Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

വാക്‌സിന്‍‍ ചലഞ്ചിന്റെ പേരില്‍ സഹകരണ മേഖലയിൽ നിര്‍ബന്ധ പിരിവ്.. ഇതനുസരിച്ച് ജീവനക്കാരുടെ ഏപ്രില്‍, മെയ് മാസങ്ങളിലെ ശമ്പളത്തില്‍ നിന്ന് രണ്ടു ദിവസത്തെ വേതനം വാക്സിന്‍ ചലഞ്ചായി എടുക്കും..കടുത്ത എതിർപ്പ്

29 APRIL 2021 02:05 PM IST
മലയാളി വാര്‍ത്ത

More Stories...

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശൻ.

പ്രളയത്തിന്റെ സമയത്ത് കേരളം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത പോസ്റ്റുകളില്‍ ഒന്നാണിത്.

സര്‍,

കോവിഡ് പ്രശ്‌നത്തിന്റെ പേരില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും നിര്‍ബന്ധ പിടിച്ചെടുക്കല്‍ നടത്താന്‍ ഉള്ള നീക്കം ഉപേക്ഷിക്കണം. പ്രളയത്തിന്റെ പേരില്‍ 2018 ലും, 2019 ലും ഓണ ആനുകൂല്യങ്ങളൊക്കെ തൊഴിലാളിയില്‍ നിന്നും പിടിച്ചെടുത്തു.


സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പൊതു മേഖലാ ജീവനക്കാര്‍ക്കും ഉള്‍പ്പെടെ നാട്ടിലെല്ലാവര്‍ക്കും നല്‍കിയ ശമ്പള പരിഷ്‌ക്കരണവും 6 ഗഡു ഉഅയും കഴിഞ്ഞ 45 മാസമായി ജീവനക്കാര്‍ക്ക് നിഷേധിച്ചിരിക്കുന്ന സര്‍ക്കാരാണ് അങ്ങയുടേത്. കിട്ടിക്കൊണ്ടിരുന്ന ആനുകൂല്യങ്ങളെല്ലാം പിടിച്ചെടുത്തു.


അദ്ധ്വാനം ഇരട്ടിയോളം വര്‍ദ്ധിപ്പിച്ചു. നിര്‍ബന്ധിത സാലറി ചലഞ്ചിന്റെ പേരില്‍ ശമ്പളത്തില്‍ നിന്നും നിര്‍ബന്ധ പിരിവ് നടത്തരുത്.ജീവനക്കാരുടെ കഴിവിനനുസരിച്ചുള്ള തുക അവരില്‍ നിന്നും സമ്മതപത്രം വാങ്ങി മാത്രമേ പിടി ച്ചെടുക്കാവൂവെന്ന് അഭ്യര്‍ത്ഥിക്കുന്നു. ശശിധരന്‍ എന്ന ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകന്റെ വാക്കുകള്‍ ഏറ്റെടുക്കേണ്ട അവസ്ഥയിലാണ് ഒരു കൂട്ടം ജീവനക്കാര്‍.

 


കാരണം സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് വാക്സിന്‍ ചലഞ്ചിന്റെ പേരില്‍ നിര്‍ബന്ധ പിരിവ് നടത്തുന്നതായി ആക്ഷേപം. സഹകരണ മേഖലയിലാണ് ചലഞ്ചിന്റെ പേരിലുള്ള പണപ്പിരിവ് ഇപ്പോള്‍ പ്രധാനമായും നടക്കുന്നത്.


പ്യൂണ്‍ മുതല്‍ സെക്രട്ടറി വരെയുള്ള ജീവനക്കാര്‍ പിരിവ് നല്‍കണം. ചലഞ്ചിന്റെ ഭാഗമായി സഹകരണ മേഖല ആദ്യ ഘട്ടത്തില്‍ 200 കോടി രൂപ സമാഹരിച്ചു നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചിരുന്നു. ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി സഹകരണ ജീവനക്കാര്‍ രണ്ടു ദിവസത്തെ വേതനം സിഎംഡിആര്‍എഫിലേക്ക് നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഇതനുസരിച്ച് ജീവനക്കാരുടെ ഏപ്രില്‍, മെയ് മാസങ്ങളിലെ ശമ്പളത്തില്‍ നിന്ന് രണ്ടു ദിവസത്തെ വേതനം വാക്സിന്‍ ചലഞ്ചായി എടുക്കും.


സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബോര്‍ഡുകള്‍, സ്വയം ഭരണ സ്ഥാപനങ്ങള്‍, മറ്റു സ്ഥാപനങ്ങളിലെ ജീവനക്കാരും രണ്ടു ദിവസത്തെ വേതനം ചലഞ്ചിലേക്ക് നല്‍കണമെന്ന് നിര്‍ദ്ദേശമുണ്ട്. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിലാണ് വാക്സിന്‍ ചലഞ്ച് പണപ്പിരിവ് നടത്തുന്നത്. നിലവില്‍ മറ്റു സര്‍ക്കാര്‍ വകുപ്പുകളിലൊന്നും വാക്സിന്‍ ചലഞ്ച് നടത്തുന്നില്ല.


കൊവിഡ് ദുരിതക്കാലത്ത് രണ്ടു ദിവസത്തെ വേതനം ശമ്പളത്തില്‍ നിന്ന് നിര്‍ബന്ധമായി പിടിക്കുന്ന നടപടിയില്‍ സഹകരണ ജീവനക്കാരില്‍ ഒരുവിഭാഗത്തിന് കടുത്ത പ്രതിഷേധമുണ്ട്. കൊവിഡ് വാക്സിനേഷനെക്കുറിച്ചുള്ള അഭ്യൂഹങ്ങളില്‍ വീഴരുതെന്നും കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും സൗജന്യ വാക്സിന്‍ അയച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു.


എല്ലാവര്‍ക്കും സൗജന്യമായി കൊവിഡ് വാക്സിന്‍ നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ എന്തിനാണ് 'വാക്സിന്‍ ചലഞ്ച്' നടത്തുന്നതെന്നാണ് ജീവനക്കാര്‍ ചോദിക്കുന്നത്. ട്രഷറിയില്‍ ആവശ്യത്തിന് പണമുണ്ടെന്നും സംസ്ഥാനത്തിന് ആവശ്യമായ വാക്‌സിന്‍ ഉടന്‍ പണം നല്‍കി വാങ്ങുമെന്നും എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്നും ധനമന്ത്രി തോമസ് ഐസക്കും വ്യക്തമാക്കിയിട്ടും വാക്സിന്‍ ചലഞ്ച് നടത്തുന്നത് ന്യായീകരിക്കാനാവില്ലെന്ന് സഹകരണ ജീവനക്കാര്‍ പറയുന്നു.


വാക്സിന്‍ ചലഞ്ചായി ലഭിക്കുന്ന പണം പ്രളയ ഫണ്ട് പോലെ സിപിഎം നേതാക്കളുടെ അക്കൗണ്ടിലേക്കെത്തുമോയെന്ന് ആശങ്കയുണ്ടെന്ന് സഹകരണ ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം സമസ്ത മേഖലയും ഇപ്പോള്‍ പ്രതിസന്ധിഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ഈ സാഹചര്യത്തില്‍ വാക്സിന്‍ ചലഞ്ചിന് ഉത്തരവിട്ട മുഖ്യമന്ത്രിയുടെ നടപടി നീതികരിക്കാനാവില്ല. എല്ലാവരും ദുരിതത്തില്‍ കഴിയുന്ന സമയത്ത് വാക്സിന്‍ ചലഞ്ചിന്റെ പേരില്‍ സംഭാവന പിരിക്കുന്നത് അനീതിയാണെന്ന് ജീവനക്കാര്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (49 minutes ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (55 minutes ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (1 hour ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (1 hour ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (1 hour ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (2 hours ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 2680 രൂപയുടെ കുറവ്...  (3 hours ago)

വിനോദയാത്രാ യോഗവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....  (3 hours ago)

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....  (3 hours ago)

​ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...  (3 hours ago)

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്  (4 hours ago)

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ ആർ മല്ലിക അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends