കോവിഡ് വ്യാപനം; സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ച് സര്‍ക്കാര്‍ ഉത്തരവ്

കോവിഡ് രണ്ടാം ഘട്ട വ്യാപനത്തിെന്റ സാഹചര്യത്തില്‍ തിങ്കളാഴ്ചമുതല്‍ സംസ്ഥാനത്തെ റേഷന്‍ കടകള്‍ രാവിലെ 8.30 മുതല്‍ ഉച്ചക്ക് 2.30 വരെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന വിധത്തില്‍ സമയം പുനഃക്രമീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി.
മേയ് നാലുമുതല്‍ മേയ് ഒമ്ബതുവരെ ബാങ്കുകളുടെ സമയക്രമം പുതുക്കി നിശ്ചയിച്ചിരുന്നു. രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്നുവരെയായിരിക്കും സംസ്ഥാനത്ത് ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കഴിഞ്ഞദിവസം ചേര്‍ന്ന സംസ്ഥാനതല ബാേങ്കഴ്സ് കമ്മിറ്റി യോഗമാണ് തീരുമാനം കൈക്കൊണ്ടത്.
കോവിഡ് സാഹചര്യത്തില്‍ നേരേത്ത ഇത് രണ്ടുവരെ ആയിരുന്നു. ഉച്ചക്ക് ഒന്നുമുതല്‍ രണ്ടുവരെ മറ്റ് ഒഫീഷ്യല്‍ ഡ്യൂട്ടിക്കായും സമയം അനുവദിച്ചു. റൊേട്ടഷന്‍ അടിസ്ഥാനത്തില്‍ 50 ശതമാനം ജീവനക്കാരെ െവച്ച് ബാങ്കിങ് പ്രവര്‍ത്തനം നടത്താനും യോഗം തീരുമാനിച്ചു.
https://www.facebook.com/Malayalivartha
























