Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

കോവിഡിന്റെ കൊള്ള... മറ്റ് സംസ്ഥാനങ്ങളില്‍ 700 രൂപയാക്കിയിട്ടും 1700 രൂപ വാങ്ങി മാസങ്ങളോളം പാവങ്ങളെ കൊള്ളയടിച്ച സ്വകാര്യ ലാബുകള്‍ക്ക് സര്‍ക്കാര്‍ പൂട്ടിട്ടു; ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്ക് 500 രൂപ അപര്യാപ്തമെന്ന് ലാബുകള്‍; അംഗീകരിച്ചില്ലെങ്കില്‍ നടപടിയെന്നു മുഖ്യമന്ത്രി

01 MAY 2021 09:46 AM IST
മലയാളി വാര്‍ത്ത

More Stories...

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശൻ.

മാസങ്ങള്‍ക്ക് മുമ്പ് സംസ്ഥാനത്ത് കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് 1500 രൂപയാക്കിയതാണ്. എന്നാല്‍ ലാബുകാര്‍ കോടതിയില്‍ പോയി 1700 രൂപയാക്കി.

ഇതോടെ മറ്റ് സംസ്ഥാനങ്ങളില്‍ 700 രൂപയ്ക്ക് വരെ ആര്‍.ടി.പി.സി.ആര്‍ ചെയ്യുന്നുവെന്ന വാര്‍ത്ത വന്നു. സ്വകാര്യ ലാബുകാരുടെ കൊള്ള ചാനലുകാര്‍ പുറത്ത് കൊണ്ടുവന്നതോടെ സര്‍ക്കാരും കര്‍ശനമായ നടപടി സ്വീകരിച്ചു. ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് 500 രൂപയാക്കി. ഇത്രയും നാള്‍ കൊള്ളയടിച്ചിട്ടും 500 പോരെന്നാണ് ലാബുകാര്‍ പറയുന്നത്.

 


ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നിരക്ക് കുറച്ചതിനെതിരേ പരാതിയുമായി സ്വകാര്യ ലാബുകള്‍ രംഗത്തെത്തി. പരിശോധന നടത്താന്‍ 500 രൂപ അപര്യാപ്തമാണെന്നാണ് ലാബുകളുടെ പരാതി.

സര്‍ക്കാര്‍ ഉത്തരവു ലഭിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഇന്നലെ പല ജില്ലകളിലും സ്വകാര്യ ലാബുകള്‍ ഉയര്‍ന്ന നിരക്കു തന്നെയാണ് ഈടാക്കിയത്. അതേസമയം, സര്‍ക്കാര്‍ ഉത്തരവു നടപ്പിലാക്കാനുള്ളതാണെന്നും ആവശ്യമായ തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

 



ആര്‍.ടി.പി.സി.ആര്‍. നിരക്ക് 1700 രൂപയില്‍നിന്ന് 500 രൂപയാക്കിയാണ് സര്‍ക്കാര്‍ കുറച്ചത്. ഇത്ര കുറഞ്ഞ നിരക്കില്‍ പരിശോധന നടത്തിയാല്‍ ചെലവുകളുടെ ഒരുഭാഗം പോലും കണ്ടെത്താനാകില്ലെന്നാണു ലാബുകളുടെ പരാതി.

എന്നാല്‍, ഐ.സി.എം.ആര്‍. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമായതിനാലാണ് നിരക്ക് കുറച്ചതെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. ടെസ്റ്റ് കിറ്റ്, വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാര്‍ജ് എന്നിവ ഉള്‍പ്പെടെയാണു പുതിയ നിരക്ക്.

 



എന്നാല്‍, ഇന്നലെ സംസ്ഥാനത്തെ പല ലാബുകളിലും പഴയ നിരക്കില്‍ തന്നെയാണ് പരിശോധന നടത്തിയത്. സര്‍ക്കാര്‍ ഉത്തരവു ലഭിച്ചില്ലെന്ന കാരണമാണ് ലാബുകള്‍ പറഞ്ഞത്. സംസ്ഥാന വ്യാപകമായി പരാതി ഉയര്‍ന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ പത്രസമ്മേളനത്തില്‍ ഈ വിഷയം ചോദ്യമായി ഉയര്‍ന്നു.

തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവ് അംഗീകരിച്ചില്ലെങ്കില്‍ നടപടിയുണ്ടാകുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന സൗജന്യമാണ്.കോവിഡ് പരിശോധനയ്ക്ക് രാജ്യത്ത് ഏറ്റവും കൂടുതല്‍ ചാര്‍ജ് ഈടാക്കുന്ന സംസ്ഥാനമെന്ന പഴികേട്ടതിനു പിന്നാലെയാണ് നിരക്ക് 500 രൂപയായി കുറച്ചത്.

 



കോവിഡിന്റെ തുടക്കത്തില്‍ ആര്‍.ടി.പി.സി.ആര്‍ നിരക്ക് 2750 രൂപയായിരുന്നു. പിന്നീട് 1700 ആക്കി. പിന്നാലെ 1500 ആക്കിയെങ്കിലും ലാബുകള്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വീണ്ടും 1700 ആയി ഉയര്‍ത്തിയത്.

വാക്‌സിന് കേന്ദ്രസര്‍ക്കാര്‍ പണം ഈടാക്കുമെന്ന പ്രസ്താവന വന്നതോടെയാണ് സംസ്ഥാനത്തെ ആര്‍.ടി.പി.സി.ആര്‍ കൊള്ള ബിജെപിക്കാര്‍ ഉയര്‍ത്തിക്കൊണ്ടു വന്നത്. അത് ചാനലുകള്‍ ഏറ്റെടുത്തതോടെ ഫലവും കണ്ടു.



അതേസമയം രാജ്യത്ത് 18 മുതല്‍ 44 വയസ്സ് വരെയുള്ളവര്‍ക്കായുള്ള വാക്‌സീന്‍ വിതരണം ഇന്ന് തുടങ്ങും. എന്നാല്‍ ആവശ്യത്തിന് വാക്‌സീന്‍ ഇല്ലാത്തതിനാല്‍ നിരവധി സംസ്ഥാനങ്ങള്‍ വാക്‌സീന്‍ വിതരണം ഇന്ന് തുടങ്ങാന്‍ കഴിയില്ലെന്ന നിലപാട് അറിയിച്ചിട്ടുണ്ട്.

കേരളത്തില്‍ 18 വയസിന് മുകളില്‍ ഉള്ളവരുടെ വാക്‌സിനേഷന്‍ ഇന്ന് തുടങ്ങില്ല. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ വാക്‌സീന്‍ എത്താത്തതും മാര്‍ഗ നിര്‍ദേശങ്ങള്‍ വരാത്തതും ആണ് കാരണം.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (1 hour ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (2 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (2 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (2 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (2 hours ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (3 hours ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 2680 രൂപയുടെ കുറവ്...  (4 hours ago)

വിനോദയാത്രാ യോഗവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....  (4 hours ago)

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....  (4 hours ago)

​ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...  (5 hours ago)

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്  (5 hours ago)

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ ആർ മല്ലിക അന്തരിച്ചു....  (5 hours ago)

Malayali Vartha Recommends