അന്‍പത് ലക്ഷം രൂപയുമായി ഐഎഎസ് ദമ്പതിമാര്‍ വിമാനത്താവളത്തില്‍ പിടിയില്‍, ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് സംഭവം ഒതുക്കി

മതിയായ രേഖകളില്ലാതെ അമ്പത് ലക്ഷം രൂപയുമായി വിമാനത്താവളത്തില്‍ എത്തിയ സംസ്ഥാനത്തെ മുതിര്‍ന്ന ഐഎഎസ് ദമ്പതിമാരെ കസ്റ്റംസ് കസ്റ്റഡിയിലടുത്തു. എന്നാല്‍ സംഭവം സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഒതുക്കി. ഐഎഎസ് ദമ്പതിമാരായ ഏലിയാസ് ജോര്‍ജ്ജും അരുണാ സുന്ദര്‍രാജുമാണ് കണക്കില്‍പ്പെടാത്ത പണവുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. ഡല്‍ഹിയില്‍നിന്നു കൊച്ചിയിലേക്കു വന്ന വിമാനത്തിലാണു ദമ്പതികള്‍ രണ്ടു ബാഗുകളില്‍ പണവുമായെത്തിയത്. ഐഎഎസ് ദമ്പതിമാര്‍ പണവുമായി വരുന്നു എന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥ ദമ്പതികളെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞയാഴ്ചയാണ് സംഭവം. ഐഎഎസ് ഉദ്യോഗസ്ഥരായതിനാല്‍ സുരക്ഷാപരിശോധന ഒഴിവാക്കിയാണ് ഇവര്‍ വിമാനത്തില്‍ കയറിയത്. നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയ ദമ്പതികളെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കൈയോടെ പിടികൂടുകയായിരുന്നു. ഇവരുടെ പക്കല്‍ നിന്ന് അമ്പത് ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. എന്നാല്‍ പണത്തെക്കുറിച്ചുള്ള യഥാര്‍ത്ഥ വിവരം ബോധിപ്പിക്കാന്‍ ഇവര്‍ക്കായില്ല.
കസ്റ്റംസ് അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആദായനികുതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെത്തി ഇവരെ കൂട്ടിക്കൊണ്ടുപോയി. അതോടെ തുടര്‍നടപടികളും അവസാനിച്ചതായാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട്ടിലെ തന്റെ സ്ഥലം വിറ്റുകിട്ടിയ പണമാണു ബാഗിലുണ്ടായിരുന്നതെന്നു ദമ്പതികള്‍ ആദായനികുതി വകുപ്പിനു മൊഴി നല്‍കിയാതായാണ് വിവരം. കേരളത്തിലും പുറത്തും താക്കോല്‍സ്ഥാനങ്ങളില്‍ സേവനമനുഷ്ഠിച്ചവരാണു പിടിയിലായ ഐ.എ.എസ്. ദമ്പതികള്‍. എന്നാല്‍ സംഭവം കേന്ദ്രം അതീവ ഗൗരവമായാണ് കാണുന്നത്. പണത്തിന്റെ ഉറവിടത്തെക്കുറിച്ചും ഇവരുടെ സ്വത്തുക്കളെ സംബന്ധിച്ച വിവരങ്ങളും സംബന്ധിച്ച് കേന്ദ്ര എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അടുത്തിടെ സംസ്ഥാനത്തെ മുതിര്‍ന്ന് ഐഎഎസ് ഉദ്യോഗസ്ഥനായ ടോം ജോസും ഭൂമിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ചാടിയിരുന്നു. ടോം ജോസ് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന കാലത്ത് മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ്ഗ താലൂക്കില്‍ ഒന്നേ മുക്കാല്‍ കോടി രൂപയോളം മുടക്കി എസ്‌റ്റേറ്റ് വാങ്ങിയെന്നായിരുന്നു വിവാദം ഈ പണത്തിന്റെ ഉറവിടം വ്യക്തമാക്കാനാണ് അന്വേഷണം നടന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























