ഇനി എന്റെ കുട്ടിക്ക് എന്ത് കൊടുക്കും? മാഗി, കെഎഫ്‌സി ചിക്കന്‍ പിന്നെ പീഡിയാ ഷുവര്‍... ദുര്‍ഗന്ധവും പൂപ്പലും കാരണം ഷുവറിന്റെ ഒരു ബാച്ചിന്റെ വില്‍പ്പന തടഞ്ഞു

കുട്ടികള്‍ക്ക് പൂര്‍ണമായും റെഡിമെയ്ഡ് ഫുഡ് കൊടുക്കുന്ന കാലമാണ് ഇത്. അച്ഛനമ്മമാര്‍ക്ക് എളുപ്പത്തില്‍ കുട്ടിക്ക് നല്‍കാന്‍ പറ്റുന്നതും അവര്‍ക്ക് ഏറ്റവും പ്രിയങ്കരവുമായ ഈ ഭക്ഷണങ്ങളുടെ ദൂഷ്യ വശങ്ങള്‍ ഒന്നൊന്നായി പുറത്തു വരികയാണ്. മാഗിയിലേയും കെഎഫ്‌സി ചിക്കണിന്റേയും വിഷാംശം നമ്മള്‍ കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്തതാണ്. ഇപ്പോള്‍ പീഡിയാ ഷുവറും ആ കാറ്റഗറിയിലേക്ക് മാറുകയാണ്.
കുട്ടികള്‍ക്കു വേണ്ടിയുള്ള ഭക്ഷ്യോല്‍പ്പന്നമായ പിഡിയാഷുവറിന്റെ ഒരു ബാച്ചിന്റെ വില്‍പ്പന ഭക്ഷ്യസുരക്ഷാ വിഭാഗമാണ് വിലക്കിയത്. പാക്കിങ്ങിലെ അപാകതകാരണം ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്നാണു നടപടി. 2014 സെപ്റ്റംബര്‍ ഒന്നിനു പാക്കിങ് തീയതി രേഖപ്പെടുത്തിയിട്ടുള്ള 44008 എം.എന്‍. ബാച്ചാണു വിലക്ക്. ഈ ബാച്ചിലുള്ള പീഡിയാഷുവര്‍ വാങ്ങിയിട്ടുള്ളവര്‍ ഉപയോഗിക്കരുതെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
തലസ്ഥാനത്തു മെഡിക്കല്‍ കോളജിലെ പേയിങ് കൗണ്ടറില്‍നിന്നു വാങ്ങിയ ഉല്‍പ്പന്നത്തിലാണു മനംമടിപ്പിക്കുന്ന ഗന്ധമുണ്ടായത്. രണ്ടാമത് ഒരു ടിന്‍ കൂടി വാങ്ങിനോക്കിയെങ്കിലും ഇതിന്റെ അടപ്പു സീല്‍ ചെയ്തിട്ടില്ലായിരുന്നു. തുടര്‍ന്നാണു പരാതി നല്‍കിയത്. ഭക്ഷ്യസുരക്ഷാ വിഭാഗം കൗണ്ടറില്‍ നടത്തിയ പരിശോധനയില്‍ ബാക്കിയുണ്ടായിരുന്ന എല്ലാ ടിന്നുകളിലും പൂപ്പല്‍ ബാധ കണ്ടെത്തി. തുടര്‍ന്നു സ്‌റ്റോക്കുമുഴുവന്‍ തിരിച്ചെടുക്കാന്‍ നിര്‍ദേശം നല്‍കി. സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷാവിഭാഗം അസിസ്റ്റന്റ് കമ്മിഷണര്‍ ശിവകുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























