Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

വയോജനങ്ങള്‍ക്ക് കരുതലുമായി സാമൂഹ്യനീതി വകുപ്പ് ... കോവിഡ് വാക്സിനേഷന്‍ രജിസ്ട്രേഷന്‍ സഹായകേന്ദ്രം ആരംഭിക്കുന്നു

02 MAY 2021 07:06 AM IST
മലയാളി വാര്‍ത്ത

More Stories...

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശൻ.

സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പരിഗണന അര്‍ഹിക്കുന്ന വയോജനങ്ങളെ സഹായിക്കാനായി കോവിഡ് വാക്സിനേഷന്‍ രജിസ്ട്രേഷന്‍ സഹായ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

വാക്സിനേഷന്‍ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ മുഖേന രജിസ്റ്റര്‍ ചെയ്യുന്നതിന് വയോജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ട് പരിഹരിക്കാനാണ് ഇത്തരത്തിലുള്ള രജിസ്ട്രേഷന്‍ കേന്ദ്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നത്.




സാമൂഹ്യനീതി വകുപ്പിന്റെ ജില്ലാ ഓഫീസുകളില്‍ പ്രവര്‍ത്തിച്ചുവരുന്ന വയോക്ഷേമ കോള്‍ സെന്ററിനോടൊപ്പമാണ് വാക്സിനേഷന്‍ രജിസ്ട്രേഷന്‍ സഹായകേന്ദ്രം ആരംഭിക്കുവാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇതുസംബന്ധിച്ച് സാമൂഹ്യനീതി വകുപ്പ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായും മന്ത്രി വ്യക്തമാക്കി.

കിടപ്പുരോഗികള്‍ ഉള്‍പ്പെടെയുള്ള സഹായം ആവശ്യമുള്ള വയോജനങ്ങള്‍ക്ക് വാക്സിനേഷന്‍ രജിസ്ട്രേഷന്‍ സംബന്ധമായ സഹായങ്ങള്‍ വാക്സിനേഷന്‍ രജിസ്ട്രേഷന്‍ സഹായകേന്ദ്രങ്ങള്‍ വഴി നല്‍കുന്നതാണ്. മറ്റ് വകുപ്പുകളുടെ ഏകോപനത്തോടെയും ജില്ലകളിലുള്ള വോളന്റിയര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തിയുമായിരിക്കും സഹായകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.





സഹായകേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിനായി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു ജില്ലയിലേക്ക് പരമാവധി 3 പേരെ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാര്‍ക്ക് നിയോഗിക്കുന്നതാണ്.

ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സായംപ്രഭ ഹോമുകളിലെ കെയര്‍ഗിവേഴ്സിനെ ജില്ലകളിലെ സഹായ കേന്ദ്രത്തിലേക്ക് പരിഗണിക്കാവുന്നതാണ്. ജില്ലകളിലുള്ള സന്നദ്ധ വോളന്റിയര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍, മറ്റ് വോളന്റിയര്‍മാര്‍ എന്നിവരേയും പരിഗണിക്കാവുന്നതാണ്. മൊബൈല്‍ ഫോണ്‍ സ്വന്തമായുള്ളവരും ഓണ്‍ലൈന്‍ വാക്സിനേഷന്‍ രജിസ്ട്രേഷന്‍ നടത്തുന്നതിന് കഴിവുള്ളവരേയും നിയോഗിക്കേണ്ടതാണ്.




വയോജനകോള്‍ സെന്ററുകളില്‍ ലഭ്യമായിട്ടുള്ള വയോജനങ്ങളുടെ ഫോണ്‍ നമ്പര്‍ മുഖേന ഹെല്‍പ്പ് ഡസ്‌കില്‍ നിന്നും വയോജനങ്ങളുമായി ബന്ധപ്പെട്ട് വാക്സിനേഷന്‍ സംബന്ധമായ വിവരങ്ങള്‍ ശേഖരിച്ച് രജിസ്ട്രേഷന്‍ നടത്തി രജിസ്ട്രേഷന്‍ ഐഡി അവരെ അറിയിക്കുന്നു. പ്രസ്തുത ഐഡി ഉപയോഗിച്ച് വയോജനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള വാക്സിനേഷന്‍ സെന്ററില്‍ നിന്നും വാക്സിന്‍ എടുക്കാവുന്നതാണ്.

കോവിഡ് പശ്ചാത്തലത്തില്‍ ജില്ലകളിലുള്ള മെഡിക്കല്‍ ടീമിന്റെ സഹായത്തോടെ കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് വയോജനങ്ങള്‍ക്കാവശ്യമായ എല്ലാവിധ സഹായങ്ങളും ചെയ്തു കൊടുക്കുന്നതാണ്. വാക്സിനേഷന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ വിശദാംശങ്ങള്‍ പ്രത്യേക രജിസ്റ്ററില്‍ എഴുതി സൂക്ഷിക്കേണ്ടതാണ്.




ഈ പ്രവര്‍ത്തനങ്ങള്‍ ജില്ലാ ഓഫീസര്‍മാര്‍ കൃത്യമായും മോണിറ്റര്‍ ചെയ്യേണ്ടതും സഹായങ്ങള്‍ നല്‍കിയ ഗുണഭോക്താക്കളുടെ വിവരങ്ങള്‍ ഉള്‍പ്പടെയുള്ള റിപ്പോര്‍ട്ട് സാമൂഹ്യനീതി വകുപ്പില്‍ ലഭ്യമാക്കേണ്ടതുമാണ്.

ജില്ലാ കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവരുടെ സഹായത്തോടെ ഫെസിലിറ്റേറ്റര്‍മാരുടെ സേവനം കൂടി ഉപയോഗപ്പെടുത്തി വയോജനങ്ങള്‍ക്ക് പ്രത്യേക വാക്സിനേഷന്‍ സൗകര്യങ്ങള്‍ ക്രമീകരിക്കാനുള്ള നടപടികളും ജില്ലാ സമൂഹ്യനീതി ഓഫീസര്‍മാര്‍ സ്വീകരിക്കേണ്ടതാണ്.



--

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (2 hours ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (3 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (3 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (3 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (4 hours ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (4 hours ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (4 hours ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (5 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 2680 രൂപയുടെ കുറവ്...  (5 hours ago)

വിനോദയാത്രാ യോഗവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് വിശേഷ ദിനം!  (5 hours ago)

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....  (6 hours ago)

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....  (6 hours ago)

​ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...  (6 hours ago)

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്  (6 hours ago)

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ ആർ മല്ലിക അന്തരിച്ചു....  (6 hours ago)

Malayali Vartha Recommends