Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

ബിജെപി-ബിഡിജെഎസ് പിളര്‍പ്പ് ആസന്നം... ഫലം വരേണ്ട താമസം ബിജെപി-ബിഡിജെഎസ് അടിച്ചു പിരിയും.?

02 MAY 2021 08:16 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വരട്ടെയെന്ന് ബിനീഷ് കോടിയേരി

നിയമസഭാ തെരഞ്ഞെടപ്പു അന്തിമഫലം വരേണ്ട താമസം തുഷാര്‍ വെള്ളാപ്പള്ളി ആദ്യ വെടിപൊട്ടിക്കും. കൂടെയുണ്ടാകുമെന്നു പറഞ്ഞ ബിജെപി കുതികാലില്‍ ചവിട്ടിയെന്ന പരാതിയുമായി തുഷാര്‍ കളത്തിലിറങ്ങും.

 

അച്ഛന്‍ നടേശന്‍ വെള്ളാപ്പള്ളിയും മകനെ പിന്തുണച്ചാല്‍ ബിജെപി- ബിഡിജെഎസ് സഖ്യം എപ്പോള്‍ വിണ്ടു കീറിയെന്നു ചോദിച്ചാല്‍ മതിയാകും. ബിജെപി-ബിഡിജെഎസ് സഖ്യം സ്വന്തം വഴിക്കാണ് വോട്ടുചെയ്തതെന്ന് പഞ്ചായത്ത് ബൂത്തുതല അവലോകനം പുറത്തുവരുമ്പോള്‍ വ്യക്തമാകും.

 




തുഷാര്‍ ആരോപണം ഉന്നയിച്ചുതീരേണ്ട താമസം അതിദുര്‍ബലരായ സ്ഥാനാര്‍ഥികളെ ബിഡിജെഎസ് വിവിധ മണ്ഡലങ്ങളില്‍ ഇറക്കുകയും അവിടങ്ങളില്‍ മറ്റ് സ്ഥാനാര്‍ഥികളെ സഹായിച്ചതിന്റെ കണക്കുകളുമായി ബിജെപിയും രംഗത്തുവരും.


കോന്നിയില്‍ കെ സുരേന്ദ്രന് ഇക്കുറി വോട്ടുകുറഞ്ഞതായി കണ്ടാല്‍ അതിനും ബിഡിജെഎസ് ഉത്തരം പറയേണ്ടിവന്നേക്കാം.

 

 


ബിജെപിയും ബിഡിജെഎസും 2016ല്‍ നിന്ന് വോട്ടുനിലയില്‍ പിന്നോട്ടുപോകാനുള്ള സാധ്യത ഏറെയായിരിക്കെ ഇനി ഈ കൂട്ടുകെട്ട് എന്തിനുവേണ്ടി, എത്രനാള്‍ എന്ന ചോദ്യം വെള്ളാപ്പള്ളിമാര്‍ ചിന്തിച്ചുകൂടായ്കയില്ല.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ബിഡിജെഎസ് എങ്ങുമെത്തിയില്ല, 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലും എങ്ങുമെത്തിയില്ല. ബിജെപിയുടെ അടുക്കളയില്‍ അരി വയ്ക്കാനും വിറകുകീറാനും വെള്ളം കോരാനും തങ്ങളെ കിട്ടില്ലെന്ന് വെള്ളാപ്പള്ളി വൈകാതെ അന്ത്യശാസനം മുഴക്കിയേക്കാം.

 



മത്സരിക്കാന്‍ വേണ്ടി മാത്രം ഇത്തവണയും ബിജെപി 25 സീറ്റ് വെച്ചുനീട്ടിയതല്ലാതെ 20 സീറ്റുകളിലും എന്‍ഡിഎ മുന്നണി സംവിധാനത്തില്‍ ഇരു പാര്‍ട്ടികളും ഒരുമിച്ചു പ്രവര്‍ത്തനം നടത്തിയില്ല.

കോട്ടയം ജില്ലയില്‍തന്നെ കോട്ടയം, പൂഞ്ഞാര്‍, വൈക്കം മണ്ഡലങ്ങളില്‍ ബിഡിജെഎസിനൊപ്പം ബിജെപിയെ കണി കാണാന്‍ കിട്ടിയില്ലെന്നും മാത്രമല്ല കോട്ടയത്ത് ബിജെപി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും പൂഞ്ഞാറില്‍ പിസി ജോര്‍ജിനെയും കൈ വിട്ടു സഹായിച്ചു എന്ന് പകല്‍പോലെ വ്യക്തം.

 




അതേ സമയം ഏറ്റുമാനൂരില്‍ സിപിഎം സ്ഥാനാര്‍ഥി വിഎന്‍ വാസവനെ സഹായിക്കാന്‍ അതിദുര്‍ബലനും അപ്രസക്തനുമായ സ്ഥാനാര്‍ഥിയെ ബിഡിജെഎസ് തുടക്കത്തില്‍ അവതരിപ്പിച്ചപ്പോള്‍ അതിനെ രോക്ഷത്തോടെ ചോദ്യം ചെയ്ത് ബിജെപി സീറ്റ ഏറ്റെടുത്ത് സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചതും സംഭവം.


ബിജെപി നയിക്കുന്ന എന്‍ഡിഎ കേരള സഖ്യത്തില്‍ ബിഡിജെഎസ, എഐഎഡിഎംകെ, കേരള കാമരാജ് കോണ്‍ഗ്രസ്, ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി, ജനാധിപത്യ രാഷ്ടീയ സഭ തുടങ്ങിയ കക്ഷികളുണ്ട്. പക്ഷെ 115 സീറ്റുകളില്‍ മത്സരിക്കുന്ന ബിജെപി അതിന്റെ പാര്‍ട്ടി സംവിധാനം കൃത്യമായി പ്രയോജനപ്പെടുത്തുകയും 40 എ പ്ലസ് മണ്ഡലങ്ങളില്‍ വീഴ്ചയും ചോര്‍ച്ചയുമില്ലാതെ തെരഞ്ഞെടുപ്പിനെ നേരിടുകയും ചെയ്തു.

 

 

ഇതില്‍തന്നെ ജയസാധ്യതയുള്ള എട്ടു മണ്ഡലങ്ങളില്‍ ഇരു മുന്നണികളെയും വെല്ലുന്ന കൃത്യമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുതയും ചെയ്തു. ബിഡിജെഎസിന് മത്സരിക്കാന്‍ ലഭിച്ച ആലപ്പുഴ, കൊല്ലം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ സീറ്റുകളില്‍ ബിജെപിയില്‍നിന്ന് കാര്യമായ നേട്ടമൊന്നുമുണ്ടായില്ല. 2016ല്‍ ലഭിച്ചതിനേക്കാള്‍ ഒരു സീറ്റില്‍പോലും വോട്ടുനില മെച്ചപ്പെടുത്താനാകുന്നില്ലെങ്കില്‍ മത്സരിച്ച ഒരു സീറ്റില്‍പോലും ബിജെപിയില്‍ നിന്ന് വലിയ സഹായവും പരിഗണനയും കിട്ടിയില്ലെന്ന് ബിഡിജെഎസിനു തിരിച്ചറിയേണ്ടിവരും.


അതേ സമയം അതിനിര്‍ണായകമായ മത്സരം നടന്ന സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ ഇത്തവണ പിന്നാക്കം പോയേക്കാമെന്ന വിലയിരുത്തല്‍ ബിജെപിയിലുമുണ്ട്. ബിജെപിയിലെ ഗ്രൂപ്പിസം മാത്രമല്ല എന്‍ഡിഎ ഘടകകക്ഷികള്‍ അങ്ങിങ്ങിടങ്ങളില്‍ യുഡിഎഫിനും എല്‍ഡിഎഫിനും വോട്ടുചോര്‍ന്നോ എന്നതും പ്രസക്തമായി വന്നേക്കാം.

 




കാഞ്ഞിരപ്പള്ളി സീറ്റില്‍ അമിത് ഷാ നേരിട്ട് ഇറക്കിയ അല്‍ഫോന്‍സ് കണ്ണന്താനത്തിന് ലഭിക്കേണ്ടിയിരുന്ന നാലായിരത്തോളം ബിജെപി വോട്ടുകള്‍ എന്‍ ജയരാജിന് ചോര്‍ന്നു എന്ന സംസാരം ഇതോടകം ഉയര്‍ന്നിട്ടുണ്ട്. അതേ സമയം അല്‍ഫോന്‍സ് കണ്ണന്താനം മൂവായിരത്തോളം യുഡിഎഫ് വോട്ടുകള്‍ പേഴ്സണല്‍ അക്കൗണ്ടില്‍ വാങ്ങിയെടുക്കുകയും ചെയ്തു.


2016ല്‍ കാഞ്ഞിരപ്പള്ളിയില്‍ ബിജെപി 31,000 വോട്ടുകളും ലോക്സഭാ തെരഞ്ഞെടുപ്പില്‍ 36,000 വോട്ടുകളും കാഞ്ഞിരപ്പള്ളിയില്‍ നേടിയിരുന്നു.
ഇത്തവണ ബിജെപി വോട്ടുകള്‍ പള്ളിക്കത്തോട്, ചിറക്കടവ്, കറുകച്ചാല്‍, കങ്ങഴ പഞ്ചായത്തുകളില്‍ ജയരാജിന്റെ പെട്ടിയിലേക്ക് കുറെയെങ്കിലും മറിഞ്ഞതായി കണ്ടെത്തിയാല്‍ ബിജെപി കോട്ടയം നേതൃത്വം കേന്ദ്രത്തിന് വിശദീകരണം നല്‍കേണ്ടിവരും.




സമാനമായ രീതിയില്‍ ഇരിങ്ങാലക്കുടയില്‍ ബിജെപിയുടെ സ്ഥാനാര്‍ഥിയും മുന്‍ ഡിജിപിയുമായ ജേക്കബ് തോമസിന് വോട്ടുകുറയാനുള്ള സാധ്യതയും നിലവിലുണ്ട്.

ഇരിങ്ങാലക്കുടയില്‍ ബിഡിജെഎസ് വോട്ടുകള്‍ എല്‍ഡിഎഫിലേക്ക് മറിഞ്ഞു എന്ന ആക്ഷേപമാണ് ചില കേന്ദ്രങ്ങളില്‍ ഉയരുന്നത്. കാട്ടാക്കടയില്‍ പികെ കൃഷ്ണദാസ്, ധര്‍മടത്ത് സികെ പത്മനാഭന്‍ തുടങ്ങിയ പ്രമുഖര്‍ക്ക് വോട്ടുകളില്‍ ഇടിവുണ്ടായാലും മുന്നണിക്കുള്ളില്‍ ചോദ്യം ചെയ്യലുകള്‍ ഉയര്‍ന്നേക്കാം.

 

ശബരിമല വിഷയം കത്തിച്ചെടുത്ത് വോട്ടുതേടാനുള്ള ബിജെപി തന്ത്രത്തോട് ബിഡിജെഎസ് വേണ്ടവിധം സഹകരണം നല്‍കിയില്ലെന്നതാണ് ആര്‍എസ്എസ് ക്യാമ്പുകളുടെ പരിഭവം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണം വേണമെന്ന എന്‍എസ്എസ് നിലപാടിനോടും യോദിക്കാനും ബിഡിജെഎസ് തെല്ലും താല്‍പര്യപ്പെട്ടില്ല. ഈഴവ പിന്നോക്ക സംവരണത്തിന് വിള്ളല്‍വീഴ്ത്താനുള്ള നയപരിപാടികളോട് സഹകരിക്കാന്‍ വെള്ളാപ്പള്ളിക്ക് സാധിക്കുകയുമില്ല.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (2 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (2 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (2 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (3 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (3 hours ago)

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം! ഗൾഫിൽ ഊർജ മേഖലയെ വ്യാപകമായി ആക്രമിച്ച് ഇറാൻ  (3 hours ago)

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍  (3 hours ago)

ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ  (3 hours ago)

രഹസ്യ ചർച്ചകളിൽ ഡോവൽ.. രാജ്യം തയ്യാറെടുക്കുന്നു..! പാക്കികളിൽ നിന്ന് നീലം താഴ്‌വര ഇന്ത്യ തൂക്കി..! ഉരിയാടാതെ പാകിസ്ഥാൻ  (3 hours ago)

IRGC തലവന്റെ തല വിഴുങ്ങി ട്രംപ്..! 48 മണിക്കൂറല്ല..അതിന് മുമ്പേ പണി തുടങ്ങി മക്കളേ...! ഘോര യുദ്ധം 'സഖര്‍-1' മിസൈൽ ചാരം.  (3 hours ago)

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (3 hours ago)

ഷാര്‍ജയിലെ വസ്ത്രസംഭരണശാലയില്‍ വന്‍ തീപിടിത്തം  (3 hours ago)

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ; അഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു!!!!  (4 hours ago)

കോണ്‍ഗ്രസിന്റെ റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ്‌ നേത  (4 hours ago)

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വ  (4 hours ago)

Malayali Vartha Recommends