ആ അമ്മയുടെ ധീരതയ്ക്ക് ഒരായിരം കൈയ്യടി, മകളെ കടിക്കാനെത്തിയ പട്ടിയെ അമ്മ സാഹിസകമായി കീഴ്‌പ്പെടുത്തി

ഇതാണ് ഒരമ്മയുടെ യഥാര്‍ത്ഥ സ്‌നേഹം. മകളെ കടിക്കാന്‍ വന്ന പട്ടിയെ പുല്ല് പോലെ കീഴപ്പെടുത്തിയ ഒരമ്മയാണ് ഇപ്പോഴത്തെ താരം. മകളുടെ പുറത്തേക്ക് പട്ടി ചാടിയപ്പോള്‍ അമ്മയുടെ മനസില്‍ ആ വേദന നിറഞ്ഞ് നിന്നു. മകളെ ഉപദ്രവിക്കാനെത്തിയ പട്ടിയെ എങ്ങനെയെങ്കിലും തുരത്തണമെന്നായിരുന്നു ആ അമ്മയുടെ മനസിലുണ്ടായിരുന്നത്.
നാട്ടുക്കാര്‍ എത്തും വരെ മകളെ കടിക്കാനെത്തിയ പട്ടിയെ ആ അമ്മ സാഹിസകമായി പിടിച്ച് നിര്‍ത്തുകയായിരുന്നു. കായംകുളം പുതുപ്പള്ളി പുതുപ്പുരയ്ക്കല്‍ ഷൈലജയുടെ മകളെയാണ് പട്ടി കടിക്കാന്‍ ശ്രമിച്ചത്. ഏഴ് വയസുകാരിയായ അഖില കൃഷ്ണയെയാണ് പട്ടി കടിക്കാന്‍ മുന്നോട്ടെത്തിയത്.
രാവിലെ 11 മണിയോടെ തുണി അലക്കിയിട്ടത് എടുക്കാന്‍ പുറത്തിറങ്ങിയ ഷൈലജയെ പിന്നിലൂടെ വന്ന പട്ടി കാലില്‍ കടിക്കുകയായിരുന്നു. ബഹളം കേട്ടാണു മകള്‍ അഖില ഓടിയെത്തിയത്. പട്ടി കുട്ടിക്കു നേരെ തിരിയുന്നതു കണ്ട ഷൈലജ പട്ടിയുടെ കഴുത്തിനു കുത്തിപ്പിടിച്ചു. കുതറി കുഞ്ഞിനു നേര്‍ക്കു ചാടാന്‍ ശ്രമിച്ച പട്ടിയുടെ ദേഹത്തു കയറിയിരുന്നും ഷൈലജ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു. ഇതിനിടയില്‍ ഷൈലജയുടെ നെറ്റിയും പുരികവുമൊക്കെ പട്ടി കടിച്ചുകീറുകയും ചെയ്തു.
ആ സമയം കൊണ്ട് മകള്‍ അഖില നാട്ടുക്കാരെയും സമീപവാസികളെയും വിളിച്ച് കൂട്ടി. അഖില കരഞ്ഞ് കൊണ്ട് നാട്ടുക്കാരോട് വിവരം പറയുകയാണ് ചെയ്തതു. തുടര്‍ന്ന് നാട്ടുക്കാര്‍ ഓടിയെത്തി പട്ടിയെ കൊല്ലുകയും ചെയ്തു. അരമണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ നാട്ടുക്കാര്‍ ഷൈലജയെ ആശുപത്രിയിലെത്തിച്ചു. പോളിയോ ബാധിച്ച വലത്‌കൈ കൊണ്ടാണ് ഷൈലജ ഈ ധീരത ചെയ്തതു. ഷൈലജയുടെ ഈ ധീരത കണ്ട് നാട്ടുക്കാര്‍ അമ്പരന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























