Widgets Magazine
01
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംവിധായകന്‍ രഞ്ജിത്തിനെ അഴികള്‍ക്കുള്ളിലാക്കിയ ആ അര്‍ദ്ധരാത്രി ഓപ്പറേഷന്റെ അണിയറക്കഥകള്‍


ഇറാനെതിരായ യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന് ഡൊണാൾഡ് ട്രംപ്...'ഒന്നുകിൽ യുഎസിൽ നിന്ന് ഇന്ധനം വാങ്ങുക... അല്ലെങ്കിൽ ധൈര്യം സംഭരിച്ച് ഹോർമുസിലേക്ക് പോയി ഹോർമുസ് പിടിച്ചെടുക്കുക" കലിപൂണ്ട് ഗൾഫ് രാജ്യങ്ങൾ..


ബി ജെ പി ക്യാമ്പിന് ആവേശം പകരാൻ നരേന്ദ്ര മോദി എത്തുമ്പോൾ..വിജയം ഉറപ്പിച്ച് സ്ഥാനാർത്ഥികൾ..മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ.. ഒന്നര കിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോ..


കേരള നിയമസഭാ തെരഞ്ഞടുപ്പിൽ 2011 ലെ തെരഞടുപ്പ് ഫലം ആവർത്തിക്കുമോ..? ഇത്തവണ ഭരണം ലഭിക്കാൻ എല്‍ഡിഎഫിനും യുഡിഎഫിനും നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും...


രഞ്ജിത്തിനെതിരെയുള്ള നീക്കങ്ങൾ... അതീവരഹസ്യമായിട്ടായിരുന്നു..സ്റ്റേഷനിലെത്തിച്ചപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്.. കൊച്ചി ഡിസിപിയുടെ പ്രത്യേക സ്‌ക്വാഡാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്...

പിന്നെ പല പല മാനസിക തകർച്ചകൾ ഒക്കെ നേരിട്ട് ആരെയെങ്കിലും എന്തേലുമൊക്കെ വിളിച്ചു മനസുഖം കണ്ടെത്തി ഒരു ദിവസം മുന്നോട്ടു തള്ളുന്നവർ , അവർക്കൊക്കെ ഒരു ആശ്വാസം എന്റെ പോസ്റ്റുകൾക്ക്‌ നൽകാൻ കഴിയുന്നുണ്ടല്ലോ എന്നു ആലോചിച്ചു കൃതാർത്ഥയാണ്; വിമർശിച്ചവർക്ക് കിടിലൻ മറുപടി നൽകി അശ്വതി

29 APRIL 2021 01:23 PM IST
മലയാളി വാര്‍ത്ത

അൽഫോൻസാമ്മ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ അഭിനേത്രിയാണ് അശ്വതി. ബിഗ് ബോസ് സീസൺ ത്രീ തുടങ്ങിയ കാലം മുതൽ അതിലെ ഓരോ വിശേഷങ്ങളും ഫേസ്ബുക്ക് കുറിപ്പിലൂടെ അശ്വതി പങ്കുവയ്ക്കാറുണ്ട്. എന്നാൽ അശ്വതിയുടെ കുറിപ്പുകളെ വിമർശിച്ച് പലരും രംഗത്ത് വന്നിരുന്നു.

ഈ കൊറോണ അതിതീവ്ര കാലഘട്ടത്തിൽ അതെ കുറിച്ച് പറയാതെ, ചിലരുടെ കണ്ണിലെ "ഊള പ്രോഗ്രാമിനെ" കുറിച്ച് യാതൊരു ചിന്തയുമില്ലാതെ പറയുന്നു എന്ന തരത്തിലുള്ള വിമർശനമാണ് വന്നിരിക്കുന്നത്. എന്നാൽ ഇങ്ങനെ പറഞ്ഞവർക്കുള്ള മറുപടി അശ്വതി പറയുന്നുണ്ട്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അശ്വതി തനിക്ക് പറയാനുള്ളത് പങ്കു വച്ചത്. കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ;

ഈ കൊറോണ അതിതീവ്ര കാലഘട്ടത്തിൽ അതെ കുറിച്ച് പറയാതെ, ചിലരുടെ കണ്ണിലെ "ഊള പ്രോഗ്രാമിനെ" കുറിച്ച് യാതൊരു ചിന്തയുമില്ലാതെ പറയുന്നു എന്നു പറയുന്നവരോട് ഒന്ന് പറഞ്ഞോട്ടെ.

നാട്ടിൽ ഉള്ള ആൾക്കാർ കൊറോണയിൽ നട്ടം തിരിയുന്നു എന്നു പറയുന്നല്ലോ. അതിൽ എന്റെ അപ്പനും അമ്മയും, എന്റെ ഭർത്താവിന്റെ അപ്പനും അമ്മയും, എന്റെ കുഞ്ഞ് മക്കളും എല്ലാവരും പെട്ടിട്ടുണ്ട് . അതിനാൽ വിഷമവും ഉണ്ട് .

കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെയും അവസ്ഥയിൽ ഒരുപാട് വിഷമം ഉണ്ട് . ഈ ദുരിതം എത്രയും പെട്ടന്ന് ഈ ലോകത്തു നിന്നു തുടച്ചു നീക്കണമേ. എല്ലാരേയും ആരോഗ്യത്തോടെ കാക്കണമേ എന്നും കർത്താവിനോടും, കൃഷ്ണനോടും, അല്ലാഹുവിനോടും പ്രാർത്ഥിക്കുക!

 

 

 

അത് മുടങ്ങാതെ ചെയ്യുന്നുമുണ്ട്. അതുപോലെ എല്ലാരോടും ചുണ്ടത്തോ താടിയിലോ അല്ലാ മൂക്കത്ത് മാസ്ക് വെക്കാൻ പറഞ്ഞു കൊടുക്കുക , കഴിവതും വെളിയിൽ ഇറങ്ങാതിരിക്കുക അഥവാ ഇറങ്ങിയാൽ തിരിച്ചു കയറുമ്പോൾ കുളിച്ചു കഴിഞ്ഞ ശേഷം ബാക്കിയുള്ള കാര്യങ്ങൾ നോക്കുക എന്നു ഉപദേശിക്കുക, ഇതൊക്കെയേ എനിക്കിവിടിരുന്നു ചെയ്യാൻ സാധിക്കുകയുള്ളു.

ബാക്കി എല്ലാ കാര്യങ്ങളും നോക്കാൻ വിശ്വാസ യോഗ്യമായ ഒരു ഭരണകൂടം കേരളത്തിനുണ്ട്, സ്വന്തം ജീവനെ കുറിച്ച് ചിന്തിക്കാതെ അഹോരാത്രം പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ ഉണ്ട്, അവരുടെ എല്ലാം കൈകളിൽ എന്റെ വീട്ടുകാർ സുരക്ഷിതർ ആണെന്ന പോലെ കേരളം മൊത്തം സുരക്ഷിതം ആകുമെന്ന് ബോധ്യമുണ്ട്.

പിന്നെ എല്ലാ ന്യൂസ്‌ ചാനലുകളും, മിക്ക ഫേസ്ബുക് പോസ്റ്റുകളും ഭീതി തരുന്നതാണ് ; അതിൽ നിന്നു ഞാനൊന്നു മാറി ചിന്തിച്ചു. അതും പുറത്ത് കറങ്ങി നടക്കാതെ, എന്റെ വീടിനുള്ളിൽ ഇരുന്നു, എന്റെ ജോലി തീർത്ത ശേഷം എന്റെ പേജിന്റെ വാളിൽ, എന്റെ ഭർത്താവിന്റെ പൂർണ പിന്തുണയോടെ ഒരു എന്റെർറ്റൈനിങ് പോസ്റ്റ്‌ ഇട്ടുകൊണ്ട് . അത്രേയുള്ളൂ .

ഇനി ഞാൻ ഇടുന്ന ബിഗ്‌ബോസിന്റെ പോസ്റ്റുകൾ കൊടുങ്കാറ്റിൽ ആനയെ പറത്തുന്നവന്മാർക്കും, കോണകം പറപ്പിക്കുന്നവന്മാർക്കും, എന്റെ ഉള്ള വില പോകുമല്ലോ എന്നു ആവലാതി പെടുന്നവർക്കും, വേണ്ടി ഉള്ളതല്ല .

അത് തികച്ചും ബിഗ്‌ബോസ് എന്ന പ്രോഗ്രാം അല്ലെങ്കിൽ ഗെയിംനെ ഇഷ്ട്ടപ്പെടുന്നവർക്കും , ഞാൻ എഴുതുന്നത് എത്രമാത്രം നല്ലത് എന്നു എനിക്ക് യാതൊരു ഗ്രാഹ്യവുമില്ല എന്നാലും അതിഷ്ട്ടമുള്ളവർക്കു വേണ്ടിയും മാത്രമുള്ളതാണ്. അതിപ്പോ ഒരാളെ ഉള്ളുവെങ്കിലും അവർക്കു മാത്രമായിട്ടുള്ള ഒരു പോസ്റ്റ്‌ .

പ്രോഗ്രാമിനെ വിമർശിക്കുന്നവർക്ക് സ്വാഗതം, വലിച്ചു കീറിക്കോളൂ ഞാൻ ഓരോ എപ്പിസോഡിനെ കുറിച്ച് എഴുതുന്നത് , കാരണം എന്റെ കണ്ണിലൂടെ അല്ലാ നിങ്ങൾ ഓരോരുത്തരും പ്രോഗ്രാം കാണുന്നത് എന്നു നല്ല ബോധ്യം എനിക്കുണ്ട്. പക്ഷെ അതിന്റെ അതിർവരമ്പുകളെ താണ്ടുന്നവരോട് ഒന്ന് പറഞ്ഞോട്ടെ.

നിങ്ങൾ കരഞ്ഞു തീർക്കു... എന്നെ ചീത്ത വിളിക്കു... അതോണ്ട് പോരാ എങ്കിൽ വീട്ടുകാരെയും വിളിക്കു... അങ്ങനെ ഒരു മനസുഖം നിങ്ങൾക്ക് ലഭിക്കുമ്പോൾ ഞാൻ കൃതർത്ഥ ആയി.

ഈ കൊറോണ കാലഘട്ടത്തിൽ പലവിധ പ്രശ്നങ്ങളിൽ ഇരിക്കുന്നവർ ആയിരിക്കും നിങ്ങൾ, I mean ഞാൻ ജോലിയും കൂലിയും ഇല്ലാതെ ഇരിക്കുന്നു എന്നു ആശങ്ക പെട്ടു ടെൻഷൻ അടിക്കുന്നവർ (അങ്ങനൊരു ആശങ്ക വേണ്ട എനിക്ക് ഒരു കുഞ്ഞ് ജോലിയൊക്കെ ഒണ്ട് കേട്ടോ),

പിന്നെ പല പല മാനസിക തകർച്ചകൾ ഒക്കെ നേരിട്ട് ആരെയെങ്കിലും എന്തേലുമൊക്കെ വിളിച്ചു മനസുഖം കണ്ടെത്തി ഒരു ദിവസം മുന്നോട്ടു തള്ളുന്നവർ , അവർക്കൊക്കെ ഒരു ആശ്വാസം എന്റെ പോസ്റ്റുകൾക്ക്‌ നൽകാൻ കഴിയുന്നുണ്ടല്ലോ എന്നു ആലോചിച്ചു കൃതാർത്ഥ ആയിക്കൊണ്ട് ഇരിക്കുവാണ് സൂർത്തുക്കളെ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടെഹ്റാനിൽ കയറി അമേരിക്കൻ പട്ടാളം...! 'കയറി വാ, ഞങ്ങള്‍ കാത്തിരിക്കുന്നു...ദാ വരുന്നു ഇറാനെ വിറപ്പിച്ച് ട്രംപ് '  (13 minutes ago)

പെരുമ്പാവൂരില്‍ മോഷണം ആരോപിച്ച് യുവാവിനെ സംഘം ചേര്‍ന്ന് തല്ലിക്കൊന്നു  (26 minutes ago)

COME CLOSE...!വെറി പിടിച്ച് IRGC അലറുന്നു..! ഇറാന് അഡ്വാൻസ് ആദരാഞ്ജലികൾ എന്ന്.. ആകാശത്ത് പ്രകമ്പനം നോസ്ട്രഡാമസിന്റെ പ്രവചനം  (30 minutes ago)

പത്താം ക്ലാസുകാരിയെ കിടപ്പുമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി  (34 minutes ago)

ലൈംഗികാതിക്രമ കേസ്: സംവിധായകന്‍ രഞ്ജിത്തിനെ ഫെഫ്കയില്‍ നിന്ന് മാറ്റിനിര്‍ത്തും  (50 minutes ago)

ഇന്ദ്ര ജാലവും, അമാനുഷികത്വവും സമ്മാനിക്കുന്ന കത്തനാർ ഒഫീഷ്യൽ ട്രയിലർ എത്തി!!  (50 minutes ago)

എസ്.ഡി.പി.ഐ പിന്തുണ നല്‍കിയാല്‍ അത് വേണ്ടെന്നു പറയുന്നത് എന്തിനെന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്; വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിനെ പിന്തുണച്ചപ്പോള്‍ ഇതല്ലല്ലോ മുഖ്യമന്ത്രി പറഞ്ഞത്; പൊട്ടിത്തെറിച്ച്  (1 hour ago)

2016-ൽ എൽ.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ കേരളം അഴിമതിയിൽ മുങ്ങിക്കിടക്കുകയായിരുന്നു; കേരളത്തെ വികസനത്തിന്റെയും സമാധാനത്തിന്റെയും ലോകമാതൃകയാക്കി മാറ്റിയത് എൽ.ഡി.എഫ് സർക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജ  (1 hour ago)

ഒരു പ്രസ്ഥാനമായിരുന്ന സി.പി.എം ഇപ്പോൾ ഒരു സ്ഥാപനം; ബക്കറ്റുപിരിവും കൂപ്പൺ പിരിവും നടത്തി നിർമ്മിച്ചതായി അവകാശപ്പെടുന്ന പാർട്ടി സ്ഥാപനങ്ങളെല്ലാം അഴിമതിയുടെ നിത്യ സ്മാരകങ്ങളാണ്; സി പി ഐ എമ്മിനെതിരെ ആഞ്ഞ  (1 hour ago)

ഓപ്പറേഷന്‍ ഡിഹണ്ട്; മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കി; 32 ഓളം പേരാണ് അറസ്റ്റിലായത്  (1 hour ago)

എഫ്.സി.ആര്‍.എ നിയമ ഭേദഗതി ബിൽ; ഇത് പൂര്‍ണമായും ഭരണഘടനാവിരുദ്ധമായ നിയമം; ന്യൂനപക്ഷ സമൂഹങ്ങള്‍ നടത്തുന്ന സംഘടനകളെ ഇത് നശിപ്പിക്കുമെന്ന് കെസി വേണുഗോപാല്‍ എംപി  (2 hours ago)

വോട്ടെടുപ്പു ദിവസമായ ഏപ്രിൽ 9 ന് വേതനത്തോടു കൂടിയ അവധി; ഉത്തരവിട്ട് സംസ്ഥാന ലേബർ കമ്മിഷണർ; സ്വകാര്യ സ്ഥാപനങ്ങൾക്കും ബാധകം  (2 hours ago)

ശബരിമല വിഷയത്തിൽ ഉപ്പ് തിന്നവർ വെള്ളം കുടിക്കും; കാട്ടാക്കടയിൽ ഇത്തവണയും അധികാരം തുടരുമെന്ന് കാട്ടാക്കട നിയോജകമണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി ഐ ബി സതീഷ്  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ വന്നതോടെ വലിയ ആത്മവിശ്വാസം;കാട്ടാക്കടയിൽ ഇത്തവണ താമര വിരിയുമെന്ന് കാട്ടാക്കട നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി പി കെ കൃഷ്ണദാസ്  (2 hours ago)

ഉന്നത സ്വാധീനമുള്ളയാള്‍ കൂടെയുണ്ടായിട്ടും  (3 hours ago)

Malayali Vartha Recommends