Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

'നാവ് മുറിച്ചിട്ട് വച്ച ബിരിയാണിയാണ് ഞാന്‍ കഴിച്ച ഏറ്റവും സ്വാദുള്ള ബിരിയാണി!..ജന്മനാ നാവ് കെട്ടിയിട്ട പ്രത്യേകതയുമായി ജനിച്ച ബുജൈർ...' വൈറലായി കുറിപ്പ്

29 APRIL 2021 03:47 PM IST
മലയാളി വാര്‍ത്ത

ജന്മനാ നാവ് കെട്ടിയിട്ട പ്രത്യേകതയുമായി ജനിച്ച ബുജൈർ എന്ന യുവാവ്. അവന്റെ സംഭവബലുഹമായ ജീവിതം. ജീവിതത്തിനൊപ്പം വിടാതെ പിടികൂടിയ വേദനയെ ചിരിയിൽ ചാലിച്ച് പങ്കുവയ്ക്കുകയാണ് ബുജൈർ. നാവിൽ കെട്ടുള്ളവൻ സംസാരിക്കാൻ ബുദ്ധിമുട്ടിയ നിമിഷങ്ങളും കളിയാക്കലുകളും എന്തിനേറെ ഒരു ബിരിയാണി പോലും കഴിക്കാൻ പറ്റാത്ത സാഹചര്യങ്ങളും വരെ ബുജൈറിന്റെ കുറിപ്പിലുണ്ട്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

'ബിരിയാണി' of tongue,the fleshy muscular organ in the mouth of a mammal, used for tasting, licking, swallowing, and (in humans) articulating speech.

ഇരുപത്തൊന്നാം വയസ്സിലാണ് എന്‍റെ നാവിന് സുന്നത്ത് കല്ല്യാണം ചെയ്തത്! അന്‍കിലൊ ഗ്ലോസിയ അഥവാ 'tongue tie' എന്ന് ആധുനിക ശാസ്ത്രം വിളിക്കുന്ന ജന്‍മനാ നാവ് കെട്ടിയിട്ട പ്രത്യേകതയുമായിട്ടാണ് ഞാന്‍ ജനിക്കുന്നത്!

ബാല്യത്തില് ട,ഠ,റ,ര,ള,ല പോലുള്ള അക്ഷരങ്ങള്‍ക്ക് പകരം അലിഫും ബേഉം തേഉം പിന്നെ ദാലും കഴിഞ്ഞ് നെറ്റിയില്‍ പൊട്ടു തൊട്ട ത്ദാല് പോലെയൊരു ഏകസ്വരാക്ഷര ഗണമൊ അല്ലെങ്കില്‍ അതിലും നിരുപദ്രവകാരിയായൊരു തരം ശ്രുതിയാണ് ഒറ്റ വള്ളിയില്‍ കെട്ടിയിട്ട എന്‍റെ നാവ് പുറപ്പെടുവിച്ചിരുന്നത്! സംസാദത്തിലുള്ള കൊഞ്ഞിക്കദും കദിയാക്കദും ഭയന്ന് വദദെ സൂക്ഷമമായി മാത്ദം സംസാദിക്കുന്ന അന്തദ്മുഖനാവാന്‍ ഇതിദും വദിയ കാദനം വേന്നൊ!

അതായത് ബ്രൊ... സംസാരത്തിലുള്ള കൊഞ്ഞിക്കലും കളിയാക്കലും ഭയന്ന് വളരെ സൂക്ഷമമായി മാത്രം സംസാരിക്കുന്ന അന്തര്‍മുഖനാവാന്‍ ഇതിലും വലിയ കാരണം വേറെ വേണോ...ന്ന്?

സ്കൂളിലും മദ്രസയിലുമൊക്കെ ചേര്‍ന്നപ്പോള്‍ പതിയെ ആരും മനസ്സിലാക്കാത്ത വിധം നാവില്‍ അയവ് വരുത്തിയും മറ്റുള്ളവരുടെ കേള്‍വി ശക്തിയെ കബളിപ്പിച്ചും മിണ്ടാന്‍ സ്വയം ആര്‍ജിച്ചെടുത്ത സാമര്‍ത്ഥ്യം ഏഴാം ക്ലാസില്‍ എത്തിയപ്പോള്‍ മൈക്കില്‍ സഹപാഠികള്‍ക്ക് പ്രതിജ്ഞ ചൊല്ലി കൊടുക്കുന്ന സ്കൂള്‍ ലീഡര്‍ വരെയാക്കി! ഹൈസ്കൂളിലൊക്കെ എത്തിയപ്പോള്‍ മിമിക്രി, മോണോ ആക്ട്,നാടകം പോലുള്ള കലാപരിപാടികളില്‍ പങ്കെടുത്ത് ആരാധകരെ സൃഷ്ടിക്കാനുള്ള ആത്മവിശ്വാസം വരെയായി! പ്ലസ്ടുവിന് പഠിക്കുമ്പോള്‍ ക്ലാസ് ലീഡറായിരുന്ന ഫഹ്റുന്നിസ പേര് ഫഹ്ദുന്നിസ എന്ന് പരിചയപ്പെടുത്തിയപ്പോഴാണ് പിന്നീട് എന്‍റെ കുട്ടിക്കാലത്തെ 'ത്ദാല്' ഓര്‍മ്മ വന്നത്! ഫഹ്റോ നിന്‍റെ നാവിന്‍റെ വള്ളി എന്‍റെ പോലാണൊ?ഞാന്‍ വായ തുറന്ന് കാണിച്ചു.

അള്ളാഹ് അത് നിനക്ക് എങ്ങനെ മനസ്സിലായി! അവള്‍ക്ക് നാണവും ആശ്ചര്യവും ഒരുമിച്ചു വന്നു.
പെണ്ണുങ്ങളെ വായ നോക്കി ഇരിക്കുന്നോണ്ട് അല്ലാണ്ടെന്താ... അടുത്തിരുന്ന മുനവ്വിറിന്‍റെ കമന്‍റ്! ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചു, അവള്‍ക്ക് 'റ' 'ര്‍' മാത്രമെ മിസ്സിങ്ങുള്ളൂ...! ബാക്കിയെല്ലാം ഓക്കെയാണ്! അല്ല, ബാക്കിയെല്ലാം അവളുടെ സാമര്‍ത്ഥ്യം ഓക്കെ ആക്കിയതായിരിക്കണം!

ഇരുപത്തൊന്ന് വയസ്സിനിടയില്‍ പിന്നീട് ഈ നാവുകൊണ്ട് ഉണ്ടായ ബുദ്ധിമുട്ട്, ഇടക്ക് മതിമറന്ന് ഒരു ബിരിയാണി കഴിക്കുമ്പോള്‍ മുന്‍വശത്തെ കീഴ് പല്ലുകള്‍ക്ക് ഇടയില്‍ ഈ വള്ളിക്കൊടി ചെന്ന് കയറുന്നതാണ്. പിന്നെ കുറേ സമയത്തേക്ക് നാവിന് ആമപ്പൂട്ട് വീണ അവസ്ഥയാണ്! അങ്ങനെയിരിക്കെയാണ് പ്രായപൂര്‍ത്തി പല്ലുകള്‍ പൊട്ടിമുളക്കാന്‍ തുടങ്ങിയത്! ചുണ്ട് കറുത്താലും പല്ലിന് കേട് വരാതെ എങ്ങിനെ പുകവലിക്കാമെന്ന് ഗൂഗിള്‍ സേര്‍ച്ച് ചെയ്യുന്ന,അങ്ങേയറ്റം പല്ലുകളെ താലോലിക്കുന്ന ഒരുത്തന് പുതിയ രണ്ട് പല്ലുകളുടെ ജന്മ യാതന അനാവശ്യവും പടച്ച തമ്പുരാന്‍റെ മറ്റൊരു പ്രഹസനവുമായിരുന്നു!

വേദന അസഹ്യമായപ്പോള്‍ നരിക്കുനിയിലെ പ്രൈവറ്റ് ഡന്റിസ്റ്റിനെ കാണിച്ചു എക്സറേ എടുത്തു. വായില്‍ ഇനി പല്ലുകള്‍ക്ക് വരാന്‍ സ്ഥലമില്ലാത്തത് കാരണം അടിവേരോടെ കീറിയെടുക്കണമെന്ന് പറഞ്ഞു.രണ്ട് പല്ല് പറിക്കണം എന്നായിരുന്നു ആ ഡോക്ടര്‍ പറഞ്ഞിരുന്നെങ്കില്‍ അവിടം കൊണ്ട് തീര്‍ന്നേനെ! പക്ഷേ അടിവേരോടെ കീറിയെടുക്കണമെന്ന അങ്ങേരുടെ വിശേഷണം എനിക്കത്ര പിടിച്ചില്ല! പ്രണയിനി ഫജിനയാണ് മെഡിക്കല്‍ കോളേജ് ENT നിര്‍ദ്ദേശിച്ചത്! അവിടെ ഫ്രീ അല്ലെ ഇക്കാ വെറുതെ അവിടയും കൂടി ഒന്ന് കാണിച്ചോക്കാ... എന്നായി അവള്‍!

ENTയില്‍ വായ തുറപ്പിച്ചത് പൂച്ച കണ്ണുള്ള സുന്ദരി ഡോക്ടറാണ്. വായ അടപ്പിക്കാതെ ഒരു മിനുട്ട് ഇപ്പൊ വരാവെ എന്നും പറഞ്ഞ് ഒറ്റ പോക്ക്! ആദ്യം ഒരു പ്രൊഫസര്‍ വന്നു നോക്കി യായാ യുആര്‍ റൈറ്റ് ദിസ് ഈസ് അന്‍കിലൊ ഗ്ലോസിയ ഉടനെ റാസ്പുട്ടിന്‍ ഡാന്‍സ് പോലെ വരി വരിയായി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ വന്നു തുടങ്ങി. അപ്പോഴും വായ തുറന്ന് പിടിച്ചിരിക്കുന്ന ഞാന്‍, ഏറ്റവും ചുരുങ്ങിയത് വളരെ അപൂര്‍വ്വം വരുന്ന മൗത് കാന്‍സറെങ്കിലുമല്ലാതെ ഇവമാരെല്ലാവരും കൂടി ഇങ്ങനെ ആക്രാന്തം കാണിക്കേണ്ട കാര്യമില്ലെന്ന മട്ടില്‍ നിസ്സഹായനായി വായില്‍ ക്യൂ നിന്ന് നോക്കുന്ന ഓരോരുത്തരെയും മാറി മാറി നോക്കി!

ക്ലിപ്പെടുത്ത് വായ അടച്ചോളൂ എന്ന് പറയുമ്പോള്‍ ഉമിനീര്‍ ഇറക്കി ചരിഞ്ഞമര്‍ന്ന സീറ്റില്‍ നിന്ന് ഊര നിവര്‍ത്തി എനിക്ക് എന്താണ് ഡോക്ടര്‍?"എന്ന് പേടിച്ചരണ്ട് ചോദിച്ചു. ഏയ് ഒന്നുമില്ല, നിങ്ങള്‍ക്ക് tongue tie എന്നൊരു വൈകല്യമുണ്ട്, അതിവിടെ വിദ്യാര്‍ത്ഥികള്‍. ആരും കണ്ടിട്ടില്ല ഹോ അതാണൊ കാര്യം! ദീര്‍ഘശ്വാസത്തില്‍ സീറ്റിലേക്ക് തന്നെ ചരിഞ്ഞു കിടന്നു! ഇത് ഇവിടുന്ന് തന്നെ ശരിപ്പെടുത്താവുന്നതേയുള്ളൂ... നിങ്ങള്‍ക്ക് സമ്മതമാണെങ്കില്‍ ഒരു വീഡിയൊ ഡോക്യുമെന്‍റും ചെയ്യാം

'ഞാന്‍ പല്ല് കാണിക്കാനാണ് വന്നത്! എന്‍റെ വിസ്ഡം ടൂത് കീറിയെടുക്കണമെന്ന് പറഞ്ഞു'

ഏയ് അതിന്‍റെ ആവശ്യമൊന്നുമില്ലന്നേയ് കുറച്ച് കാലം വേദന സഹിച്ചാല്‍ ആ പല്ലുകളൊക്കെ പുറത്തേക് വന്നോളും,നാവ് ഇങ്ങനെ ആയിട്ട് സംസാരിക്കാന്‍ വല്ല ബുദ്ധിമുട്ടും ഉണ്ടൊ?

'ചെറുപ്പത്തില്‍ ഉണ്ടായിരുന്നു,ഇപ്പൊ പ്രശ്നൊന്നൂല്ല...'

പക്ഷേ നാവിന്‍റെ ശരിക്കുമുള്ള സ്വാതന്ത്ര്യം എന്താണെന്ന് ഈ സര്‍ജറിക്ക് ശേഷം മാത്രമെ നിങ്ങള്‍ക്ക് മനസ്സിലാവൂ...

'വേറെ എന്തെങ്കിലും പ്രശ്നമുണ്ടൊ?'

അങ്ങനെ ചോദിച്ചാല്‍....ഇത് ശരിപ്പെടുത്തിയാല്‍ 'oral sex'ന് ഒക്കെ ഉപകാരപ്പെടും

റാസ്പുട്ടിന്‍ ടീമെല്ലാവരും നൈസായിട്ട് ചിരി തുടങ്ങി.ഒരു നിമിഷം ആലോചിച്ചതിന് ശേഷം

എന്നാ പിന്നെ ചെയ്തോളൂ ഡോക്ടര്‍... എന്ന് ഞാനും പറഞ്ഞതോടെ അവിടെ കൂട്ടച്ചിരിയായി!

സുന്നത്ത് കല്ല്യാണം എന്നെ സംബന്ധിച്ചിടത്തോളം സുഖമുള്ള ഓര്‍മ്മയായിരുന്നു. കല്ല്യാണ പുതുക്കത്തിന്

ഉമ്മ>ാന്റെ മടിയിലിരുന്ന് തിക്കി തിരക്കി ജീപ്പില്‍ കയറിയിരുന്ന ഞാന്‍ അന്ന് ആദ്യമായിട്ടാണ് അമ്മദ്കാന്‍റെ ജീപ്പില്‍ മുന്‍പിലെ സീറ്റില്‍ ബാപ്പിന്റെകൂടെ രാജകീയമായി ഇരുന്ന് യാത്ര ചെയ്തത്! പക്ഷേ ഇരുപത്തൊന്നാം വയസ്സിലെ സുന്നത് കല്ല്യാണം വേദന നിറഞ്ഞ ഓര്‍മ്മ മാത്രമാണ്! നാവില്‍ നടുവില്‍ കുത്തി ഒരു തുളയുണ്ടാക്കി അതില്‍ നൂല് കോര്‍ത്ത് മുകളിലോട്ട് കെട്ടി തൂക്കിയാണ് വള്ളി മുറിച്ചതും തുന്നിച്ചേര്‍ത്തതുമെല്ലാം! ഇന്നാണെങ്കില്‍ നൂതനമായ വേദനയറിയാത്ത ലേസര്‍ ചികിത്സയെല്ലാം ഉണ്ട്!

ബിരിയാണി കഴിക്കുമ്പോല്‍ പല്ലില്‍ കുടുങ്ങിയ ബീഫ് ബ്രഷ് ചെയ്ത് കളയുമായിരുന്ന ഞാന്‍ അങ്ങനെ നാവ് കൊണ്ട് തോണ്ടി എടുക്കാന്‍ തുടങ്ങി! ഇത്രയുകാലം ഉപയോഗത്തില്‍ അല്ലാതിരുന്ന നാവിന്‍റെ മസിലുകളെല്ലാം പാകപ്പെട്ടു വരുന്നത് വരെ നാവ് കൊണ്ട് തോണ്ടിയെടുക്കാന്‍ ബുദ്ധിമുട്ടിയിരുന്നു. ആദ്യമൊക്കെ ഒന്നില്‍ കൂടുതല്‍ വികാരപാരമ്യത്തിന്‍റെ സമയമെടുത്തെങ്കിലും ഇപ്പോള്‍ നിമിഷനേരം മതി!

നാവ് മുറിച്ചിട്ട് വച്ച ബിരിയാണിയാണ് ഞാന്‍ കഴിച്ച ഏറ്റവും സ്വാദുള്ള ബിരിയാണി!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (4 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (4 hours ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (4 hours ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (4 hours ago)

പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും  (4 hours ago)

പൃഥിരാജ് നായകനാകുന്ന 'ഖലീഫ ' ആഗസ്റ്റ് 20ന് റിലീസ്  (4 hours ago)

വ്യാജവാര്‍ത്ത നല്‍കിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് പി.കെ ശ്രീമതിയുടെ വക്കീല്‍ നോട്ടീസ്  (5 hours ago)

പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാനുള്ള ആര്‍ബിഐയുടെ നിര്‍ദേശത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം  (6 hours ago)

കെട്ടിടത്തിന്റെ അനുമതിക്കായി കൈക്കൂലി വാങ്ങിയ തൊടുപുഴ നഗരസഭാ എഞ്ചിനീയര്‍ പിടിയില്‍  (6 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നടത്തിയ സമരരംഗത്തുണ്ടായിരുന്നവരെ പൊലീസ് വേട്ടയാടുന്നുവെന്ന് കോക്രോച്ച് ജനതാ പാർട്ടി  (8 hours ago)

നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! പാറ്റകളെ ചതക്കാൻ മോദി... ഞെട്ടി രാഹുൽ 48 മണിക്കൂറിനുള്ളിൽ.  (8 hours ago)

ഒരടി തോറ്റു..മോദി പതുങ്ങിയത് വെറുതെയല്ല...! ദേ ഈ ബുദ്ധി..! അടുത്ത മാസം രാജ്യത്ത് ഈ മാറ്റങ്ങൾ എല്ലാം ഉടൻ അറിയാം..!  (8 hours ago)

SFI പ്രവർത്തകന്റെ കരണത്തടിച്ച് DYFI; കൂട്ടയടിയിൽ പ്രസിഡന്റിനും പരിക്കേറ്റ് ആശുപത്രിയിൽ..! അടങ്ങാത്ത പക... കേസ്..!"  (9 hours ago)

അമേരിക്കൻ പട്ടാളത്തെ വിളിപ്പിച്ച് ട്രംപ്.യുദ്ധാന്ത്യം കലാശക്കൊട്ട് പേടിച്ച് ഇറാൻ ഇറാനികളുടെ അന്ത്യം  (9 hours ago)

"പാറ്റകളെ ചതക്കാൻ മോദി നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! അസ്ത്രം കണ്ട് ഞെട്ടി രാഹുൽ..! 48 മണിക്കൂറിനുള്ളിൽ..  (9 hours ago)

Malayali Vartha Recommends