ബിവറേജസ് കോര്‍പറേഷനിലെ സ്ഥിരം ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആക്കിയതു റദ്ദാക്കി

ബിവറേജസ് കോര്‍പറേഷനിലെ (ബെവ്‌കോ) സ്ഥിരം ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. അബ്കാരി വിഭാഗത്തിലെ താത്കാലിക ജീവനക്കാരും സ്ഥിരം ജീവനക്കാരും തമ്മിലുള്ള വിവേചനം യുക്തിസഹമാണെന്നു വിലയിരുത്തിയാണു ഹൈക്കോടതിയുടെ ഉത്തരവ്.
സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ ബിവറേജസ് കോര്‍പറേഷന്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണു ചീഫ് ജസ്റ്റീസ് അശോക് ഭൂഷന്‍, ജസ്റ്റീസ് എ.എം. ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം. ബിവറേജസ് കോര്‍പറേഷനില്‍ ജീവനക്കാരെ അബ്കാരി തൊഴിലാളികള്‍, സ്ഥിരം ജീവനക്കാര്‍ എന്നിങ്ങനെയാണു തരംതിരിച്ചിട്ടുള്ളത്.
ഇവരില്‍ അബ്കാരി തൊഴിലാളികളുടെ പെന്‍ഷന്‍ പ്രായം 60ഉം മറ്റുള്ളവരുടെ പെന്‍ഷന്‍ പ്രായം 58ഉം ആണ്. ഒരേ സ്ഥാപനത്തില്‍ ജോലി നോക്കുന്നവര്‍ക്കു വ്യത്യസ്ത പെന്‍ഷന്‍ പ്രായം നിശ്ചയിക്കുന്നതു വിവേചനപരമാണെന്നു ചൂണ്ടിക്കാട്ടിയതിനെതിരേ സ്ഥിരം ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഇവരുടെ പെന്‍ഷന്‍ പ്രായവും 60 ആയി ഉയര്‍ത്തി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. ഇതിനെതിരേയാണു ബെവ്‌കോ അപ്പീല്‍ നല്‍കിയത്.
സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍ പ്രായം കഴിഞ്ഞിട്ടും സര്‍വീസില്‍ തുടര്‍ന്നവര്‍ക്ക് ആ കാലയളവിലെ വേതനം ലഭിക്കുമെന്നും ഇതിനകം വേതനം വാങ്ങിയിട്ടുള്ളവരില്‍നിന്നു തിരിച്ചു പിടിക്കരുതെന്നും ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























