വൈദ്യുതി കണക്ഷന് ഇനി മുതല്‍ 500 രൂപയുടെ മുദ്രപ്പത്രം

പുതിയ വൈദ്യുതി കണക്ഷനുവേണ്ടി വൈദ്യുതി ബോര്‍ഡ് ഓഫീസില്‍ സമര്‍പ്പിക്കേണ്ട മുദ്രപ്പത്രത്തിന്റെ വില 100 രൂപയില്‍നിന്ന് 500 രൂപയാക്കി ഉയര്‍ത്തി. പുതിയ കണക്ഷന്‍ ലഭിക്കുന്നതിന് കരാര്‍ എഴുതാനുള്ള പത്രത്തിനാണ് ഇനിമുതല്‍ 500 രൂപ നല്‍കേണ്ടത്. ഇത്തവണത്തെ ബജറ്റിലൂടെയാണ് മുദ്രപ്പത്രത്തിന്റെ വില ഒറ്റയടിക്ക് 400 രൂപ കൂട്ടിയത്. എപ്രില്‍ ഒന്നു മുതല്‍ 500 രൂപയുടെ മുദ്രപ്പത്രം വേണമെന്ന് സര്‍ക്കാര്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ സാധാരണക്കാരന് വൈദ്യുതിതന്നെ നിഷേധിക്കപ്പെടുന്ന നടപടി പല ഓഫീസുകളിലും നടപ്പാക്കിയിരുന്നില്ല. എന്നാല്‍ കൂട്ടിയ നിരക്ക് ഉപഭോക്താക്കളെ അറിയിച്ച് അവരില്‍നിന്ന് ഇടാക്കണമെന്ന കര്‍ശന നിര്‍ദേശം ഓഫീസുകള്‍ക്ക് ലഭിച്ചിട്ടിട്ടുണ്ട്. നിര്‍ദേശം പാലിച്ചില്ലെങ്കില്‍ 400 രൂപ സര്‍ക്കാരിന് നഷ്ടം വരുത്തിയതിന് അതാത് അസിസ്റ്റന്റ് എന്‍ജിനിയര്‍മാര്‍ ഉത്തരവാദികളാകുമെന്ന മുന്നറിയിപ്പും ലഭിച്ചുകഴിഞ്ഞു. കര്‍ശന നിര്‍ദേശം ലഭിച്ചതോടെ കൂട്ടിയ നിരക്ക് ഇടാക്കി തുടങ്ങി. ജൂലൈ ഒന്നോടെ കൂട്ടിയ നിരക്ക് സ്വീകരിച്ച് മാത്രമേ പുതിയ കണക്ഷന്‍ അനുവദിക്കൂ. നേരത്തെ 50 രൂപയായിരുന്ന മുദ്രപത്രത്തിന്റെ നിരക്ക് അഞ്ചു വര്‍ഷം മുമ്പാണ് 100 രൂപയാക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























