ജോലി ചെയ്യുന്നതിനിടെ കോണ്‍ക്രീറ്റ് മിക്‌സിങ് യന്ത്രത്തിനുള്ളില്‍ കൈ കുടുങ്ങി യുവാവ് കിടന്നത് മണിക്കൂറുകളോളം.... ഒടുവില്‍ സംഭവിച്ചത്

ജോലി ചെയ്യുന്നതിനിടെ കോണ്‍ക്രീറ്റ് മിക്‌സിങ് യന്ത്രത്തിനുള്ളില്‍ തൊഴിലാളിയുടെ കൈ കുടുങ്ങി. രണ്ട് മണിക്കൂറോളമാണ് കരുനാഗപ്പള്ളി സ്വദേശി നാസറിന്റെ കൈ മെഷീനുള്ളില്‍ കുടുങ്ങിക്കിടന്നത്.
ദീര്‍ഘനേരത്തെ പരിശ്രമത്തിനുള്ളില്‍ മെഡിക്കല്‍ സംഘവും ഫയര്‍ഫോഴ്‌സുമെത്തി കൈ മുറിച്ചു മാറ്റി നാസറിനെ രക്ഷിക്കുകയായിരുന്നു.
കമ്പികള്‍ക്കിടയില്‍പ്പെട്ട് നാസറിന്റെ കൈ ചതഞ്ഞു പോയിരുന്നു. രക്തം വാര്‍ന്ന് കൂടുതല്‍ അപകടമുണ്ടാകുന്നത് ഒഴിവാക്കാന്‍ ഫയര്‍ഫോഴ്‌സ് സംഘം ഉടന്‍ തന്നെ ആശുപത്രിയില്‍ വിവരമറിയിക്കുകയായിരുന്നു.
പ്രാഥമിക ചികില്‍സ നല്‍കിയതിന് ശേഷം മുട്ടിന് താഴെ വച്ച് കൈ മുറിച്ച് മാറ്റിയാണ് നാസറിന്റെ ജീവന്‍ രക്ഷിച്ചത്.
"
https://www.facebook.com/Malayalivartha
























