Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

രാഹുലിന്റെ ശരീരത്തിൽ കാർ കയറിയിറങ്ങിയതോ? പ്രാണരക്ഷക്കായി കാറിനടിയിൽ കയറിയതോ? പ്രതികൾ കുടുങ്ങിയപ്പോൾ വമ്പൻ ട്വിസ്റ്റ്‌: ആ കൊലപാതകത്തിന്റെ ചുരുളഴിയുന്നു

01 MAY 2021 01:26 PM IST
മലയാളി വാര്‍ത്ത

More Stories...

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശൻ.

സ്വകാര്യ ബസ് ഡ്രൈവർ രാഹുലിന്റെ മരണത്തിൽ ദുരുഹതയേറുന്നു. കൊലപാതകത്തിൽ പിടിയിലായ പ്രതികളെ ചോദ്യം ചെയ്യലിനായി കറുകച്ചാൽ പൊലീസ് കസ്റ്റഡിയിൽ വാങ്ങുവാൻ ഒരുങ്ങുകയാണ് . പ്രതികളായ തോട്ടയ്ക്കാട് തിയ്യാനിയിൽ സുനീഷ് (42), തോട്ടയ്ക്കാട് അമ്പലക്കല തകടിപ്പുറം വിഷ്ണു (26) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങുന്നത്.

എന്നാൽ ഇപ്പോഴും അവശേഷിക്കുന്ന ഒരു ചോദ്യം രാഹുലിന്റെ മൃതദേഹം കാറിനടിയിൽ എങ്ങനെ വന്നു എന്നതാണ്.ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയാണ് അടുത്ത കടമ്പ. ഇതിനായി മോട്ടർ വാഹന വകുപ്പിലെ മെക്കാനിക്കൽ ഉദ്യോഗസ്ഥരും രാഹുലിന്റെ കാർ വിശദമായി പരിശോധിക്കുവാൻ ഒരുങ്ങുകയാണ് .

ഓട്ടത്തിനിടയിൽ നിന്നുപോയ കാറിന്റെ തകരാർ പരിഹരിക്കാൻ രാഹുൽ കാറിനടിയിൽ കയറിയതാണോ,അതോ പ്രതികൾ‍ ചേർന്ന് കാറിനടിയിൽ കയറ്റിയതാണോ, മരണവെപ്രാളത്തിൽ കാറിനടിയിൽ കയറിയതാണോ തുടങ്ങിയ സംശയങ്ങൾക്ക് ഉത്തരം കണ്ടെത്തണമെങ്കിൽ ചോദ്യം ചെയ്യലും വാഹനപരിശോധനയും കഴിയണം. മരണശേഷം നടത്തിയ പരിശോധനയിൽ രാഹുലിനു കോവിഡ് സ്ഥിരീകരിച്ചതിനാൽ, പ്രാഥമിക സമ്പർക്കത്തിൽ ഉൾപ്പെടുന്ന പ്രതികളെ ആന്റിജൻ ടെസ്റ്റ് നടത്തി നെഗറ്റീവ് ആയ ശേഷമാണ് കോടതി റിമാൻഡ് ചെയ്തത്.

 

പാലാ സബ് ജയിലിലെ പ്രത്യേക നിരീക്ഷണ മുറിയിൽ കഴിയുന്ന ഇരുവരുടെയും ആർടിപിസിആർ പരിശോധന ജയിൽ അധികൃതർ നടത്തിയിരുന്നു. ഇതിന്റെ ഫലം വന്നിട്ടില്ല. ഫലം നെഗറ്റീവ് ആണെങ്കിൽ തടവുകാർക്കൊപ്പം താമസിപ്പിക്കും. ഇതിനു ശേഷമായിരിക്കും കറുകച്ചാൽ പൊലീസ് കസ്റ്റഡിയിൽ വാങ്ങുന്നത് . ശനിയാഴ്ച രാവിലെയാണ് ചമ്പക്കര കൊച്ചുകണ്ടം ബംഗ്ലാകുന്നേൽ രാഹുൽ രാജുവിനെ (35) വീടിനു സമീപത്ത് റോഡിൽ സ്വന്തം കാറിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.


: കറുകച്ചാൽ ചമ്പക്കരയിൽ യുവാവിനെ കാറിനടയിൽ കുടുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരുന്നു . ചമ്പക്കര ബസിലെ ഡൈവറായ ബംഗ്ലാംകുന്നിൽ രാഹുൽ (35)നെയാണ് ശനിയാഴ്ച പലർച്ചെ കാറിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ശനിയാഴ്ച പുലർച്ചെ ആറിന് തൊമ്മച്ചേരി ബാങ്ക് പടിക്ക് സമീപമാണ് രാഹുലിനെ സ്വന്തം കാറിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കാറിന്റെ തകരാറ് പരിശോധനിക്കുന്നതിനിടയിൽ കാറിന്റെ അടിയിൽ കയറിയപ്പോൾ കാറിനടിയിൽ കുടുങ്ങി ഞെരിഞ്ഞ് മരിച്ചതാകാമെന്നാണ് ആദ്യം കരുതിയത്. എന്നാൽ പോസ്റ്റുമോർട്ടത്തിൽ യുവാവിന്റെ തലയ്ക്കുള്ളിൽ ഗുരുതരമായ മുറിവ് കണ്ടെത്തിയതോടെയാണ് കൊലപാതകമാകാമെന്ന് സംശയം ഉയർന്നത്.

വെള്ളിയാഴ്ച രാത്രി 10.20നാണ് രാഹുലിന്റെ ഭാര്യ ശ്രീവിദ്യ അവസാനമായി ഫോൺ വിളിച്ചത്. എന്നാൽ രാഹുൽ ഫോണെടുത്തെങ്കിലും സംസാരിച്ചില്ല. ഫോണിലൂടെ ആരോ ബഹളം വയ്ക്കുന്ന ശബ്ദം കേട്ടതോടെ ശ്രീവിദ്യ കോൾ റെക്കോർഡ് ചെയ്യുകയായിരുന്നു. ഇതോടൊയാണ് സംഭവം പുറംലോകമറിയുന്നത്.

തുടർന്ന് കറുകച്ചാൽ പൊലീസ് രാഹുലിന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ സുഹൃത്തിന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് നാലുപേരും രാഹുലിന്റെ കാറെടുക്കാൻ വർക് ഷോപ്പിലേക്ക് പോവുകയായിരുന്നു. തുടർന്ന് ഇവിടെ വച്ച് സുഹൃത്തിന് വിവാഹ സമ്മാനം നൽകാത്തത് മോശമായി പോയിവെന്ന് രാഹുൽ പറയുകയും ഇതേ തുടർന്നുണ്ടായ വാക്കേറ്റം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു.

ആക്രമണത്തിൽ ഇ.വി.എം മെഷീൻ വച്ച് രാഹുലിന്റെ തലയ്ക്കടിച്ചുവെന്ന് രാഹുലിന്റെ സുഹൃത്തുക്കൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. രാഹുലിന്റെ വസ്ത്രങ്ങൾ കീറിയിരുന്നതും, ചെരുപ്പുകൾ വാഹനത്തിന് നാല് മീറ്ററോളം മുൻപിലുമാണ് കിടന്നത്. ബസ് ഗ്രാരേജിൽ നിന്നും രാഹുലിന്റെ കാറും മൃതദേഹവും കണ്ടെത്തിയ സ്ഥലം വരെ ഒരു കിലോമീറ്ററോളം ദൂരമുണ്ട്.

ഈ പ്രദേശങ്ങളിലെ വീടുകളിലെയും സ്ഥാപനങ്ങളിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. സംഭവ സ്ഥലത്തു നിന്നും വിരലടയാളങ്ങളും മറ്റ് തെളിവുകളും ശേഖരിച്ചിട്ടുണ്ട്. രാഹുലിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് കറുകച്ചാൽ സി.ഐ എസ്.ജയകൃഷ്ണൻ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (1 hour ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (2 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (2 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (2 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (2 hours ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (3 hours ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 2680 രൂപയുടെ കുറവ്...  (4 hours ago)

വിനോദയാത്രാ യോഗവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....  (4 hours ago)

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....  (4 hours ago)

​ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...  (5 hours ago)

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്  (5 hours ago)

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ ആർ മല്ലിക അന്തരിച്ചു....  (5 hours ago)

Malayali Vartha Recommends