Widgets Magazine
01
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവനടി നൽകിയ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത് അറസ്റ്റിൽ...


പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്... തിരുവനന്തപുരത്ത് റോഡ് ഷോയിലും തിരുവല്ലയിലെ പൊതുപരിപാടിയിലും പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും


ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ്.. യാത്രക്കാരിയായ വിദ്യാർഥിനിക്ക് പരുക്കേറ്റു... കല്ലേറിൽ പെൺകുട്ടിയുടെ താടിയെല്ലും പല്ലും തകർന്നു.. നാല് പല്ലുകള്‍ നഷ്ടപ്പെടുകയും ചെയ്തു..


ലബനോന്റെ പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ ഇസ്രായേലിന്റെ തന്ത്രപരമായ നീക്കം.. പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹു സൈന്യത്തിന് നിര്‍ദേശം നല്‍കി.. 56,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്...


സ്വന്തം ഭാര്യയെ ലൈംഗികവിൽപനയ്‌ക്ക് ഉപയോഗിച്ചു..120 പുരുഷന്മാർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.., ഓൺലൈനിലൂടെ ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിച്ചു.. 20 വർഷം തടവ് ശിക്ഷ വിധിച്ചു..

185 രൂപയും ഒരു മൊബൈല്‍ ഫോണും അവിടെ നിന്ന് നഷ്ടപ്പെട്ടിരുന്നു; താടിയും മുടിയും കളറുള്ള വസ്ത്രം ധരിച്ചതിന് മോഷ്ട്ടാവാക്കി... എന്റെ സ്വഭിമാനത്തിന് യാതൊരു വിലയുമില്ല, ഇത് ജാതീയമായ അധിക്ഷേപമാണ്: ഒടുവിൽ ആരും അറിയാതെ മാപ്പും

29 APRIL 2021 11:02 AM IST
മലയാളി വാര്‍ത്ത

കുടുംബത്തോടൊപ്പം ആശുപത്രിയിൽ എത്തിയ യുവാവിനെ തടഞ്ഞ് മോഷ്ടാവെന്ന് ആരോപിച്ചു. മലപ്പുറം പിരപ്പനങ്ങാടിയിലാണ് അധിക്ഷേപിക്കപെട്ട സംഭവം നടക്കുന്നത്.

തനിക്കെതിരെ നടന്ന ആരോപണങ്ങളെക്കുറിച്ച് യുവാവ് ലൈവ് വീഡിയോയില്‍ കൂടിയാണ് പുറംലോകത്തെ അറിയിച്ചത്. താടിയും മുടിയും കളറുള്ള വസ്ത്രം ധരിച്ചതുമാണ് തന്നെ മോഷ്ടാവാക്കിയതിന് പിന്നിലെ കാരണമെന്ന് യുവാവ് ആരോപിച്ചു. ജാതിയമായി അധിക്ഷേപമാണ് തനിക്കെതിരെ ഉണ്ടായതെന്നും അപമാനിക്കപെട്ടന്നും പറഞ്ഞു.

യുവാവ് വിഡിയോയിൽ പറഞ്ഞത്തിന്റെ ചുരുക്കം:

ഞാനും എന്റെ ഭാര്യയും അനിയത്തിയും കുട്ടികളും കൂടെ മലപ്പുറം പരപ്പനങ്ങാടിയിലെ നഹാസ് ആശുപത്രിയില്‍ ഇന്ന് രാവിലെ ഡോക്ടറെ കാണാനെത്തി. ടോക്കണെടുത്ത ശേഷം ഡോക്ടറെ കാണാന്‍ കാത്തിരിക്കുകയായിരുന്നു. ഇതിനിടെ കുട്ടി കരഞ്ഞു, കരച്ചില്‍ നിര്‍ത്തിക്കാന്‍ ഞാനൊരു മിഠായി വാങ്ങിക്കാമെന്ന് കരുതി പുറത്തിറങ്ങി. പരിചയമില്ലാത്ത രണ്ടുപേര്‍ ഞാന്‍ പോകുന്നതിനിടെ എന്നെ പിടിച്ചുവെച്ച്‌ സംസാരിച്ചു.

സംഭവം എന്താണെന്ന് ആദ്യം മനസിലായില്ല. പിന്നീട് കാര്യം മനസിലായി. 185 രൂപയും ഒരു മൊബൈല്‍ ഫോണും അവിടെ നിന്ന് നഷ്ടപ്പെട്ടിരുന്നു. അതെടുത്തത് ഞാനാണെന്ന് ആരോപിച്ചാണ് ഇവരെന്നെ പിടിച്ചുവെച്ചത്.

ആശുപത്രിയിലെ ജീവനക്കാരും പിന്നെ വിശ്വം എന്ന് പേരായ ഒരാളുമാണ് എന്നെ യാതൊരു കാരണവുമില്ലാതെ ചോദ്യം ചെയ്യുന്നത്. വിശ്വം എന്നയാള്‍ മുന്‍പ് പോലീസിലാണെന്ന് തോന്നുന്നു.

പത്തു മിനിറ്റ് ഇവരെന്നെ ചോദ്യം ചെയ്തു, ഞാനവരോട് ഭാര്യയും കുട്ടിയും കൂടെയുണ്ടെന്ന് പറഞ്ഞു. എങ്കിലും ചോദ്യം ചെയ്യല്‍ തുടര്‍ന്നു. ചില സമയങ്ങളില്‍ ഭീഷണിയായി.

 

എന്റെ വസ്ത്രധാരണവും താടിയും മുടിയും കണ്ടിട്ടാണ് അവരെന്നെ പിടിച്ചുവെച്ചത്. സിസിടിവി ഉണ്ടായിട്ട് അത് പരിശോധിച്ചില്ല. എനിക്കിത്തിരി നിറം കുറവാണ് താടിയും മുടിയും നീട്ടി വളര്‍ത്തിയിട്ടുണ്ട്.

ഇത് ജാതീയമായ അധിക്ഷേപമാണ്. മറ്റൊരാള്‍ക്ക് ഈ ഗതികേട് വരരുത്. ഞാന്‍ പൊലീസിനെ വിളിച്ചിരുന്നു. പൊലിസ് വന്ന് അവരോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടു. മാപ്പ് പറഞ്ഞു.

അപമാനിച്ചവരുടെ മുന്നില്‍ വെച്ച്‌ മാപ്പ് പറയണമെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ അത് അവരുടെ അഭിമാനത്തിന് ക്ഷതമാണെന്ന് അവര്‍ പറഞ്ഞത്. നോക്കൂ എന്റെ സ്വഭിമാനത്തിന് യാതൊരു വിലയുമില്ല. മോഷ്ടാവായി ചിത്രീകരിക്കപ്പെട്ടത് പ്രശ്‌നമല്ല. ഇത് കാണുന്നവരും ആലോചിക്കണം. എത്രത്തോളം അപമാനമാണ് നേരിട്ടതെന്ന്.

വേഷവിധാനവും കളറും നോക്കി മോഷ്ട്ടാവേന്ന ആരോപിച്ചവർക്കെതിയുള്ള മറുപടി എന്ന രീതിയിലായിരുന്നു യുവാവിന്റെ വീഡിയോ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാർ വഴിയോരത്ത് നിർത്തി അൻപത്തിരണ്ടുകാരൻ വനത്തിൽകയറി ജീവനൊടുക്കി...  (11 minutes ago)

ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​നം ഇന്ന് തുറന്നു...  (22 minutes ago)

കുവൈത്തിൽ അന്തരിച്ച കോഴിക്കോട് പേരാമ്പ്ര സ്വദേശി മൃതദേഹം നാട്ടിലേക്ക് ...   (44 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ഗുരുവായൂരപ്പനും ഉപദേവന്മാർക്കുമുള്ള ശുദ്ധികലശ ചടങ്ങുകൾ നാളെ തുടങ്ങും  (1 hour ago)

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്നതിനു മുന്നോടിയായുള്ള നാസയുടെ ആർട്ടെമിസ്-II ദൗത്യം  (1 hour ago)

സ്വർണ വിപണിയിൽ ഉണർവ്.... പവന് 1440 രൂപയുടെ വർദ്ധനവ്  (1 hour ago)

സെൻസെക്സ് 1800 പോയന്റിലധികവും നിഫ്റ്റി 500 പോയന്റിലധികവും ഉയർന്നു  (1 hour ago)

കന്യാകുമാരി സെക്ഷനിലെ പാത ഇരട്ടിപ്പിക്കൽ ... ഇരണിയൽ യാർഡിലെ നിർമാണങ്ങളുമായി ബന്ധപ്പെട്ട് ചില ട്രെയിൻ സർവീസുകൾ പൂർണമായും റദ്ദാക്കും...  (1 hour ago)

കേരളത്തിൽ ഒന്നാം ഘട്ടം ജൂൺ 16 ന് തുടങ്ങും  (1 hour ago)

ബോട്ട് അപകടത്തിൽപ്പെട്ടു...  (1 hour ago)

  മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ആലപ്പുഴ ജില്ലയിൽ വിവിധ ഇടങ്ങളിൽ പര്യടനം നടത്തും...  (2 hours ago)

പാചകവാതക ക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ വർദ്ധനവ്, ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക നിരക്കിൽ മാറ്റമില്ല  (2 hours ago)

കുവൈത്തിലെ ശുഐബ ജല ശുദ്ധീകരണ ശാലയ്ക്ക് നേരെ തിങ്കളാഴ്ച പുലർച്ചെ നടന്ന ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട തമിഴ്‌നാട് സ്വദേശി സന്താന സെൽവം കൃഷ്ണന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി  (2 hours ago)

മുഴുവൻ ജില്ലകളിലും ഗ്രീൻ അലർട്ട്; നേരിയ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

സംവിധായകനും മുൻ ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്‌ജിത്തിനെ കസ്റ്റഡിയിലെടുത്ത കേസിൽ അറസ്റ്റ് രേഖപ്പെടുത്തി  (3 hours ago)

Malayali Vartha Recommends