നാളെ വോട്ടെണ്ണല്‍ ദിനത്തില്‍ ആഹ്‌ളാദ പ്രകടനം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് നിലവിലുള്ള കര്‍ശന നിയന്ത്രണം നാളെയും തുടരുമെന്ന് മുഖ്യമന്ത്രി. അടഞ്ഞ സ്ഥലത്ത് കൂട്ടംകൂടാനോ അനാവശ്യമായി പുറത്തിറങ്ങാനോ പാടില്ല. കൂടാതെ നാളെ വോട്ടെണ്ണല്‍ ദിവസമായതിനാല്‍ യാതൊരുവിധമായ ആഘോഷവും കൂടിച്ചേരലും അനുവദിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. സ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് എടുത്ത തീരുമാനമാണിത്.
ആഹ്ലാദ പ്രകടനം തെരഞ്ഞെടുപ്പില്‍ ജയിക്കുന്നവര്‍ ഒഴിവാക്കണമെന്നാണ് തീരുമാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നാളെ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാളെ സംസ്ഥാനത്ത് കര്‍ശന സുരക്ഷാ ഒരുക്കാന്‍ 30,281 പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. ഡ്യുട്ടിയില്‍ കേന്ദ്രസായുധ പോലീസ് സേനാംഗങ്ങളുള്‍പ്പെടെ 30,281 പോലീസുകാര്‍ ഉണ്ടാകും.
സ്ഥാനാര്‍ത്ഥികള്‍ നന്ദി പ്രകടിപ്പിക്കാന്‍ പോകുന്ന പതിവ് ഇത്തവണ തുടരരുത്. പ്രവര്‍ത്തകര്‍ക്കെല്ലാം ഫലപ്രഖ്യാപനം വരുമ്‌ബോള്‍ അതേവരെ അടക്കിവെച്ച ആവേശം വലിയ തോതില്‍ പ്രകടിപ്പിക്കാന്‍ തോന്നും എന്നാല്‍ ഇത്തവണത്തെ സ്ഥിതി കൂടി മനസിലാക്കിവേണം എല്ലാവരും പെരുമാറാന്‍ എല്ലാവരും ആഹ്ലാദ പ്രകടനത്തില്‍ നിന്ന് മാറിനില്‍ക്കണമെന്നും മുഖ്യമന്ത്രി ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























