മതോം വേണ്ട ഫാഷനും വേണ്ട... പര്‍ദ, ലെഗിന്‍സ്, ജീന്‍സ് എന്നിവയ്ക്ക് എംഇഎസില്‍ നിരോധനം; ഫസല്‍ ഗഫൂറിനെതിരെ രക്ഷകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും

മതം അനുശാസിക്കുന്നതെന്ന് പറയുന്ന പര്‍ദ നിരോധിച്ചു. എന്നാല്‍ മോഡേണ്‍ വേഷമായ ലെഗിന്‍സോ ജീന്‍സോ ധരിച്ചെത്താമെന്ന് കരുതിയാലോ അതിനും നടക്കില്ല. എംഇഎസ് വിമന്‍സ് കോളേജിന്റെ ഇന്നത്തെ അവസ്ഥയാണിത്. കോഴിക്കോട് എം.ഇ.എസ് വിമന്‍സ് കോളജിലാണ് പര്‍ദ്ദ ധരിച്ചെത്തുന്നത് നിരോധിച്ചുകൊണ്ട് നോട്ടീസ് നല്‍കിയിരിക്കുന്നത്.
അടുത്ത മാസം ഒന്നു മുതലാണ് നിരോധനം പ്രാബല്യത്തില്‍ വരിക. രണ്ട് ദിവസം മുമ്പ് കോളജില്‍ ക്ലാസുകള്‍ തോറും ഇക്കാര്യം നോട്ടീസ് മുഖാന്തിരം അറിയിച്ചു. ജൂലൈ ഒന്നുമുതല്‍ പര്‍ദ്ദ, ലെഗിന്‍സ്, ജീന്‍സ് എന്നിവ ധരിക്കാന്‍ പാടില്ലെന്നാണ് അറിയിപ്പ്. ഇത് ധരിച്ചെത്തുന്നവരെ ക്ലാസില്‍ കയറ്റില്ലെന്നും മാനേജ്‌മെന്റ് അറിയിച്ചതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു.
ഇതിനെതിരെ പ്രതിഷേധവുമായി ചില വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ക്ലാസുകളില്‍ നോട്ടീസ് നല്‍കിയ ഉടന്‍ തന്നെ ഇവര്‍ തീരുമാനത്തോടുള്ള വിജോയിപ്പ് അദ്ധ്യാപകരെ അറിയിച്ചതാണ്. എന്നാല്‍ മാനേജ്‌മെന്റ് തീരുമാനമാണെന്നും തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാവില്ലെന്നും അദ്ധ്യാപകര്‍ അറിയിക്കുകയായിരുന്നു.
ഇതോടെ എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാര്‍ത്ഥികള്‍. ജൂലൈ ഒന്നാം തിയ്യതി നിരോധിച്ച വസ്ത്രങ്ങള്‍ ധരിച്ചെത്തി പ്രതിഷേധം രേഖപ്പെടുത്താനാണ് ഇവരുടെ തീരുമാനം. കൂടാതെ ന്യൂനപക്ഷ കമ്മീഷനില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കാനും വിദ്യാര്‍ത്ഥി സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.
ഈ വര്‍ഷം മുതല്‍ എം.ഇ.എസില്‍ ഡിഗ്രി ഒന്നാം വര്‍ഷം ചേരുന്നവര്‍ക്ക് യൂണിഫോം ഏര്‍പ്പെടുത്തുന്നുണ്ട്. അതിന്റെ ഭാഗമായാണ് പര്‍ദ്ദയ്ക്കും മറ്റും നിരോധനം ഏര്‍പ്പെടുത്തിയത് എന്നാണ് എം.ഇ.എസ് മാനേജ്‌മെന്റിന്റെ വിശദീകരണം. മുസ്‌ലീങ്ങള്‍ മുഖം മൂടുന്ന പര്‍ദ്ദ ധരിക്കുന്നതിനെതിരെ ഫസല്‍ ഗഫൂര്‍ നേരത്തെ രംഗത്തെതത്ിയിരുന്നു. പര്‍ദ്ദ കേരള വസ്ത്രമല്ലെന്നും അറേബ്യന്‍ നാടുകളില്‍ മാത്രമാണ് സ്ത്രീകള്‍ പര്‍ദ്ദ ഉപയോഗിക്കുന്നതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. പര്‍ദ്ദ ഇസ്‌ലാമിന് യോജിച്ച വേഷമല്ലെന്നും തുണി കൂടിയാല്‍ സംസ്‌കാരം കൂടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇത് ഏറെ വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























