സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി; കടകള്‍ രാവിലെ ആറുമുതല്‍ രാത്രി 7,30വരെ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. രാവിലെ 6മുതല്‍ വൈകുന്നേരം 7.30വരെ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം. ഹോട്ടലുകല്‍ നിന്ന് ഹോം ഡെലിവറി മാത്രം. ജില്ല വിട്ടുള്ള യാത്ര പാടില്ല. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്ക് എതിരെ കേസെടുക്കും. പൊതുഗതാഗതം പൂര്‍ണമായും നിരോധിക്കും. റെയില്‍വെ സ്‌റ്റേഷനുകള്‍,എയര്‍പോര്‍ട്ടുകള്‍ എന്നിവിടങ്ങളില്‍ എത്തുന്നവര്‍ക്ക് രേഖകള്‍ കാണിച്ചാല്‍ യാത്ര ചെയ്യാം. എന്തു കാര്യത്തിന് പുറത്തിറങ്ങുന്നെങ്കിലും സത്യവാങ്മൂലം കൈവശം കരുതണം. ആശുപത്രി, വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്ക് പോകുന്നവരെ തടയില്ല. വിവാഹ ചടങ്ങുകള്‍ക്ക് 30പേര്‍, മരണാനന്തര ചടങ്ങുകള്‍ക്ക് 20പേര്‍. ആരാധനാലയങ്ങള്‍ തുറക്കാം, എന്നാല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. പെട്രോള്‍ പമ്ബുകള്‍ തുറക്കാം.
ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാം. അടിയന്തര പ്രാധാന്യമില്ലാത്ത കേന്ദ്ര,സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചിടും. കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, മത്സ്യബന്ധനം, മൃഗസംരക്ഷണ മേഖലകള്‍ക്ക് പ്രവര്‍ത്തിക്കാം.
https://www.facebook.com/Malayalivartha

























