ആരുവേണമെന്ന് അരുവിക്കരക്കാര്‍ ഇന്ന് വിധിയെഴുതും, ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്ക്, പ്രതീക്ഷയോടെ സ്ഥാനാര്‍ഥികള്‍

അരുവിക്കരക്കാര്‍ ഇന്ന് വിധിയെഴും. കേരള രാഷ്ടീയത്തില്‍ ഒട്ടേറേ പ്രതിഫലനങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന ഉപതെരഞ്ഞെടുപ്പാണ് അരുവിക്കരയിലേത്. മണ്ഡലത്തിലെ 154 പോളിംങ് ബൂത്തുകളിലും വോട്ടെടുപ്പ് തുടങ്ങി. ബൂത്തുകളില്‍ വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട ക്യുവുണ്ട്. ഏഴു മുതല്‍ വൈകിട്ട് അഞ്ചു വരെയാണു വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ചൊവ്വാഴ്ച നടക്കും.
കെ.എസ്. ശബരീനാഥന്‍ (യുഡിഎഫ്), എം. വിജയകുമാര്‍(എല്‍ഡിഎഫ്), ഒ. രാജഗോപാല്‍(ബിജെപി) എന്നിവരടക്കം 16 സ്ഥാനാര്‍ഥികള്‍. രണ്ടു ബാലറ്റിങ് യൂണിറ്റുകളുണ്ടാകും. ഒരു യൂണിറ്റില്‍ 16 പേരുകളും രണ്ടാമത്തെ യൂണിറ്റില്‍ \'നോട്ട\' (ഇവരില്‍ ആരുമല്ല) മാത്രവും. സ്ഥാനാര്‍ഥികളുടെ ഫോട്ടോയും ഇതാദ്യമായി വോട്ടിങ് യന്ത്രത്തില്‍ ഉണ്ടാകും. പ്രമുഖരായ മൂന്നു സ്ഥാനാര്‍ഥികളും അരുവിക്കരയിലെ വോട്ടര്‍മാരല്ല.
മൂന്ന് സ്ഥാനാര്‍ഥികളും ശുഭപ്രതീക്ഷയിലാണ്.
സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്യാണത്തെത്തുടര്‍ന്നുണ്ടായ ഉപതിരഞ്ഞെടുപ്പ് സംസ്ഥാന രാഷ്ട്രീയത്തിലെ ഏറ്റവും ആവേശകരമായ രാഷ്ട്രീയപ്പോരിലൊന്നായി മാറിയ ദിവസങ്ങള്‍ക്കാണ് അരുവിക്കര സാക്ഷ്യം വഹിച്ചത്. അവസാന മണിക്കൂറുകളിലും മൂന്ന് മുന്നളികളും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ക്കു പഞ്ഞമുണ്ടായില്ല. വിഎസ് അച്യുതാനന്ദനാണ് സഹതാപ തരഗംത്തിന്റെ അന്തരീക്ഷത്തില്‍ നിന്നും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അഴിമികഥകള്‍ എണ്ണിപറഞ്ഞ വോട്ടര്‍മാരെ കേരളാ രാഷ്ടീയത്തിലേക്ക് തിരിച്ച് വിട്ടത്. ഇത് യുഡിഎഫിന് തിരിച്ചടിയായി. എന്നാല്‍ അയ്യായിരം വോട്ടിനെങ്കിലും ജയിക്കുമെന്ന ഉറപ്പിലാണു കോണ്‍ഗ്രസ്.
സര്‍ക്കാരിനെതിരായുള്ള അഴിമതി ആക്ഷേപങ്ങളും പ്രാദേശിക വികസന പ്രശ്‌നങ്ങളും ഫലപ്രദമായി ഉന്നയിക്കാന്‍ കഴിഞ്ഞു എന്ന പ്രതീക്ഷയാണ് എല്‍ഡിഎഫിന്. മുഴുവന്‍ ഇടതുവോട്ടുകളും അവര്‍ക്കു ലഭിക്കുമെന്നും യുഡിഎഫ് വോട്ടുകള്‍ ചിതറിയേക്കുമെന്നും സിപിഎം കണക്കുകൂട്ടുന്നു. മാറ്റത്തിനുവേണ്ടിയുളള വോട്ട് രാജഗോപാലിന്റെ മുന്നേറ്റത്തിനു വഴിയൊരുക്കുമെന്ന വിശ്വാസത്തിലാണു ബിജെപി. രാജഗോപാല്‍ എത്ര വോട്ടു സമാഹരിക്കും എന്ന ചോദ്യം ഇരുമുന്നണികളുടെയും ചങ്കിടിപ്പിക്കുന്നതാണ്.
അഴിമതിവിരുദ്ധ മുന്നണി സ്ഥാനാര്‍ഥി കെ. ദാസ്, പിഡിപിയുടെ പൂന്തുറ സിറാജ് എന്നിവര്‍ നേടാനിടയുള്ള വോട്ടുകളെക്കുറിച്ചും മുന്നണികള്‍ വിലയിരുത്തുന്നു. തദ്ദേശ, നിയമസഭാ തിരഞ്ഞൈടുപ്പിനു മുന്നിലുള്ള ജീവന്മരണപ്പോരാട്ടത്തിലെ ഫലം ഇരുമുന്നണികള്‍ക്കും അതീവ നിര്‍ണായകം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























