയിലെ കാർ കത്തിക്കലെന്ന് സംശയം.         കാർ കത്തിക്കലുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ട്വിസ്റ്റ് ഉണ്ടായത് സരിതയുടെ അംഗരക്ഷകനായ വിനുകുമാറിനെ  പോലീസ് കസ്റ്റഡിയിലെടുത്തതോടെയാണ്. ഇയാൾ സരിതയുടെ അംഗരക്ഷകനും ക്വട്ടേഷൻ സംഘാംഗവുമാണ്.  വിനുകുമാർ ഉണ്ടെങ്കിൽ കേസിൽ സരിത കാണുമെന്ന സംശയത്തിലാണ് പോലീസ്. എന്നാൽ വിനുകുമാറിൻറെ പങ്ക്  സ്ഥിതീകരിച്ച പോലീസിന് സരിതയെ കേസിൽ ബന്ധപ്പെടുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.          സരിതക്കെതിരെ നിരനിരയായി  കേസുകൾ വന്നതിന് പിന്നിലെ രഹസ്യമാണ് ഇതോടെ പുറത്തുവന്നിരിക്കുകയാണ്. സരിതയും ഷിജു വർഗീസും ചേർന്നാണ് തങ്ങളെ പ്രതിസന്ധിയിലാക്കിയതെന്ന് സർക്കാരും സി പി എമ്മും കരുതുന്നു.        സംഭവവുമായി ബന്ധപ്പെട്ട് ഉന്നത രാഷ്ട്രീയ ഗൂഢാലോചന നടന്നതായി  പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ 33 നിയമസഭ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഷിജു പദ്ധതിയിട്ടതായും പോലീസ് കണ്ടെത്തി.                 ഷിജുവർഗീസിൻറെ നീക്കങ്ങൾക്ക്   പിന്നിൽ ഉന്നത ഗൂഢാലോചനയുണ്ടായെന്ന് പോലീസ് ആരോപിക്കുന്നത് . ഇത് കോൺഗ്രസിനെതിരെയാണെന്ന്  വേണം കരുതാൻ. എന്നാൽ കോൺഗ്രസാണെന്ന്  കേസിന് പിന്നിലെന്ന് പോലീസ് ഇതുവരെ പറഞ്ഞിട്ടില്ല. പക്ഷേ  അതാണ് ഉദ്ദേശം.         33 മണ്ഡലങ്ങളിൽ തെരഞ്ഞടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണം പോലീസ് പ്രത്യേകമായി എഴുതിചേർത്തതാണ്.   അത് സി പി എമ്മിനുള്ള പോലീസിൻറെ ഗിഫ്റ്റാണ്.              ആഴക്കടൽ മത്സ്യബന്ധന കരാറാണ് പിണറായി വിജയൻ സർക്കാരിൻറെ അവസാന കാലത്ത് സർക്കാരിനെ ഏറ്റവുമധികം പ്രതിസന്ധിയിലാക്കിയത്. അതിന് പിന്നിലെ  വില്ലനായിരുന്നു ഷിജു വർഗീസ്. ഷിജുവർഗീസ് കോൺഗ്രസിൻറെ ആരോപണം ഏറ്റെടുക്കാതിരുന്നെങ്കിൽ അത് ക്ലച്ച് പിടിക്കില്ലായിരുന്നു.       രമേശ്  ചെന്നിത്തല ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ഷിജുവർഗീസ് രംഗത്തെത്തിയത്. അപ്പോൾ തന്നെ ഷിജു വർഗീസ് കോൺഗ്രസിൻറെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപണം ഉയർന്നിരുന്നു. ചെന്നിത്തലയുടെ മുൻ പ്രൈവറ്റ്  സെക്രട്ടറി എൻ. പ്രശാന്തിനും ഗൂഢാലോചനയിൽ പങ്കുണ്ടായിരുന്നു എന്ന് ആരോപണം ഉയർന്നിരുന്നു. പ്രശാന്തിനെതിരെ സർക്കാർ നടപടിയെടുക്കുമെന്ന് കേട്ടിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. പ്രശാന്തിനെതിരെ തെളിവില്ലാത്തതാണ് കാരണമെന്നറിയുന്നു.       കേസിൽ ഗോവയിൽനിന്ന് കസ്റ്റഡിയിലെടുത്ത ഇ.എം.സി.സി. ഡയറക്ടർ ഷിജു വർഗീസിന്റെയും സഹായി ശ്രീകാന്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ ഉടൻ കേരളത്തിലെത്തിക്കും.    
സ്വന്തം കാർ കത്തിക്കാൻ ശ്രമിച്ചതിന് പിന്നിൽ ഷിജു വർഗീസ് തന്നെയാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇക്കാര്യം ഇലക്ഷൻ ദിവസം തന്നെ മന്ത്രി മേഴ്സിക്കുട്ടിയമ്മ ആരോപിച്ചിരുന്നു. തുടർന്നാണ് ഗോവയിൽവെച്ച് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇതിനു പിന്നാലെയാണ് ഉന്നത ഗൂഢാലോചന സംബന്ധിച്ച വിവരങ്ങളും പുറത്തുവരുന്നത്.            

കേരളത്തിലെ ഒരു വിവാദനായകനായ ദല്ലാളും ഷിജു വർഗീസും ചേർന്നാണ് കാർ കത്തിക്കൽ അടക്കം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് നൽകുന്ന വിവരം. ദല്ലാൾ എന്ന് അറിയപ്പെട്ടിരുന്നയാൾ വി എസ് അച്ചുതാനന്ദൻറെ വിശ്വസ്തനാണ്. എന്നാൽ ഇന്ന് രാവിലെ സർക്കാർ അത് മാറ്റി പറഞ്ഞിട്ടുണ്ട്.അത് സിപിഎം സമ്മർദ്ദത്തിൻറെ ഫലമായെന്നു വേണം കരുതാൻ.          എറണാകുളം കാക്കനാട്ടെ ഫ്ളാറ്റിൽവെച്ചായിരുന്നു ഗൂഢാലോചന നടന്നത്. ദല്ലാൾ എന്നറിയപ്പെടുന്നയാളും ഷിജു വർഗീസും ദീർഘനാളായി സുഹൃത്തുക്കളാണ്. സരിതാ നായരെ  ദല്ലാളിനെ ഷിജു വർഗീസിന് പരിചയപ്പെടുത്തിയത്. കുണ്ടറയിലെ സംഭവമുൾപ്പെടെ കേരളത്തിലെ 33 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഇവർ പദ്ധതിയിട്ടെന്നാണ് വിവരം.          
ആഴക്കടൽ മത്സ്യബന്ധന കരാർ വന്നതോടെ സരിതാ നായർ കോൺഗ്രസുമായി അടുപ്പം സ്ഥാപിച്ചെന്നാണ് സി പി എം കണക്കുകൂട്ടുന്നത്.        കാർ കത്തിക്കൽ കേസിൽ നേരത്തെ അറസ്റ്റിലായ വിനുകുമാറാണ് കാറിന് നേരേ പെട്രോൾ ബോംബെറിഞ്ഞത്. ഇയാളെ പിടികൂടിയതിന് പിന്നാലെയാണ് കാർ കത്തിക്കലിന് പിന്നിലെ കൂടുതൽ രഹസ്യങ്ങൾ ചുരുളഴിഞ്ഞത്.             നേരത്തെ ഷിജുവർഗീസിന്റെ ഡ്രൈവറിൽനിന്നാണ് പോലീസിന് നിർണായക വിവരങ്ങൾ ലഭിച്ചത്. ഈ വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിനുകുമാർ ഉൾപ്പെടെയുള്ളവർ പിടിയിലായത്. ഷിജു വർഗീസിന്റെ കാർ കത്തിച്ച കേസിൽ ഇതുവരെ അദ്ദേഹം ഉൾപ്പെടെ നാല് പ്രതികളാണുള്ളത്.        
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (50 minutes ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (56 minutes ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (1 hour ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (1 hour ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (1 hour ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (2 hours ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 2680 രൂപയുടെ കുറവ്...  (3 hours ago)

വിനോദയാത്രാ യോഗവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....  (3 hours ago)

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....  (3 hours ago)

​ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...  (3 hours ago)

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്  (4 hours ago)

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ ആർ മല്ലിക അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends