കോവിഡ് വ്യാപനം; കൊച്ചി മെട്രോയുടെ സമയം പുനഃക്രമീകരിച്ചു

കൊച്ചി മെട്രോയുടെ സമയം പുനഃക്രമീകരിച്ചു. കോവിഡിന്റെ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തേര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുെട പശ്ചാത്തലത്തിലാണ് തീരുമാനം. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ ആറ് മണി മുതല്‍ രാത്രി 10 മണി വരെയാണ് സര്‍വീസ്.
ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ രാത്രി 10 വരെ മാത്രമാണ് സര്‍വീസ് ഉണ്ടാകുക. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്നാണ് പുതിയ ക്രമീകരണം ഏര്‍പ്പെടുത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha






















