വിനോദയാത്ര പോകാന്‍ കെഎസ്ആര്‍ടിസി ബസ് തയ്യാര്‍

സര്‍ക്കാര്‍ വാഹനത്തില്‍ ടൂര്‍ പോകണമെന്നുണ്ടോ?. എങ്കില്‍ ഇനി മുതല്‍ ആ ആഗ്രഹം സഫലമാകും. എങ്ങനെയാണെന്നല്ലേ?. വിവാഹം, വിനോദയാത്ര ഉള്‍പ്പെടെയുള്ള സ്വകാര്യ ആവശ്യങ്ങള്‍ക്ക് കെഎസ്ആര്‍ടിസി ബാസ് വാടകയ്ക്ക് ലഭിക്കും. വേണാട്, ഫാസ്റ്റ് പാസഞ്ചര്‍ ബസ് മാത്രമല്ല ആര്‍ഭാടം കൂട്ടാന്‍ ജന്റം ലോ ഫോര്‍ എസി ബസും നോണ് എസി സെമി ലോ ഫോര്‍ ബസും വാടകയ്ക്ക് കിട്ടും.
സിനിമസീരിയല്‍ ഷൂട്ടിങ്ങിനും ബസ് വാടകയ്ക്കു ലഭിക്കും. ഏറ്റവും അടുത്തുള്ള ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പോ അധികൃതര്‍ക്ക് അപേക്ഷ നല്‍കിയാല്‍ മതിയാകും. സമയവും ദൂരവും അനുസരിച്ചാണ് നിരക്ക്. ബസ് സ്‌റ്റേഷനില്‍ നിന്നു പുറപ്പെട്ടു തിരികെ സ്‌റ്റേഷനില്‍ എത്തുന്നതു വരെയുള്ള കിലോമീറ്ററാണു കണക്കാക്കുന്നത്. ബസ് പുറപ്പെടുന്നതിനു മുന്‍പു മുഴുവന്‍ തുകയും അടയ്ക്കണമെന്നാണ് നിബന്ധന.
ദൂരവും നിരക്കും താഴെ കൊടുക്കുന്നു:
ഫാസ്റ്റ് പാസഞ്ചര്‍ വേണാട്:
* 100 കിലോമീറ്റര്‍ വരെ ദൂരവും അഞ്ചു മണിക്കൂര്‍ സമയ പരിധിയുമുള്ള യാത്രയ്ക്ക് 8,000 രൂപ.
* 150 കിലോമീറ്റര്‍ വരെ ദൂരവും ആറു മണിക്കൂര്‍ സമയ പരിധിയും 10,000 രൂപ.
* 200 കിലോമീറ്റര്‍് വരെ ദൂരവും എട്ടു മണിക്കൂര്‍ സമയ പരിധിയും 12,000 രൂപ.
* 200 കിലോമീറ്ററിനു മുകളിലാണെങ്കില്‍ കിലോമീറ്ററിനു 50 രൂപ നിരക്കും മണിക്കൂറിനു 500 രൂപ വെയിറ്റിങ് ചാര്‍ജും നല്കണം.
ഫാസ്റ്റ് പാസഞ്ചറില്‍ 53 സീറ്റ് ഉണ്ട്. കൂടുതല്‍ യാത്രക്കാര്‍ ഉണ്ടെങ്കില്‍ ടിക്കറ്റ് നിരക്ക് നല്കണം.
ജന്റം :
ലോ ഫോര്‍ എസി ബസ് നിരക്ക്:
* 100 കിലോമീറ്റര്‍ വരെ ദൂരവും നാലു മണിക്കൂറും10,000 രൂപ.
* 150 കിലോമീറ്റര്‍ വരെ ദൂരവും ആറു മണിക്കൂറും15,000 രൂപ.
* 200 കിലോമീറ്റര്‍ വരെ ദൂരവും എട്ടു മണിക്കൂറും 18,000 രൂപ.
* 200 കിലോമീറ്ററിനും എട്ടു മണിക്കൂറിലും കൂടുതല് കുറഞ്ഞ നിരക്ക് 21,000 രൂപ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























