Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ത്രിശങ്കു വന്നാല്‍ കണക്കു പാളും... കേരളത്തിൽ ടെൻഷനും കൂടും

01 MAY 2021 10:19 AM IST
മലയാളി വാര്‍ത്ത

More Stories...

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശൻ.

വരാനിരിക്കുന്നത് ത്രിശങ്കുവോ. കേരളത്തിന്റെ ടെന്‍ഷന്‍ തീരുന്നില്ല. ബിജെപി രണ്ടു വരെ സീറ്റുകളും പിസി ജോര്‍ജിന്റെ ജനപക്ഷം പൂഞ്ഞാര്‍ സീറ്റും ട്വന്റി ട്വന്റി കുന്നത്തുനാടും സീറ്റുമായി വിജയിക്കുകയും യുഡിഎഫിനും എല്‍ഡിഎഫിനും വ്യക്തമായ ഭൂരിപക്ഷം ഇല്ലാതെ വരികയും ചെയ്താല്‍ കളി പാളിയതു തന്നെ. അവസാന നിമിഷങ്ങളില്‍ യുഡിഎഫും എല്‍ഡിഎഫും ഒന്നുപോലെ വിജയം അവകാശപ്പെടുകയാണ്. എല്‍ഡിഎഫ് 80 മുതല്‍ 90 വരെ സീറ്റുകളില്‍ അമിത ആവേശം പറയുമ്പോള്‍ യുഡിഎഫ് 75 സീറ്റ് ഉറപ്പാണെന്ന പറയുന്നു. സര്‍വെകളിലും മുന്നണികളുടെ വാചകക്കസര്‍ത്തുകളിലൊന്നും കാര്യമില്ല. നിലവിലെ വസ്തുത ഇങ്ങനെയാണ്. കോണ്‍ഗ്രസ് മുസ്ലീം ലീഗിലും കേരള കോണ്‍ഗ്രസ്ജോസഫ് വിഭാഗത്തിലും വലിയ പ്രതീക്ഷ വയ്ക്കുന്നു. കോണ്‍ഗ്രസിന് ഈ രണ്ടു പാര്‍ട്ടികളും ചേര്‍ന്ന് ഭരിക്കാനുള്ള പിന്‍ബലം ഉറപ്പാക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടലെങ്കില്‍ എല്‍ഡിഎഫില്‍ നിഗമനം നേരെ തിരിച്ചാണ്.

ഇടതുമുന്നണിയില്‍ സിപിഎം 60നു മുകളില്‍ സീറ്റ് തനിച്ചു പിടിച്ചില്ലെങ്കില്‍ കളി പാളുമെന്ന സ്ഥിതിയാണുള്ളത്. ഇത്തവണ സിപിഐ എട്ടു സീറ്റുകളിലേക്കു ചുരുങ്ങുകയും കേരള കോണ്‍ഗ്രസ് മാണി നാലു സീറ്റില്‍
ചെറുതാവുകയും ചെയ്താല്‍ ഭരിക്കാന്‍ ഭൂരിപക്ഷം കിട്ടുമോ എന്ന വലിയ ആശങ്ക നിലവില്‍സിപിഎമ്മിനുണ്ട്. സിപിഎം മുന്നണിയില്‍ ഒന്‍പത് ഘടകകക്ഷികളുണ്ടായിട്ടും നിലവിലെ സാഹചര്യത്തില്‍ ചെറുകക്ഷികളായ എന്‍സിപി, ജനതാദള്‍ തുടങ്ങിയ ഇക്കുറി വലിയ നേട്ടമുണ്ടാക്കില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചയും
പാര്‍ട്ടിക്കുള്ളിലെ പടയൊരുക്കവുംമൂലം സിപിഐ കാര്യമായ നേട്ടം ഇക്കുറി ഉണ്ടാക്കില്ലെന്ന് സിപിഐ സംസ്ഥാന നേതൃത്വം അവസാന നിമിഷം ഏറെക്കുറെ അംഗീകരിച്ചുകഴിഞ്ഞു.

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടി സിപിഐയ്ക്കു സംഭച്ചുകൂടായ്കയില്ല. സംസ്ഥാനത്ത് ആറു സീറ്റുകളില്‍വരെയായി സിപിഐ ചെറുതാകുമെന്നും പത്തില്‍ കൂടുതല്‍ സീറ്റുകളില്‍ സിപിഐ ജയിക്കാന്‍ സാധ്യതിയില്ലെന്നും നിഷ്പക്ഷമതികള്‍ സംസാരിച്ചു തുടങ്ങിയിരിക്കുന്നു. എല്‍ഡിഎഫ് തരംഗം ഉണ്ടാകാകാത്ത സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലും അപ്രതീക്ഷിത തോല്‍വികളും വന്‍തോല്‍വികളുമുണ്ടാക്കിയേക്കാമെന്ന സാഹചര്യവും കേരള കോണ്‍ഗ്രസില്‍ സംഭവിച്ചേക്കാം. അതേ സമയം കോണ്‍ഗ്രസിന്റെ പിന്‍ബലവും അധ്വാനവും മുതലാക്കി ആള്‍ബലവും ആരവുമില്ലാതെ നിന്ന കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നാലു മുതല്‍ അഞ്ചു വരെ സീറ്റുകള്‍ വാങ്ങിയെടുക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

യുഡിഎഫില്‍ ഇത്തവണ തുള്ളിക്കളിക്കുക മുസ്ലീം ലീഗുതന്നെയായിരിക്കും.
കോണ്‍ഗ്രസ് നേരിടുന്ന വല്ലാത്ത ടെന്‍ഷന്‍ ഒന്നു അനുഭവിക്കാതെ വടക്കന്‍കോട്ടകളില്‍ 18 മുതല്‍ 22 വരെ സീറ്റുകള്‍ ഉറപ്പാക്കി ഉപമുഖ്യമന്ത്രിസ്ഥാനവും നാലു പ്രബല മന്ത്രിസ്ഥാനവും സ്വപ്‌നം
കണ്ടിരിപ്പാണ് മുസ്ലീം ലീഗ്. മുസ്ലീം ലീഗ് 22നു മുകളില്‍ സീറ്റ് പിടിച്ചാല്‍ യുഡിഎഫ് സംസ്ഥാനത്ത് ഭരണം പിടിക്കാനുള്ള സാധ്യത ഏറെയാണ്. കേരള കോണ്‍ഗ്രസ് ജോസഫ് അഞ്ചു സീറ്റും ഇതര ഘടക കക്ഷികള്‍ അഞ്ചു സീറ്റും ആര്‍എംപിയിലൂടെ കെകെ രമയും ജയിച്ചു വന്നാല്‍ 30 സീറ്റുകളുടെ ബലമായി.
മത്സരിച്ച 93 സീറ്റുകളില്‍ 41 ഒന്നിടത്തെങ്കിലും കോണ്‍ഗ്രസ് ജയിച്ചാല്‍ അവര്‍ക്ക് ഭരണമായി.

ഒന്നു കുറഞ്ഞാല്‍തന്നെ പിസി ജോര്‍ജിന്റെ പിന്തുണ തേടിയോ, അതല്ലെങ്കില്‍ പൂഞ്ഞാറിലെ പുലിയുടെ മാളത്തിനു മുന്നില്‍ കുമ്പിട്ടു നിന്ന് കോണ്‍ഗ്രസ് ഭരണം പിടിക്കുമെന്നു വരെയാണ് സാഹചര്യങ്ങള്‍. അതേ സമയം കുന്നത്തുനാട്ടില്‍ ആര്‍എംപിയും ഒന്നോ രണ്ടോ സീറ്റുകളില്‍ ബിജെപിയുമാണ് വിജയിക്കുന്നതെങ്കില്‍ സംഗതി വീണ്ടും അനിശ്ചിതത്വത്തില്‍തന്നെ. കോ്ണ്‍ഗ്രസിന്റെ യുവനിര പരീക്ഷണം വിജയിക്കുകയും ആലപ്പുഴ, തൂശൂര്‍, കൊല്ലം ജില്ലകളില്‍ അട്ടിമറി വിജയങ്ങളിലൂടെ 45 സീറ്റു കടക്കുകയും ചെയ്താല്‍ ഭരണം കോണ്‍ഗ്രസ് കൈവശപ്പെടുത്താന്‍ സാധ്യതയേറെയാണ്.

എല്‍ഡിഎഫില്‍ സിപിഎം അപ്രതീക്ഷിത നഷ്ടം തൃശൂര്‍, ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ നേരിട്ടേക്കാമെന്ന ആശങ്ക പാര്‍ട്ടിയെ ആശങ്കപ്പെടുത്തുന്നുണ്ട്. അതേ സമയം 20-20 യുഡിഎഫ് വോട്ടുകളില്‍ വിള്ളലുണ്ടാക്കിയാല്‍ എറണാകുളം ജില്ല തൂത്തുവാരി ആലപ്പുഴയിലെ നഷ്ടം നികത്താമെന്ന കണക്കുകൂട്ടലും സിപിഎമ്മിനുണ്ട്. 25 സീറ്റിനു താഴേക്ക് ഘടക ഘക്ഷികളുടെ വിജയം ഇത്തവണ ചുരുങ്ങുമെന്നതാണ് സിപിഎമ്മിന്റെ നഷ്ടം. മത്സരിച്ച 86 സീറ്റുകളില്‍ 50 നു മുകളില്‍ ഇടങ്ങളിലെങ്കിലും തനിച്ചു വിജയം പിടിക്കുന്നില്ലെങ്കില്‍ സിപിഎമ്മിന്റെ വിജയം പരിമിതപ്പെടുകയും ചെയ്യും. കേരള കോണ്‍ഗ്രസ് മാണി വിഭാഗം വോട്ടുകള്‍ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ കരുത്തു പകര്‍ന്നാല്‍ സിപിഎം മറ്റിടങ്ങളിലെ നഷ്ടങ്ങള്‍ നികത്തി കയറിവരികയും സിപിഐയെക്കാള്‍ അംഗീകാരം എല്‍ഡിഎഫില്‍ സ്വന്തമാക്കുകയും ചെയ്യും. പീരുമേട്, റാന്നി, കായംകുളം, ആലപ്പുഴ, അരൂര്‍ തുടങ്ങി 15 സീറ്റുകളിലെ അനിശ്ചിതത്വവും സിപിഎമ്മിന്റെ പ്രതീക്ഷകള്‍ കെടുത്തുന്നുണ്ട്.

പുതുമുഖ സ്ഥാനാര്‍ഥി പരീക്ഷണത്തില്‍ എല്‍ഡിഎഫിനെക്കാള്‍ ജനപിന്തുണയുള്ളവരെ അവതരിപ്പിക്കാനായത് കോണ്‍ഗ്രസിനാണെന്ന വിലയിരുത്തലും പൊതുമാധ്യമ തലങ്ങളില്‍ പ്രസക്തമാണ്. ബിജെപിയുടെ നീക്കമാണ് ഇവിടെയും അതിനിര്‍ണായകം. തിരുവനന്തപുരം, നേമം,വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, പാലക്കാട്, മലമ്പുഴ, തൃശൂര്‍, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ ബിജെപിക്ക് എവിടെയാണ് ലോട്ടറി അടിയ്ക്കുകയെന്ന്
പ്രവചിക്കുക അസാധ്യമായിരിക്കുന്നു. രണ്ടിലേറെ ഇടങ്ങളില്‍ ബിജെപി ആധിപത്യം പുലര്‍ത്തിയാല്‍ കേരളം തൂക്കുഭരണത്തിലേക്ക് എന്ന സൂചനയാണ് പുറത്തുവരുന്നത്.

ഇടതുമുന്നണിയുടെ തിളക്കം കെടുത്തുന്നത് നിലവില്‍ സിപിഐ പിന്നില്‍ പോകുമോ എന്ന ഭീതിയാണ്. ഒപ്പം സിപിഐയിലെ രണ്ടു മന്ത്രിമാര്‍ ശരാശരിക്കു താഴെ പ്രകടനം നടത്തിയെന്ന എല്‍ഡിഎലെ പൊതുവിമര്‍ശനവും. സിപിഎമ്മില്‍തന്നെ ഇപി ജയരാജനും തോമസ് ഐസക്കും സുധാകരനും മാത്രമല്ല കണ്ണൂരില്‍ പി ജെ ആര്‍മി എന്ന പി ജയരാജന്‍ അണികള്‍ അടിവലിച്ചോ എന്ന ആശങ്കയും സിപിഎമ്മിനുള്ളില്‍ ശക്തമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (1 hour ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (2 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (2 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (2 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (2 hours ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (3 hours ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 2680 രൂപയുടെ കുറവ്...  (4 hours ago)

വിനോദയാത്രാ യോഗവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....  (4 hours ago)

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....  (4 hours ago)

​ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...  (5 hours ago)

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്  (5 hours ago)

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ ആർ മല്ലിക അന്തരിച്ചു....  (5 hours ago)

Malayali Vartha Recommends