അരുവിക്കരയില്‍ മികച്ച പോളിംഗ്, 66.14 ശതമാനം പോളിംഗ് , ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര, പ്രതീക്ഷയോടെ സ്ഥാനാര്‍ത്ഥികള്‍

അരുവിക്കര ഉപതിരഞ്ഞെടുപ്പിന്റെ പോളിങ് തുടങ്ങി. രാവിലെ ഏഴിന് വോട്ടെടുപ്പ് തുടങ്ങിയത് മുതല്‍ പല ബൂത്തുകളിലും നീണ്ട ക്യൂവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദ്യ രണ്ട് മണിക്കൂറില്‍ തന്നെ 15 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. ഇതുവരെ 66.14 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
153 ബൂത്തുകളില്‍ ഏറിയ പങ്കിലും സ്ത്രീ വോട്ടര്‍മാരുടെ നീണ്ട നിര രാവിലെ തന്നെയുണ്ടായിരുന്നു. എട്ട് പഞ്ചായത്തുകളില്‍ അരുവിക്കരയിലാണ് ഇതുവരെ ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. ആര്യനാട്ടും മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. പഞ്ചായത്തുകളെ അപേക്ഷിച്ച് പൂവച്ചലിലാണ് ഏറ്റവും കുറവ് പോളിങ്. പുലര്‍ച്ചെ വരെ മഴയുണ്ടായിരുന്നെങ്കില്‍ പോളിങ് സമയം ആരംഭിച്ചപ്പോള്‍ മഴ മാറി. മൂടിക്കെട്ടിയ അന്തരീക്ഷമാണെങ്കിലും അരുവിക്കരയില്‍ ചെറിയതോതില്‍ ഇടയ്ക്ക് മഴ പെയ്തു.
എട്ട് പഞ്ചായത്തുകളിലായി 153 ബൂത്തുകളാണ് വോട്ടിങ്ങിനായി ക്രമീകരിച്ചിരിക്കുന്നത്. ഇതില്‍ 11 ബൂത്തുകളിലും വെബ്കാസ്റ്റിങ്ങുണ്ട്. തിരഞ്ഞടുപ്പ് ഫലം ആര്‍ക്ക് അനുകൂലമായാലും ഭരണതലത്തിലും മുന്നണിതലത്തിലും കാതലായ മാറ്റങ്ങള്‍ അനിവാര്യമാകും. അതുകൊണ്ടുതന്നെ, തോല്‍വി ആരും സമ്മതിക്കുന്നില്ല. ഭൂരിപക്ഷത്തില്‍ ഏറ്റക്കുറച്ചിലുണ്ടാവുമെങ്കിലും വിജയം സുനിശ്ചിതമെന്ന് ഇരുമുന്നണികളും ബി.ജെ.പി.യും തറപ്പിച്ചുപറയുന്നു.
വിജയം കോണ്‍ഗ്രസിനോടൊപ്പമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശബരീനാഥ് പറഞ്ഞു. തികഞ്ഞ വിജയപ്രതീക്ഷയാണെന്നും ബിജെപി സ്ഥാനാര്‍ത്ഥി ഒ. രാജഗോപാല്‍ പറഞ്ഞു. മണ്ഡലത്തിലെങ്ങും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രശ്‌നബാധിത ബൂത്തുകളില്‍ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























