Widgets Magazine
17
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർക്കും പണം നൽകരുത്; ആലിൻ ഷെറിൻ ദാനം ചെയ്ത അവയവം ഘടിപ്പിക്കാന്‍ പണം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണമെന്ന് മുത്തച്ഛൻ...


2026 ൽ മനുഷ്യരാശി അന്യഗ്രഹജീവികളെ കണ്ടുമുട്ടിയേക്കാം: ഭൂമിയോട് അടുത്തുകൊണ്ടിരിക്കുന്ന 3I/ATLAS എന്ന നിഗൂഢ വസ്തുവിന്റെ വരവിന് ശേഷം ഒരു വലിയ ബഹിരാകാശവാഹനം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും: ബാബ വാംഗയുടെ പ്രവചനം...


മിഥുൻ ഇടിവള ഉപയോഗിച്ചത് ഗൗരവതരം; സിവിൽ പോലീസ് ഓഫീസർക്കെതിരായ നടപടി ശരിയെന്ന് അന്വേഷണ റിപ്പോർട്ട്: എസ്ഐ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ളതിനാൽ പരാതി പിൻവലിക്കണമെന്ന് മിഥുൻ ആവശ്യപ്പെട്ടുവെന്ന് എസ്എഫ്ഐ; 1.67 ലക്ഷം രൂപ ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ സമീപിച്ചുവെന്ന് മിഥുൻ...


പേരൂർക്കടയിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ; ഹൈക്കോടതി നിർദ്ദേശപ്രകാരം രാഹുൽ മാങ്കൂട്ടത്തിൽ ഹാജരായി: തലകുനിക്കാതെ ചോദ്യം ചെയ്യൽ മുറിയിൽ നിന്ന് പുറത്തേക്ക്...


ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ സർക്കാർ നിലപാട് പഴയതു തന്നെയാകുമെന്നാണ് ലഭിക്കുന്ന സൂചന

വൈറലായി ഒരു ഫോണ്‍... ചാനലുകാരുടെ സര്‍വേ ഫലത്തിന്റെ പൊള്ളത്തരം പൊളിച്ചടുക്കി വൈറലായി ഒരു ഫോണ്‍വിളി; വളരെ സൗമ്യനായി മനോരമ ന്യൂസിലേക്ക് സര്‍വേഫലം എപ്പോഴെന്ന് വിളിച്ച് ചോദിക്കുന്ന ഒരാളുടെ തുടര്‍ന്നുള്ള ചോദ്യം കേട്ട് ചിരിച്ച് മരിക്കും

01 MAY 2021 09:03 AM IST
മലയാളി വാര്‍ത്ത

മലയാളികളുടെ അറിയാനുള്ള ആകാംക്ഷയെ ദിവസങ്ങളോളം മാര്‍ക്കറ്റ് ചെയ്യുന്ന ചാനലുകളുടെ പൊള്ളത്തരം ഒറ്റ ഫോണ്‍വിളിയിലൂടെ തകര്‍ക്കുകയാണ് ഒരു മനുഷ്യന്‍.

വിളിക്കുന്ന ആള്‍ ആരാണെന്നോ മനോരമയിലാണോ വിളിച്ചതെന്നോ ഒരു ഉറപ്പുമില്ല. വിളിക്കുന്ന ആളുടെ പ്രതികരണത്തില്‍ നിന്നുമാണ് മനോരമയെന്ന് വ്യക്തമാകുന്നത്. എന്തായാലും ആ ഫോണ്‍ വിളി സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എല്ലാവരും ആഘോഷിക്കുകയാണ്.

 



ഹലോ...
പറയൂ...
ഇന്ന് എക്‌സിറ്റ് പോള്‍ നമ്മള ചാനലില്‍ എത്രമണിക്കാണ്
ഒരുമിനിറ്റ് കേട്ടോ (സമയം സംശയമുള്ളതിനാല്‍ ഹോള്‍ഡ് ചെയ്യുന്നു)
വീണ്ടും ഹലോ മനോരമയില്‍ ഇന്ന് എക്‌സിറ്റ് പോള്‍ എത്രമണിക്കാണ്. ബാക്കി 30 ശതമാനം. അതെപ്പഴാ ഉണ്ടാകുക
ആറരയ്ക്ക് തുടങ്ങും
ആറര തൊട്ട് ഏഴരവരെ ഒരു മണിക്കൂറാ?
അല്ലല്ല ആറര തൊട്ട് പത്തര വരെ
യുഡിഎഫിന് എന്തെങ്കിലും മുന്‍ഗണന കാണുന്നുണ്ടോ
നമ്മള് നോക്കാണ്ടല്ലേ അറിയാന്‍ പറ്റൂ... അല്ലാതെ നമ്മള്...
എങ്ങനേങ്കിലും നിങ്ങളൊന്ന് പറഞ്ഞ് തട്ടീംമുട്ടീം ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയെ ഉപമുഖ്യമന്ത്രിയും ആക്കാന്‍ നോക്ക്
എന്തായാലും പത്തര ആകുമ്പോള്‍ അറിയാം


പത്തര ആകുമ്പോള്‍ ങ്ങള് പറയും?
വോട്ടെണ്ണേണ്ടി വരുമോ
എങ്ങനെ നമ്മുക്കറിയാത്തോണ്ടാ...
വോട്ടെണ്ണേണ്ടി വരുമോ... നിങ്ങളെ മനോരമയുടെ സര്‍ട്ടിഫിക്കറ്റ് ഇലക്ഷന്‍ കമ്മീഷന് കൊടുത്താല്‍ പോരെ
അഞ്ചാറ് ചാനലില്ലേ...
പിന്നീടാണ് വിളിക്കുന്നയാളിന്റെ കളി മാറുന്നത്

 


കുറേ നാളായില്ലേ സിപിമ്മിനെ ഊതാന്‍ നോക്കുന്നത്.
ഇലക്ഷന്‍ കമ്മീഷന്‍ എല്ലാംകൂടി നോക്കിയിട്ട് ആവറേജ് നോക്കിയിട്ട് ചെയ്യുമായിരിക്കും
നിങ്ങളു പറയുന്നുണ്ടല്ലോ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയൊക്കെയായിട്ട്...
അതോടെ ചാനല്‍ ഫോണ്‍ കട്ട് ചെയ്യുന്നു.

എന്തായാലും തെരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് നടക്കുന്ന പിരിമുറുക്കത്തില്‍ വൈറലായി മാറിയിരിക്കുകയാണ് ഈ ഫോണ്‍വിളി.

 

 



എന്തായാലും ഒരു ദിവസം മാത്രമാണ് ഫലമറിയാനുള്ളത്. നേരിയ വിജയം മുതല്‍ വന്‍ ഭൂരിപക്ഷവും ത്രിശങ്കു സഭയും അടക്കമുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്യുകയാണ് കേരളം. നാളെ വോട്ടെണ്ണും വരെ സാധ്യതകളുടെ വിശാല ലോകത്താണു ജനങ്ങളും രാഷ്ട്രീയ നേതൃത്വവും. പ്രധാനമായും പല സാധ്യതകളാണു പാര്‍ട്ടി ചര്‍ച്ചകളില്‍ നിറയുന്നത്. ഇവ ഓരോന്നും വ്യത്യസ്തമായ തുടര്‍ ചലനങ്ങള്‍ക്കു വഴിയൊരുക്കും.

ഇഞ്ചോടിഞ്ചു മത്സരത്തില്‍ കേവല ഭൂരിപക്ഷത്തോടെ ഒരു മുന്നണി അധികാരത്തില്‍ വന്ന 2011 ലെ തിരഞ്ഞെടുപ്പു ഫലം ആവര്‍ത്തിക്കാനുള്ള സാധ്യത. യുഡിഎഫ് 72, എല്‍ഡിഎഫ് 68 എന്നതായിരുന്നു ആ ജനവിധി. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 5 വര്‍ഷം തികയ്ക്കില്ലെന്നു പ്രവചിച്ചവര്‍ ഉണ്ടെങ്കിലും ട്രപ്പീസ് കളി പോലെ കാലാവധി പൂര്‍ത്തിയാക്കി. ജയിച്ചാലും സീറ്റ് 75 ല്‍ താഴെ ആകുമോ എന്നു ശങ്കിക്കുന്നവര്‍ എല്‍ഡിഎഫിലും യുഡിഎഫിലും ഉണ്ട്.

 

 

തുടര്‍ഭരണം പ്രവചിക്കുന്ന 3 ദേശീയ ഏജന്‍സികളുടെ എക്‌സിറ്റ് പോളില്‍ എല്‍ഡിഎഫിനു ലഭിക്കാവുന്ന കുറഞ്ഞ സീറ്റ് 75 ല്‍ താഴെയാണ്, ഒന്നില്‍ 71-77. പൊതുവികാരം ഒരു മുന്നണിക്കും അനുകൂലമല്ലാതെ വരികയും മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള ശക്തമായ മത്സരം ജനവിധി നിശ്ചയിക്കുകയും ചെയ്താല്‍ കേവല ഭൂരിപക്ഷ സാധ്യത എഴുതിത്തള്ളാന്‍ കഴിയില്ല.

 

ഇരു മുന്നണികള്‍ക്കും 60 സീറ്റ് വീതം ഉറപ്പാണെന്നും ബാക്കി 20 മണ്ഡലങ്ങളില്‍ പ്രവചനാതീത മത്സരമാണു നടക്കുന്നതെന്നും കരുതുന്നവര്‍ കേവല ഭൂരിപക്ഷ സാധ്യതയെ പിന്താങ്ങുന്നു. എന്തായാലും പിരിമുറുക്കം നാളെ ഉച്ചവരെ നീണ്ടുനില്‍ക്കും.

 

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോളിവുഡ് ഇതിഹാസം റോബര്‍ട്ട് ഡുവാള്‍ അന്തരിച്ചു  (3 hours ago)

വയനാട് മെഡിക്കല്‍ കോളേജ് വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്  (3 hours ago)

ബിജെപിയുടെ പുരുഷാധിപത്യ രാഷ്ട്രീയത്തിന് മറുപടി നല്‍കാന്‍ മമത ബാനര്‍ജിക്ക് കഴിയുമെന്ന് സഞ്ജയ് ബാരു  (3 hours ago)

മദ്യബ്രാന്‍ഡിന് പേരുകള്‍ ക്ഷണിച്ചതുകൊണ്ടുള്ള വിവാദം; പരസ്യം നിയമവിരുദ്ധമല്ലെന്ന് എക്‌സൈസ് ഹൈക്കോടതിയില്‍  (3 hours ago)

നടി ആക്രമിക്കപ്പെട്ടിട്ട് 9 വര്‍ഷം; അതിജീവിതയ്ക്ക് പിന്തുണയുമായി 'അവള്‍ക്കൊപ്പം' ക്യാമ്പയിനുമായി ഡബ്ല്യുസിസി  (4 hours ago)

പ്രധാനമന്ത്രി ഈ മാസം 25, 26 തീയതികളില്‍ ഇസ്രായേലില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തും  (4 hours ago)

കോഴിക്കോട് പേരാമ്പ്രയില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു  (4 hours ago)

ബാങ്ക് ജീവനക്കാര്‍ക്ക് മറ്റ് കമ്പനികളുടെ ക്രെഡിറ്റ് കാര്‍ഡ്, മ്യൂച്വല്‍ ഫണ്ട്, ഇന്‍ഷുറന്‍സ് പോളിസി എന്നിവ വില്‍ക്കുന്നതിലൂടെ കിട്ടുന്ന ആനുകൂല്യം ഇനിയില്ല  (4 hours ago)

വിവാഹത്തിന് മുന്‍പ് ആരെയും അന്ധമായി വിശ്വസിക്കരുത്: വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധങ്ങളില്‍ സ്ത്രീകള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സുപ്രീം കോടതി; ഉഭയസമ്മത പ്രകാരമുള്ള ബന്ധങ്ങള്‍ പിന്നീട് വഷളാകുമ്പോ  (4 hours ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകവേ പന്തളത്ത് സംഘര്‍ഷം  (4 hours ago)

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരം ലൈംഗികാതിക്രമം നടത്തിയ യുവാവിനെതിരെ കേസ്  (5 hours ago)

വിജയ് രശ്മിക മന്ദാന വിവാഹ ക്ഷണക്കത്ത് പുറത്ത്  (5 hours ago)

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍  (5 hours ago)

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകളുടെ വിതരണം ഫെബ്രുവരി 25ന് ആരംഭിക്കും  (5 hours ago)

സംസ്ഥാനത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ആലിന്‍ ഷെറിന്റെ പേരുനല്‍കുമെന്ന് മുഖ്യമന്ത്രി  (5 hours ago)

Malayali Vartha Recommends