Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

സ്‌ട്രോംഗ് റൂം തുറന്നു... മലയാളികളുടെ നെഞ്ചിടിപ്പ് കൂട്ടി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍; കോവിഡ് തീവ്രവ്യാപനമായതിനാല്‍ ബഹുഭൂരിപക്ഷത്തിനും വീട്ടില്‍ തന്നെ ആഹ്ലാദ പ്രകടനം; 6 മണിക്ക് സ്‌ട്രോംഗ് റൂം തുറന്നു; വോട്ടെണ്ണല്‍ എട്ടിന് തുടങ്ങും, പത്തോടെ ആദ്യസൂചന

02 MAY 2021 07:31 AM IST
മലയാളി വാര്‍ത്ത

More Stories...

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശൻ.

കേരളത്തെ സംബന്ധിച്ച് ഏറെ നിര്‍ണായകമായ തെരഞ്ഞെടുപ്പാണിത്. ഒന്നു പിഴച്ചാല്‍ പിന്നെയില്ല എന്ന മട്ടിലാണ് കാര്യങ്ങള്‍ പോകുന്നത്. ചാനലുകളുടെ സര്‍വേഫലം വിജയിക്കുമോ തകര്‍ന്നടിയുമോ എന്ന് മണിക്കൂറുകള്‍ക്കകം തിരിച്ചറിയാനറിയാം. എല്ലാവരും ഒറ്റെക്കെട്ടായി വീട്ടിലിരിക്കുകയാണ്, ഫലം കാത്ത്.

തുടര്‍ഭരണമോ ഭരണമാറ്റമോ ഇന്നുറപ്പിക്കാം. ഒരു മാസത്തോളം നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച്, വോട്ടെണ്ണലിന്റെ ഫലം അറിയാന്‍ കേരളം ഇന്ന് കൊവിഡ് ഭീതിയില്‍ വരിഞ്ഞുമുറുകിയ ആകാംക്ഷയുമായി ചാനലുകള്‍ക്കു മുന്നില്‍ കാത്തിരിക്കും. ജയപരാജയങ്ങള്‍ മഹാമാരിയില്‍ മുങ്ങിപ്പോകുന്ന ഇങ്ങനെയൊരു വോട്ടെണ്ണല്‍ കേരള ചരിത്രത്തില്‍ ആദ്യം.

 



രാവിലെ 10 മണിക്കുമുമ്പ് ആദ്യ സൂചന വരും. അന്തിമ ഫലം വൈകിട്ട് നാലോടെ അറിയാന്‍ സാധിക്കും. എട്ടു മണിക്ക് വോട്ടെണ്ണല്‍ തുടങ്ങാന്‍ സ്‌ട്രോങ് റൂമുകള്‍ ആറു മണിക്ക് തുറന്നു.

വോട്ടിംഗ് യന്ത്രം കൗണ്ടിംഗ് ഹാളുകളിലേക്ക് കൊണ്ടുവരികയാണ്. ആദ്യം തപാല്‍ വോട്ട് എണ്ണും. എട്ടു മണിക്ക് മുമ്പ് എത്തിക്കുന്ന തപാല്‍ വോട്ടുകളും സ്വീകരിക്കും. 80 കഴിഞ്ഞവര്‍, കൊവിഡ് രോഗികള്‍, ഭിന്നശേഷിക്കാര്‍, അവശ്യ സര്‍വീസുകാര്‍, പോളിംഗ് ഉദ്യോഗസ്ഥര്‍ എന്നിങ്ങനെതപാല്‍ വോട്ടുകള്‍ കൂടിയതിനാല്‍ അതിന്റെ ഫലം അറിയാന്‍ 9.30 ആകുമെന്നാണ് സൂചന.

 



സാമൂഹിക അകലത്തിനായി ബൂത്തുകള്‍ കൂട്ടിയതിനാല്‍ വോട്ടിംഗ് യന്ത്രങ്ങളും കൂടുതലാണ്. കൗണ്ടിംഗ് ടേബിളുകള്‍ ഓരോ ഹാളിലും 21 ആയി ഉയര്‍ത്തി. ഒരു യന്ത്രത്തില്‍ പരമാവധി 1000 വോട്ടാണ് ചെയ്യാവുന്നത്. മൊത്തം വോട്ടും ചെയ്ത ബൂത്തുകള്‍ കുറവാണ്. അതിനാല്‍, ഓരോ യന്ത്രത്തിലെയും വോട്ട് എണ്ണാനുള്ള സമയവും വ്യത്യസ്തമായിരിക്കും. സാങ്കേതികമായി, ഒരു ഹാളില്‍ നിന്ന് 21,000 വോട്ടുകളുടെ ഫലം അറിയാം. യന്ത്രങ്ങള്‍ കൂടുതലുള്ളതിനാല്‍ ഫലം അറിയാന്‍ കൂടുതല്‍ സമയമെടുക്കും.

ഫലം വരുന്നത് 17സി ഫോമില്‍ വോട്ട്‌നില രേഖപ്പെടുത്തും. ഏജന്റുമാര്‍ ഒപ്പുവയ്ക്കും തിര.കമ്മിഷന്റെ സോഫ്റ്റ്‌വെയറില്‍ വോട്ടുനില അപ് ലോഡ് ചെയ്യും അത് കമ്മിഷന്റെ വെബ്‌സൈറ്റില്‍ വരും. ഹാളിലെ സ്‌ക്രീനിലും തെളിയും തപാല്‍വോട്ടിനെക്കാള്‍ കുറവാണ് വിജയിയുടെ ഭൂരിപക്ഷമെങ്കില്‍ അവ വീണ്ടും എണ്ണും

 



ഈ തിരഞ്ഞെടുപ്പില്‍ 140 മണ്ഡലങ്ങളും 957 സ്ഥാനാര്‍ത്ഥികളും 2.67 കോടി വോട്ടര്‍മാരും 74.06 % പോളിംഗുമാണുള്ളത്. പോസ്റ്റല്‍ വോട്ട് വിതരണം ചെയ്ത ബാലറ്റ് 5,84,238 ഉം തിരിച്ചെത്തിയത് 4,54,237മാണ്. ശേഷിക്കുന്ന 1,30,001 ഇന്ന് എട്ടു മണിക്ക് മുമ്പ് കിട്ടണം


വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ 114 എണ്ണവും ബാലറ്റ് യൂണിറ്റുകള്‍ 50,496 മാണുള്ളത്. ഒരുഹാളില്‍ ടേബിള്‍ 21 എണ്ണമാണ്. മൊത്തം 9 റൗണ്ട് ഉണ്ടാകും. എണ്ണുന്ന ജീവനക്കാര്‍ 24,709 ഉണ്ടാകും.

 



എക്‌സിറ്റ് പോള്‍ സര്‍വേകളാണ് മുന്നണികളെ ആശയക്കുഴപ്പത്തിലാക്കിയത്. തികഞ്ഞ വിജയപ്രതീക്ഷയോടെ എല്‍ഡിഎഫും. അവസാന പ്രതീക്ഷ വച്ച് യുഡിഎഫും വോട്ടെണ്ണല്‍ കാത്തിരിക്കുകയാണ്. ഓരോ ഫലവും മുന്നണികളുടെ കെട്ടുറപ്പിനെ ബാധിക്കും. ജയിച്ചാല്‍ മറ്റെല്ലാം മറക്കും തോറ്റാല്‍ പിന്നെ വിലുപ്പലുക്കലാകും.

തുടര്‍ഭരണം എന്ന ലക്ഷ്യം സ്വപ്നം കാണുന്നെങ്കിലും സിറ്റിംഗ് സീറ്റുകള്‍ പലതും കൈവിടുമോ എന്ന കനത്ത ആശങ്കയില്‍ സി പി എം. ഇതില്‍ പലതും ഉറച്ച കോട്ടകളാണെന്നതാണ് ഏറെ പ്രാധാന്യം. യു ഡി എഫ് ബി ജെ പി നീക്കുപോക്ക് ശക്തമായതാണ് ഇത്തരമൊരു ആശങ്കയിലേക്ക് എത്തിച്ചതെന്നാണ് പാര്‍ട്ടി നേതാക്കള്‍ നല്‍കുന്ന സൂചന.

 

വോട്ടുകച്ചവടത്തിനൊപ്പം പട്ടികവര്‍ഗവിഭാഗങ്ങളിലടക്കം തെറ്റിദ്ധാരണയുണ്ടാക്കി വോട്ട് തങ്ങള്‍ക്കനുകൂലമാക്കാനും യു ഡി എഫ് വ്യാപക ശ്രമം നടത്തി എന്നും സി പി എം വിലയിരുത്തുന്നു. എന്തായാലും ആദ്യഫലം വരുന്നതോടെ സൂചനകള്‍ കിട്ടിത്തുടങ്ങും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (2 hours ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (3 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (3 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (3 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (4 hours ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (4 hours ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (4 hours ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (5 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 2680 രൂപയുടെ കുറവ്...  (5 hours ago)

വിനോദയാത്രാ യോഗവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് വിശേഷ ദിനം!  (5 hours ago)

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....  (6 hours ago)

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....  (6 hours ago)

​ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...  (6 hours ago)

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്  (6 hours ago)

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ ആർ മല്ലിക അന്തരിച്ചു....  (6 hours ago)

Malayali Vartha Recommends