Widgets Magazine
06
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ക്രൂര കൊലപാതകം.... തിരുവല്ലയിൽ 19കാരിയെ കുത്തിപ്പരുക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി ഇന്ന്


ബീഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്... . 18 ജില്ലകളിലെ 121 മണ്ഡലങ്ങളാണ് വോട്ടെടുപ്പ് നടക്കുക, മത്സരരം​ഗത്ത് 1341 സ്ഥാനാർത്ഥികൾ, രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്, രണ്ടാംഘട്ട വോട്ടെടുപ്പ് പതിനൊന്നിന്, ഫലപ്രഖ്യാപനം 14 ന്


അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയ കുഞ്ഞിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി: കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്റെ അമ്മൂമ്മയാണോ എന്ന് സംശയം: വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്ന അമ്മൂമ്മ റോസി, ഓവർഡോസ് കഴിച്ചതായി സംശയം: മൂക്കന്നൂരിലെ സ്വകാര്യ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു...


പാലക്കാട്ടെ തറക്കല്ലിടൽ ചടങ്ങ് വൈറൽ! രാഹുലേട്ടൻ്റെ അടുത്ത് നിൽക്കാൻ ഒരു പെണ്ണിനും പേടിയില്ല: കണ്ടോ കണ്ടോ കണ്ടോടാ... കമ്മികളെ...


ശബരിമല കേസിൽ ഹൈക്കോടതിയുടെ ഇടിവെട്ട് നീക്കം — വാസുവിന് ഉറക്കമില്ലാത്ത രാത്രി! ‘അതിബുദ്ധി’ കുരുക്കി...

ആരുടെയും ഒന്നും ആഗ്രഹിക്കാത്ത ഞാൻ 'ഏതോ നിമിഷത്തിൽ കള്ളിയായി. വീട്ടിൽ നിന്ന് സ്ക്കൂളിലേക്കെത്താൻ ബസ്സിൽ മാത്രം പോയാ പോരാ കുറേയേറെ നടക്കാനും ഉണ്ടായിരുന്നു . ചെരുപ്പില്ലാതെ ഇത്ര ദൂരം എങ്ങനെ പോവും ? ആഗ്രഹങ്ങളില്ലാതെ ജീവിച്ചു പോന്ന കൗമാരകാലത്തെ കഷ്ടതകളെ കുറിച്ച് പങ്കുവച്ച് നയന

06 MAY 2021 04:50 PM IST
മലയാളി വാര്‍ത്ത

More Stories...

തിരുവനന്തപുരം സിറ്റി എആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥൻ വീടിന് സമീപം തൂങ്ങിമരിച്ച നിലയില്‍ ....

ആശുപത്രിയിലെ മോർച്ചറിക്കരികിലിരുന്ന ബൈക്ക് മോഷ്ടിച്ചു കൊണ്ട് പാഞ്ഞ കുട്ടിസംഘത്തിലെ പ്രധാനി അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ....

തിരുവോണം ബംപര്‍ നറുക്കെടുപ്പിലും ഇതര പ്രതിദിന നറുക്കെടുപ്പുകളിലുമായി സമ്മാനാര്‍ഹരായവരെ ആദരിച്ച് ധനകാര്യമന്ത്രി കെ.എന്‍.ബാലഗോപാല്‍

2025ലെ ശ്രീ ഗുരുവായൂരപ്പന്‍ ചെമ്പൈ പുരസ്‌കാരം പ്രശസ്ത കര്‍ണാടക സംഗീതജ്ഞ പ്രൊഫ.പാല്‍കുളങ്ങര കെ അംബികദേവിക്ക്

സങ്കടക്കാഴ്ചയായി.... ടിപ്പർ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ കോളേജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം...

ഇല്ലായ്മകളുടെ ഭൂതകാലത്തെ കുറിച്ച് വികാരനിർഭരമായി കുറിക്കുകയാണ് നയന വൈദേഹി സുരേഷ് എന്ന യുവതി. ഒട്ടും ആഗ്രഹങ്ങളില്ലാതെ ജീവിച്ചു പോന്ന കൗമാരകാലത്തെ കഷ്ടതകളെ കുറിച്ചാണ് ഹൃദ്യമായ കുറിപ്പിലൂടെ നയന സമൂഹമാധ്യമത്തിലൂടെ തുറന്നു പറയുന്നത്. ആരുടെയും ഒന്നും ആഗ്രഹിക്കാത്ത താൻ ഏതോ നിമിഷത്തിൽ കള്ളിയായ അനുഭവം നയന പറയുമ്പോൾ അറിയാതെയെങ്കിലും മിഴികള്‍ നിറയും. ഫെയ്സ്ബുക്ക് സൗഹൃദ കൂട്ടായ്മയായ വേൾഡ് മലയാളി സർക്കിളിലാണ് നയന കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ:

ജീവിതത്തിൽ ആദ്യമായി കട്ടത് പതിമൂന്നാമത്തെ വയസ്സിലാണ്. അതും ഒരു ചെരുപ്പ്... പിന്നീടിതുവരെ ആരുടെയും ഒന്നും അറിഞ്ഞിട്ടോ അറിയാതെയോ എടുത്തിട്ടില്ല. ഒട്ടും ആഗ്രഹങ്ങളില്ലാത്ത നീണ്ട കൗമാരത്തെ കുറിച്ചോർക്കുമ്പോൾ എനിക്കിന്നും എന്നോട് പാവം തോന്നും .

ആവശ്യത്തിനു പോലും ഉടുക്കാനില്ലാത്ത കാലത്ത് നിറങ്ങളുള്ള വസ്ത്രങ്ങൾ സ്വപ്നം കാണുന്നതെങ്ങനെയാണ്... ആരുടെയും ഒന്നും ആഗ്രഹിക്കാത്ത ഞാൻ 'ഏതോ നിമിഷത്തിൽ കള്ളിയായി. വീട്ടിൽ നിന്ന് സ്ക്കൂളിലേക്കെത്താൻ ബസ്സിൽ മാത്രം പോയാ പോരാ കുറേയേറെ നടക്കാനും ഉണ്ടായിരുന്നു . ചെരുപ്പില്ലാതെ ഇത്ര ദൂരം എങ്ങനെ പോവും ?

അമ്മയുടെ കയ്യിൽ കാശില്ല ... ചെരുപ്പിടാതെ പോവാനും വയ്യ ,,, ഞാനാണെങ്കിൽ ക്ലാസ്സിലേക്ക് കീറിപ്പറിഞ്ഞ ഇറക്കമില്ലാത്ത വലിയ വലിയ ഗർത്തങ്ങളുള്ള യൂണിഫോമിട്ടു വരുന്ന ,,, നേരത്തിന് ഫീസടക്കാത്ത ഒരേ ഒരു കുട്ടി ...

എങ്കിലും പരാതിയില്ല ആരോടും ... ഇല്ലാഞ്ഞിട്ടല്ലെ , കൂട്ടുകാരികളുടെ അമ്മമ്മാരുടെ നിരന്തര കളിയാക്കലുകൾ കേൾക്കുന്ന സമയം .. അവരുടെ ആരുടെയും ചെരുപ്പും യുണിഫോമുമൊന്നും ഇങ്ങനെയല്ല .. ഭംഗിയിൽ തേച്ച് ചുരിദാറിന്റെ മൂന്നു സൈഡിലേക്കും ഷാള് കുത്തി അവർ വരുമ്പോൾ കീറിപ്പറിഞ്ഞ കാരണം ഷാളെടുത്ത് പുതച്ച് നടക്കേണ്ട അവസ്ഥയാണെനിക്ക് ..

ആ ഇടക്കാണ് ഉള്ള ചെരുപ്പ് പൊട്ടിയത് . ഒരണ്ണം വാങ്ങണം ,അമ്മയോട് ചോദിച്ചിട്ട് കാര്യമില്ല

ഞാൻ പതിയെ തറവാട്ടിലേക്ക് നടന്നു, അച്ഛമ്മ റിട്ടേർഡ് ഹൈസ്ക്കൂൾ ടീച്ഛറാണ് ..

അച്ഛമ്മേ ..

എന്താ കുട്ടീ ....

എന്റെ ചെരുപ്പ് പൊട്ടി ഒരണ്ണം വാങ്ങാൻ കാശ്ത്തരോ?

എന്റെല് എവടന്നാ കാശ് ... ഞാൻ തന്നെ കാശില്ലാതെയിരിക്കാ

വില കുറഞ്ഞത് മതി

എന്റെല് ഇണ്ടാവണ്ടെ , ഇണ്ടങ്കിലല്ലെ തരാ

എന്നാ ആ ഇരിക്കണ അച്ഛമ്മടെ ചെരുപ്പിന്ന് ഒരു പഴേത് തര്യോ ?

അതൊക്കെ നല്ലതാ ... അതൊക്കെ നിനക്ക് തന്നാ നീ നശിപ്പിക്കും ,

പിന്നീട് ഒന്നും മിണ്ടാതെ ഞാൻ വീട്ടിലിക്ക് നടന്നു ... വല്ലാത്ത സങ്കടായി എനിക്ക് ,ഇനി എന്താ ചെയ്യാ ചെരുപ്പിന് , കാലിനടിയിൽ കുപ്പിച്ചില്ല് കേറി വലിയ ഓട്ടയായി ഇരിക്കണ നേരാണ് .. എന്നും ആ കാല് വേദനയാണ് ,

അങ്ങനെ തറവാടിന്റെ പുറകിലൂടെ തിരിച്ച് നടക്കുമ്പോഴാണ് അച്ഛമ്മ പറമ്പിലിടുന്ന ചെരുപ്പ് വടക്കിനിയിൽ കിടക്കണ കണ്ടത് . ഒരു നിമിഷം അതൊന്ന് നോക്കി നിന്നു പിന്നീട് ആരും കാണാതെ അതെടുത്ത് ഓടി , ഉപയോഗിച്ച് അസ്ഥി വരെ പുറത്തു വന്ന ചെരുപ്പായിരുന്നു അത് എങ്കിലും ഇടാൻ ഒരു ചെരുപ്പായല്ലോ എന്ന സന്തോഷാണ് എനിക്ക് ..

പിറ്റേന്ന് എന്തോ വല്ലാത്ത കുറ്റബോധം ... എങ്കിലും ഒളിച്ചു വെച്ച ചെരുപ്പിട്ട് സ്ക്കൂളിലേക്ക് നടന്നു .പക്ഷേ കട്ടതിനൊക്കെ ആയുസ്സു കുറവായിരുന്നു .ആദ്യ യാത്രയിൽത്തന്നെ അത് പൊട്ടി ..

ആ തെറ്റിന്റെ കുറ്റബോധം കൊണ്ട് പിന്നിടുള്ള പല രാത്രിയും അതോർത്ത് കിടന്ന് കരഞ്ഞു

ദൈവം ശിക്ഷിക്കുമോ ? വലിയ തെറ്റല്ലെ ചെയ്തെ ,

എന്റെ ഊഹം തെറ്റിയില്ല ദൈവം ശിക്ഷിച്ചു ...

അങ്ങനെ കടം വാങ്ങി എനിക്കും അമ്മക്കും കൂടി ഒരു ജോടി ചെരുപ്പ് വാങ്ങി ... ഗ്രിപ്പ് ഒട്ടും ഇല്ലെങ്കിലും പുതിയ ചെരുപ്പിട്ട സന്തോഷാരുന്നു മനസ്സിൽ ..

നല്ല മഴയുള്ള ദിവസം , എട്ടിലെ പുതിയ ടെസ്റ്റ് ബുക്കുകിട്ടി അന്ന് .അതും എടുത്ത് വൈകീട്ട് കുട്ടുകാരുമായി സ്ക്കൂളുവിട്ട് വരുകയായിരുന്നു ഞാൻ .

നല്ല ഭാരമാണ് ബാഗിന് , പോരാത്തേന് വഴുകി പോണ ചെരുപ്പും ...

പെട്ടെന്ന് കാല് വഴുകി കയ്യിലെ പുസ്തകം റോഡിലും ഞാൻ കാനയിലും വീണു , ആ വീഴ്ചയിൽ ഒരു ചെരുപ്പ് കാണാതായി ,,,

ഞാൻ വേഗം കാനയിൽ നിന്നെണീറ്റ് റോഡിൽ കേറി നിന്നു .. കുറേ ആൺപിള്ളാർ കൂവി കൊണ്ട് അടുത്തുകൂടെ കടന്നു പോയി

എന്താ ചെയ്യാ എന്നറിയില്ല , ചെരുപ്പ് കാനയിൽ എവിടെയും പൊന്തി കിടക്കുന്നില്ല .

കാനയിൽ കയ്യിട്ട് ചെരുപ്പ് തപ്പിയാലോ ? ഞാൻ അതിനും തയ്യാറായിരുന്നു , അതാണെന്റെ അവസ്ഥ ,

പെട്ടെന്ന്

''നയനെ കാനയിൽ തപ്പിയാൽ ഞങ്ങൾ കൂടെ കൂട്ടില്ലാ ,, നീ ഇങ്ങു വന്നെ , ആ ചെരുപ്പ് പോട്ടെ ,,,''

കണ്ണ് നിറഞ്ഞു ,,, മറ്റെ കാലിലെ ചെരുപ്പ് ഊരിയെടുത്തു ,,, കളയാൻ തോന്നിയില്ല ... ബാഗിൽ എടുത്തു വെച്ചു

അമ്മയോടിനി എന്തു പറയും ..

മനസ്സിലെ വേദന കൊണ്ട് വീഴ്ചയിലുണ്ടായ വേദനയൊന്നും ഞാനറിഞ്ഞില്ല .

ഒറ്റ ചെരുപ്പുകാരിയായി വീണ്ടും തിരികെ നടന്നു ,,,

ഇന്ന് എല്ലാം ഓർമ്മയാണ് ,,,ഇല്ലാത്തവരെ കാണുമ്പോൾ പറ്റുന്ന പോലെയൊക്കെ സഹായിക്കാൻ തോന്നുന്നതും സഹായിക്കുന്നതും ചേർത്തു പിടിക്കുന്നതും അതുകൊണ്ടാണ് ..

ഇന്നെനിക്ക് എന്തിനാണ് ക്ഷാമം ?

ഒന്നിനും ഇല്ല ,,,

അന്നും ആ ഒന്നൂല്ലായ്കയിലും വലുതായാൽ എഴുത്തുകാരിയാവണം എന്ന് ആഗ്രഹിച്ചിട്ടുണ്ട് , പുസ്തകങ്ങൾ ഇറക്കണമെന്ന് ആഗ്രഹിച്ചിട്ടുണ്ട് .. എല്ലാ ഓർമ്മകളും കൂട്ടിക്കെട്ടിയത് ഒരു എഴുത്തുകാരി എന്ന ആഗ്രഹത്തിലേക്കാണ് , അതിലേക്ക് ഇനി കുറച്ചുനാൾ മാത്രം , എല്ലാവരും കൂടെയുണ്ടാവണം

സ്നേഹത്തോടെ ......

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹത്തിന് പത്തു നാൾ മാത്രം ശേഷിക്കെ പോലീസ് ഉദ്യോ​ഗസ്ഥൻ തൂങ്ങി മരിച്ച നിലയിൽ...  (10 minutes ago)

മാറി മാറി ഭരിച്ച ഇടതു മുന്നണിയും വലത് മുന്നണിയും നാടിനെ പറ്റിച്ചു; ബി ജെ പി ലക്ഷ്യം വികസിത കേരളവും, വികസിത അനന്തപുരിയുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (11 minutes ago)

തെളിവ് നശിപ്പിക്കുന്നതിന് സമയവും സാഹചര്യവും നൽകിയത് ഗുരുതര വീഴ്ചയാണ്; ശബരിമല സ്വർണ്ണ കൊള്ളയിൽ സർക്കാർ പ്രതികളെ സംരക്ഷിക്കുകയാണെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ  (16 minutes ago)

മൂന്ന് ജീവനക്കാർക്ക് പരിക്ക്  (17 minutes ago)

ദ്വാരപാലക ശിൽപങ്ങളുടെ അറ്റകുറ്റപണികൾക്ക് അനാവശ്യ തിടുക്കം; ഹൈക്കോടതി കണ്ടെത്തലിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (20 minutes ago)

ബൈക്ക് റബ്ബർത്തോട്ടത്തിലേക്ക് മറിഞ്ഞ് അപകടം  (27 minutes ago)

തിരുവോണം ബംപര്‍ നറുക്കെടുപ്പിലും ഇതര പ്രതിദിന നറുക്കെടുപ്പുകളിലുമായി സമ്മാനാര്‍ഹരായവരെ ആദരിച്ച് ധനകാര്യമന്ത്രി കെ.എന്‍.ബാലഗോപാല്‍  (29 minutes ago)

ശ്രീ ഗുരുവായൂരപ്പന്‍ ചെമ്പൈ പുരസ്‌കാരം പ്രൊഫ.പാല്‍കുളങ്ങര കെ അംബികദേവിക്ക്  (36 minutes ago)

വാദം തുടരും  (40 minutes ago)

താൽക്കാലിക വിലക്ക് ഏർപ്പെടുത്തി  (52 minutes ago)

സ്കൂട്ടർ യാത്രക്കാരിയായ കോളേജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം.  (53 minutes ago)

തിരുവല്ലയിൽ 19കാരിയെ കുത്തിപ്പരുക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് ...  (1 hour ago)

പോളിങ് രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ്    (1 hour ago)

കേരളത്തെ ഒരു ഫുഡ് ഡെസ്റ്റിനേഷന്‍ ആക്കുക ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്; തിരുവനന്തപുരം ഫുഡ് സ്ട്രീറ്റ് ഹബ്ബ് യാഥാര്‍ത്ഥ്യമായി  (8 hours ago)

അങ്കമാലിയിലെ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് അമ്മൂമ്മ  (8 hours ago)

Malayali Vartha Recommends