കോതമംഗലത്ത് സ്‌കൂള്‍ ബസിനു മുകളില്‍ മരംവീണ് അഞ്ചു വിദ്യാര്‍ഥികള്‍ മരിച്ചു; മരം വീണത് ബസിന്റെ നടുക്ക്; അഞ്ചു പേരും മരിച്ചത് മരത്തിന്റെ അടിയില്‍പ്പെട്ട്

കോതമംഗലം, അടിമാലി റൂട്ടില്‍ നെല്ലിമറ്റം കോളനിപ്പടിക്കു സമീപം സ്‌കൂള്‍ ബസിനു മുകളില്‍ മരം വീണു അഞ്ചു കുട്ടികള്‍ മരിച്ചു. കൃഷ്‌ണേന്ദു ( അഞ്ച്) ജോഹന്‍(13) ഗൗരി (9) അമീര്‍ ജാഫര്‍, ഇഷാ സാറ എന്നീ വിദ്യാര്‍ഥികളാണ് മരിച്ചത്. കോതമംഗലം കറുകിടം വിദ്യാവികാസ് സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്.
നെല്ലിമറ്റം ഭാഗത്തേക്കു പോയ ബസിനു മുകളിലേക്ക് നെല്ലിമറ്റം എംബിറ്റ്‌സ് എന്‍ജിനീയറിങ് കോളജിനു സമീപം വച്ച് മരക്കൊമ്പ് ഒടിഞ്ഞു വീഴുകയായിരുന്നു. 11 കുട്ടികള്‍ക്ക് സാരമായി പരുക്കേറ്റു. മരം വീണ് സ്‌കൂള്‍ ബസ് ഏതാണ്ട് പൂര്‍ണമായും തകര്‍ന്നു.15 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. ഇതില്‍ ഏഴു പേര്‍ക്ക് പരുക്കേറ്റു. വൈകീട്ട് നാലു മുപ്പതോടെയാണ് അപകടമുണ്ടായത്.
പരുക്കേറ്റവരെ കോതമംഗലം സെന്റ്. ജോസഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂത്തുകുഴിയില്‍ വൈകിട്ടായിരുന്നു അപകടം. ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മരംമുറിച്ചുമാറ്റിയാണ് വിദ്യാര്‍ഥികളെ രക്ഷപെടുത്തിയത്. കൃഷ്‌ണേന്ദു എല്‍കെജി വിദ്യാര്‍ഥിനിയാണ്. ജോഹന്‍ ഏഴാം ക്ലാസിലും ഗൗരി നാലാം ക്ലാസിലുമാണ് പഠിച്ചിരുന്നത്. കുട്ടികളുടെ മൃതദേഹങ്ങള്‍ കോതമംഗലത്തേക്ക് എത്തിച്ചു കൊണ്ടിരിക്കുകയാണ്. രണ്ടു കുട്ടികളുടെ മൃതദേഹങ്ങള്‍ കോതമംഗലം ധര്‍മഗിരി ആശുപത്രിയിലും മൂന്നു പേരുടെ മൃതദേഹങ്ങള്‍ ബസേലിയസ് ആശുപത്രിയിലും എത്തിച്ചിട്ടുണ്ട്.
ദുരന്തത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി അനൂപ് ജേക്കബും അനുശോചനം രേഖപ്പെടുത്തി. മരിച്ച കുട്ടികളുടെ പോസ്റ്റുമോര്‍ട്ടം ഒഴിവാക്കിയെന്നും മൃതദേഹം രാത്രിതന്നെ ബന്ധുക്കള്‍ക്ക് കൈമാറുമെന്നും മന്ത്രി ബാബു അറിയിച്ചു. പരുക്കേറ്റ കുട്ടികളുടെ ചികില്‍സയ്ക്കുള്ള മുഴുവന്‍ ചിലവും സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മരിച്ച അഞ്ചു കുട്ടികളും മരത്തിന്റെ അടിയില്‍പ്പെട്ടവരാണ് എന്നാണ് റിപ്പോര്‍ട്ട്. മറ്റു കുട്ടികളെ പെട്ടെന്നു തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചു. അപകടകരമായ രീതിയില്‍ നിന്നിരുന്ന മരം മുറിച്ചുമാറ്റണമെന്ന് നേരെത്തെ ആവശ്യപ്പെട്ടിരുന്നതായി സ്ഥലം എംഎല്‍എ ടി.യു. കുരുവിള അറിയിച്ചു. എന്നാല്‍ വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്നും ഇതാണ് അപകടത്തിന് കാരണമായത് എന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























