കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ മാറ്റിവെച്ച ശമ്പളത്തിന്റെ ആദ്യഗഡു ഈ മാസംതന്നെ വിതരണം ചെയ്യുമെന്ന് ധനമന്ത്രി

കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ മാറ്റിവെച്ച ശമ്പളത്തിന്റെ ആദ്യഗഡു ഈ മാസംതന്നെ വിതരണം ചെയ്യുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്.
ജീവനക്കാര്‍ക്ക് സമ്മതമെങ്കില്‍ ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ സംഭാവനയായി നല്‍കാം. ഇതിന് സമ്മതപത്രം എഴുതിനല്‍കണം.
ഒരുമാസത്തെ ശമ്പളമാണ് മാറ്റിവെച്ചത്. ഇത് അഞ്ചുഗഡുക്കളായാണ് നല്‍കുക. മേയില്‍ കിട്ടുന്ന ഏപ്രില്‍മാസത്തെ ശമ്പളത്തോടൊപ്പം ഇത് നല്‍കാനായിരുന്നു തീരുമാനം.
എന്നാല്‍ സോഫ്റ്റ്‌വേര്‍ പരിഷ്‌കരണത്തിലെ കാലതാമസംമൂലം ശമ്പളബില്ലുകള്‍ പാസാക്കിക്കഴിഞ്ഞതിനുശേഷമേ ഈ തുകയുടെ വിതരണം നടക്കൂ. ഗഡുക്കള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നല്‍കുന്നതിനുള്ള സൗകര്യം അനുവദിക്കണമെന്ന് എന്‍.ജി.ഒ. യൂണിയന്‍ അഭ്യര്‍ഥിച്ചിരുന്നു.
ശമ്പളവിതരണ ഉദ്യോഗസ്ഥര്‍ സമ്മതപത്രം പരിശോധിച്ച് സമ്മതം തന്ന അത്രയും ഗഡുക്കള്‍ പിടിച്ച് ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കണം.
"
https://www.facebook.com/Malayalivartha






















