കോവിഡ് വ്യാപനം; സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവര്‍ത്തനസമയത്തിൽ വീണ്ടും മാറ്റം

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിത്തെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് ബാങ്കുകളുടെ പ്രവര്‍ത്തനസമയം വീണ്ടും മാറ്റാന്‍ തീരുമാനമായി. രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയായിരിക്കും ഇനി സംസ്ഥാനത്ത് ബാങ്കുകളുടെ പ്രവര്‍ത്തന സമയം.
നേരത്തെ കോവിഡ് സാഹചര്യത്തില്‍ നേരത്തെ ഇത് ഉച്ചയ്ക്ക് രണ്ട് മണി വരെ ആയിരുന്നു. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റി യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്.
ഉച്ചയ്ക്ക് ഒന്നുമുതല്‍ രണ്ടുവരെ മറ്റ് ഒഫീഷ്യല്‍ ഡ്യൂട്ടിക്കായും സമയം അനുവദിച്ചു. പ്രവര്‍ത്തി ദിവസങ്ങളില്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ 50 ശതമാനം ജീവനക്കാരെ വെച്ച് ബാങ്കിങ് പ്രവര്‍ത്തനം നടത്താനും യോഗത്തില്‍ തീരുമാനമായി. മേയ് നാലുമുതല്‍ മേയ് ഒമ്ബത് വരെയാണ് പുതുക്കിയ സമയക്രമം നിലവിലുണ്ടാവുക.
https://www.facebook.com/Malayalivartha
























