Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

മുന്‍ ഡിജിപിയുടെ പരാതിക്ക് പുല്ലുവില; കേരളാ പോലീസിനെ ആഞ്ഞടിച്ച് മുന്‍ ഡിജിപി ശ്രീലേഖ....പൊതുജനത്തിനുള്ള മുന്നറിയിപ്പ് ഇതാണ്, ദയവായി grimsonz എന്ന വെബ്‌സൈറ്റില്‍ പാതി വിലക്ക് ഇലക്ട്രോണിക് സാധനങ്ങള്‍ ലഭിക്കുന്നു എന്ന പരസ്യം കണ്ടാല്‍ വിശ്വസിക്കരുത്, ചതിയാണ്... EKART എന്ന ഡെലിവറി സ്ഥാപനത്തെ വിശ്വസിക്കരുത്

29 APRIL 2021 04:07 PM IST
മലയാളി വാര്‍ത്ത
പരാതിയില്‍ നടപടിയെടുക്കാതിരുന്ന കേരളാ പോലീസിനെ ആഞ്ഞടിച്ച് മുന്‍ ഡിജിപി ശ്രീലേഖ. നാല് മാസം മുന്‍പ് വരെ ഒരു ഐപിഎസ് ഉദ്യോഗസ്ഥയായിരുന്ന താന്‍ ഡിജിപി റാങ്കില്‍ വിരമിച്ച ആളാണ്.  എന്നിട്ടും മ്യൂസിയം പോലീസ് സ്റ്റേഷനില്‍ നിന്നും പരാതി നേരിട്ട് വിളിച്ചു പറഞ്ഞിട്ടും, ഇമെയില്‍ മുഖാന്തിരം  എഴുതി കൊടുത്തിട്ടും 14 ദിവസം കഴിഞ്ഞും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. 

അല്പം മുന്‍പ് ഇംഗ്ലീഷ് ഭാഷയില്‍ ഞാന്‍ ഇട്ട പോസ്റ്റ് പലര്‍ക്കും വായിക്കാന്‍ പറ്റിയില്ല, അതിന്റെ മുഴുവന്‍ പേജ് ഫോണില്‍ കാണാന്‍ ആകുന്നില്ല, ആര്‍ക്കും മനസ്സിലായില്ല എന്നും മറ്റും  പലരും പറഞ്ഞു.  നാല് മാസം മുന്‍പ് വരെ ഒരു ഐപിഎസ് ഉദ്യോഗസ്ഥ, ഡിജിപി  റാങ്കില്‍ വിരമിച്ചു, എന്നിട്ടും മ്യൂസിയം പോലീസ് സ്റ്റേഷനില്‍ നിന്നും പരാതി നേരിട്ട് വിളിച്ചു പറഞ്ഞിട്ടും, ഇമെയില്‍ മുഖാന്തിരം  എഴുതി കൊടുത്തിട്ടും 14 ദിവസം കഴിഞ്ഞും യാതൊരു നടപടിയുമില്ല. ഇതില്‍ വിഷമം തോന്നി ഇട്ട ഫേസ്ബുക്ക് പോസ്റ്റായിരുന്നു.




 ഏപ്രില്‍ 6 ന് ഓണ്‍ലൈന്‍ ആയി ഒരു ബ്ല്യൂടുത്ത് ഫെഡ്ഫോണ്‍  ഓര്‍ഡര്‍ ചെയ്തു. ക്യാഷ് ഓണ്‍ ഡെലിവറി എന്ന രീതിയില്‍, അത് പൈസ പോകാതിരിക്കാനായി സൂക്ഷിച്ചു ചെയ്തതായിരുന്നു.  14 നു ഒരാള്‍ ഫോണ്‍ ചെയ്തു പറഞ്ഞു, പാര്‍സല്‍ ഇപ്പോള്‍ കൊണ്ട് വരും, രൂപ ഗേറ്റിനടുത്തു കൊണ്ട് വരണം, കോവിഡ്  ആയതിനാല്‍  അകത്തു വരില്ല എന്ന്. ഞാന്‍ ഒരു ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായതിനാല്‍ രൂപ വീട്ടിലെ സഹായിയെ ഏല്പിച്ച ശേഷം പാര്‍സല്‍ വന്നാല്‍ ഉടന്‍ തന്നെ എനിക്ക് തരണമെന്ന് പറഞ്ഞു.

 ഉച്ചക്ക് 12 മണിയോടെ പാര്‍സല്‍ എനിക്ക് കിട്ടി, അപ്പോള്‍ തന്നെ എനിക്ക് പന്തികേട് മനസ്സിലായി ഞാന്‍ ശ്രദ്ധയോടെ അത് തുറന്നു. ഉള്ളില്‍ പൊട്ടിയ പഴയ ഹെഡ്ഫോണ്‍ ആയിരുന്നു. അപ്പോഴേക്കും കാശുമായി പയ്യന്‍ പോയിരുന്നു. ഉടന്‍ തന്നെ ഞാന്‍ അവന്‍ വിളിച്ച നമ്പറില്‍ തിരികെ വിളിച്ചു സ്വയം പരിചയപ്പെടുത്തി, പാര്‍സല്‍ എടുത്തു കാശ് തിരികെ നല്‍കാന്‍ പറഞ്ഞു.


അവന്‍ പുച്ഛത്തോടെ മറുപടി പറഞ്ഞു, പോയി പോലീസില്‍ പരാതി കൊടുക്കൂ, എന്ന്! കൂട്ടത്തില്‍ പറയുകയും ചെയ്തു- എങ്കിലും കാശ് നിങ്ങള്‍ക്ക് തിരികെ കിട്ടില്ല, എന്ന്! നിമിഷനേരത്തില്‍  ഞാന്‍ മ്യൂസിയം ഇന്‍സ്‌പെക്ടറെ ഫോണ്‍ ചെയ്തു.     അദ്ദേഹം ഏതോ വലിയ കേസിന്റെ തിരക്കിലാണ് എന്ന് പറഞ്ഞു.  കുറ്റം പറയരുതല്ലോ, ആ ഉദ്യോഗസ്ഥന്‍ എന്നെ തിരികെ വിളിച്ചു. ഞാന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. ഉടന്‍ തന്നെ കാശുമായി പോയവനെ വിളിപ്പിച്ചാല്‍ അവന്‍ പാര്‍സല്‍ എടുത്തു എന്റെ രൂപ തിരികെ നല്‍കുമെന്നും പറഞ്ഞു. കേരള പോലീസ് വെബ്സൈറ്റ് നോക്കി  മ്യൂസിയം സിഐ ക്ക് ഇമെയില്‍ പരാതിയും അയച്ചു.


അതൊപ്പം ബ്ലൂടൂത്ത് ഓര്‍ഡര്‍ ചെയ്ത വെബ്സൈറ്റ് -ലേക്കും പാര്‍സല്‍ ഡെലിവര്‍  ചെയ്ത സ്ഥാപനത്തിലേക്കും പരാതികള്‍ അയച്ചു. അതെല്ലാം വീണ്ടും സിഐയ്ക്കു അയച്ചു കൊടുത്തു. രണ്ടാഴ്ച ഒരു വിവരവും ഇല്ലാതെ പോയി.         ഇതിനോടകം ബന്ധുക്കളും സുഹൃത്തുക്കളും  പലരും  പല പല ആവശ്യങ്ങളും ആയി എന്നെ വിളിക്കുന്നു- അവരുടെ പ്രശ്നത്തിന് ഞാന്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചു പരിഹാരം ഉണ്ടാക്കണം എന്നൊക്കെ. എന്റെ സ്വന്തം കാര്യത്തിന് പോലും പരിഹാരം ഇല്ല എന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല.


 മുന്‍പും മൂന്നു തവണ ഇതേ പോലീസ് സ്റ്റേഷനില്‍ എനിക്ക് പരാതികള്‍ നല്‍കേണ്ടി വന്നിട്ടുണ്ട്. ഒന്നിനും പരിഹാരം ലഭിച്ചിട്ടില്ല. രണ്ടു കേസുകള്‍ ഉണ്ടായിരുന്നത് പതിയെ എന്നെ അറിയിക്കാതെ എഴുതി തള്ളി. ഇതിലും എനിക്ക് പോയ കാശ് കിട്ടാന്‍ പോകുന്നില്ല. എന്തായാലും ഇന്ന് ഞാനീ സംഭവം ഫേസ്ബുക്കില്‍ ഇട്ടതിനു പിന്നാലെ മ്യൂസിയം എസ്എച്ച്ഒ എന്നെ വിളിച്ചു. E mail കിട്ടിയില്ല എന്ന് പറഞ്ഞു! അദ്ദേഹം തന്ന പുതിയ ഇമെയില്‍ അഡ്രസ്സില്‍ ഞാന്‍ പഴയ പരാതി ഇന്ന് വീണ്ടും അയച്ചിട്ടുണ്ട്.  എന്തെങ്കിലും നടന്നാല്‍ കൊള്ളാം!
ഇനി ഇമെയില്‍ പരാതി തിരുവനന്തപുരം മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ അയക്കേണ്ടവര്‍ക്കായി പുതിയ ഇമെയില്‍ അഡ്രസ്   shosmmtvm.pol@kerala.gov.in.

ദയവായി grimsonz എന്ന വെബ്‌സൈറ്റില്‍ പാതി വിലക്ക് ഇലക്ട്രോണിക് സാധനങ്ങള്‍ ലഭിക്കുന്നു എന്ന പരസ്യം കണ്ടാല്‍ വിശ്വസിക്കരുത്. ചതിയാണ്. EKART എന്ന ഡെലിവറി സ്ഥാപനത്തെ വിശ്വസിക്കരുത്. അവര്‍ ചതിക്കും.  ഓണ്‍ലൈന്‍ purchase ചെയ്യുമ്പോള്‍  ദയവായി COD option ഉപയോഗിച്ച്, പാര്‍സല്‍ തുറന്നു നോക്കിയ ശേഷം മാത്രം കാശ് കൊടുക്കുക. കഴിയുന്നതും card ഉപയോഗിച്ച് മുന്‍കൂറായി പണം നല്കാതിരിക്കൂ.    

 
 



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (4 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (4 hours ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (4 hours ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (4 hours ago)

പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും  (4 hours ago)

പൃഥിരാജ് നായകനാകുന്ന 'ഖലീഫ ' ആഗസ്റ്റ് 20ന് റിലീസ്  (4 hours ago)

വ്യാജവാര്‍ത്ത നല്‍കിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് പി.കെ ശ്രീമതിയുടെ വക്കീല്‍ നോട്ടീസ്  (5 hours ago)

പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാനുള്ള ആര്‍ബിഐയുടെ നിര്‍ദേശത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം  (6 hours ago)

കെട്ടിടത്തിന്റെ അനുമതിക്കായി കൈക്കൂലി വാങ്ങിയ തൊടുപുഴ നഗരസഭാ എഞ്ചിനീയര്‍ പിടിയില്‍  (6 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നടത്തിയ സമരരംഗത്തുണ്ടായിരുന്നവരെ പൊലീസ് വേട്ടയാടുന്നുവെന്ന് കോക്രോച്ച് ജനതാ പാർട്ടി  (8 hours ago)

നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! പാറ്റകളെ ചതക്കാൻ മോദി... ഞെട്ടി രാഹുൽ 48 മണിക്കൂറിനുള്ളിൽ.  (8 hours ago)

ഒരടി തോറ്റു..മോദി പതുങ്ങിയത് വെറുതെയല്ല...! ദേ ഈ ബുദ്ധി..! അടുത്ത മാസം രാജ്യത്ത് ഈ മാറ്റങ്ങൾ എല്ലാം ഉടൻ അറിയാം..!  (8 hours ago)

SFI പ്രവർത്തകന്റെ കരണത്തടിച്ച് DYFI; കൂട്ടയടിയിൽ പ്രസിഡന്റിനും പരിക്കേറ്റ് ആശുപത്രിയിൽ..! അടങ്ങാത്ത പക... കേസ്..!"  (9 hours ago)

അമേരിക്കൻ പട്ടാളത്തെ വിളിപ്പിച്ച് ട്രംപ്.യുദ്ധാന്ത്യം കലാശക്കൊട്ട് പേടിച്ച് ഇറാൻ ഇറാനികളുടെ അന്ത്യം  (9 hours ago)

"പാറ്റകളെ ചതക്കാൻ മോദി നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! അസ്ത്രം കണ്ട് ഞെട്ടി രാഹുൽ..! 48 മണിക്കൂറിനുള്ളിൽ..  (9 hours ago)

Malayali Vartha Recommends