മാസ്‌ക് ധരിച്ചില്ലെന്ന കാരണത്താല്‍ യുവാവിനെ കാറില്‍ നിന്ന് ബലമായി വലിച്ചിറക്കുന്ന മാസ്‌ക് വെയ്ക്കാത്ത പൊലീസ്

കോവിഡ് രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലും സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തിയാണ് പലരുടേയും യാത്ര. എന്നാല്‍ നിയമങ്ങള്‍ ലംഘിക്കുന്നവരെ ഒരു കാരണവശാലും ദേഹോപദ്രവം ഏല്‍പ്പിക്കാനോ ബലമായി വാഹനങ്ങള്‍ പിടിച്ചെടുക്കരുതെന്നും കഴിഞ്ഞ ദിവസം ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവ് കാറ്റില്‍ പറത്തിയിരിക്കുകയാണ് ഇവിടെ ഒരു പൊലീസ് ഏമാന്‍.
മാസ്‌ക് ധരിച്ചില്ലെന്ന കാരണത്താല്‍ യുവാവിനെ കാറില്‍ നിന്ന് ബലമായി വലിച്ചിറക്കുന്ന ഒരു ദൃശ്യമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. നീ വാര്‍ത്തയൊന്നും കാണുന്നില്ലേ എന്ന് ചോദിച്ചുകൊണ്ടാണ് യുവാവിന് നേരെ പൊലീസ് ഉദ്യോഗസ്ഥന്‍ ആക്രോശിക്കുന്നത്. വണ്ടിയില്‍ നിന്നിറങ്ങാന്‍ ആജ്ഞാപിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വണ്ടി ഇനി ഒരു മാസം പൊലീസ് സ്‌റ്റേഷനില്‍ ആയിരിക്കുമെന്നും വീഡിയോയില്‍ പറയുന്നുണ്ട്. മാസ്‌ക് വെയ്ക്കാതെ വെളിയിലിറങ്ങാന്‍ പാടില്ലെന്ന് നിനക്കറിഞ്ഞൂടെ എന്ന് ആക്രോശിക്കുന്ന ഉദ്യോഗസ്ഥന്‍ മാസ്‌ക് വെച്ചിട്ടില്ല എന്നതാണ് ഇപ്പോള്‍ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha

























