തിരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ തുടര്‍ഭരണം ലഭിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ തുടര്‍ഭരണം ലഭിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി . കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് മുഖ്യമന്ത്രി വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
ഇനിയും സഹകരണം വേണമെന്ന് പറഞ്ഞത് മുഖ്യമന്ത്രി എന്ന നിലയിലാണോ എന്ന ചോദ്യത്തിന്.അതിലൊന്നും സംശയമില്ലല്ലോ എന്നായിരുന്നു മുഖ്യമന്ത്രി മറുപടി നല്‍കിയത്. നാളെ എണ്ണല്‍ കഴിയട്ടെ നാളെയും മറ്റന്നാളുമൊക്കെ കാണാമല്ലോയെന്നും മുഖ്യമന്ത്രി പറഞ്ഞു
തിങ്കളാഴ്ച തന്നെ സത്യപ്രതിജ്ഞയ്ക്കുള്ള ഏര്‍പ്പാട് ഉണ്ടാകുമെന്ന പ്രചാരണങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കി.. നിങ്ങളുടെ ഇടയില്‍ ധാരാളം ഭാവനാ സമ്ബന്നരായ ആളുകളുണ്ടെന്ന് അറിയാലോ, മുമ്ബും ഇത്തരത്തില്‍ ഭാവനയുമായി വന്നു, ഇപ്പോ ഇതും ഇരിക്കട്ടെയെന്ന് കരുതി.
ഞങ്ങള്‍ ഇതിനെക്കുറിച്ചൊന്നും ആലോചിച്ചിട്ടുപോലുമില്ല എന്നതാണ് വാസ്തവം. അങ്ങനെയുള്ള കാര്യങ്ങള്‍ ആലോചിക്കുന്ന ഒരു രീതിയുണ്ട് അപ്പോള്‍ ആലോചിക്കുമെന്നും പറഞ്ഞ് മുഖ്യമന്ത്രി അവസാനിപ്പിച്ചു.
https://www.facebook.com/Malayalivartha


























