അരുവിക്കരയില്‍ വിജയം സുനിശ്ചിതമെന്ന് ആന്റണി

അരുവിക്കരയില്‍ യു.ഡി.എഫ് വിജയം സുനിശ്ചിതമാണെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. വോട്ടര്‍മാരില്‍ യു.ഡി.എഫിന് പൂര്‍ണ്ണ വിശ്വാസമുണ്ട്. മുന്നണിക്ക് ഒരു ആശങ്കയുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ആറാട്ടുമുണ്ടനെന്ന വി.എസ് അച്യുതാനന്ദന്റെ പരാമര്‍ശത്തെ കുറിച്ച് ആരാഞ്ഞപ്പോള്‍ അദ്ദേഹം എപ്പോഴും അങ്ങനെയല്ലേ. അദ്ദേഹം പഠിച്ച സ്‌കൂളിലല്ല ഞങ്ങള്‍ പഠിച്ചത്. അതുകൊണ്ട് അതുപോലെ മറുപടി നല്‍കാന്‍ കഴിയില്ലെന്നും ആന്റണി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























