ടി.പി.സെന്‍കുമാര്‍ പോലീസില്‍ പിടിമുറുക്കുന്നു, അഴിമതിക്കാരനായ ഓഫീസറെ ദേവസ്വംബോര്‍ഡില്‍ നിയമിക്കാനുള്ള ശുപാര്‍ശയ്‌ക്കെതിരേ ഡി.ജി.പി രംഗത്ത്

സാമ്പത്തിക തിരിമറിയടക്കം അഞ്ചുകേസുകളില്‍ അന്വേഷണം നേരിടുകയും ഡോക്ടറെ മര്‍ദ്ദിച്ച കേസില്‍ വിചാരണ നേരിടുകയും ചെയ്യുന്ന ഓഫീസറും പൊലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പലുമായ വി.ഗോപാല്‍കൃഷ്ണനെ ദേവസ്വംബോര്‍ഡ് ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസറായി നിയമിക്കാനുള്ള ആഭ്യന്തരവകുപ്പിന്റെ ശുപാര്‍ശയ്‌ക്കെതിരേ ഡി.ജി.പി ടി.പി.സെന്‍കുമാര്‍ രംഗത്ത്. അഴിമതിക്കേസില്‍ അന്വേഷണം നേരിടുന്നയാളെ നിയമിക്കാനാവില്ലെന്ന് കാണിച്ച് ആഭ്യന്തരവകുപ്പ് അഡി.ചീഫ്‌സെക്രട്ടറി നളിനിനെറ്റോയ്ക്ക് ഡി.ജി.പി റിപ്പോര്‍ട്ട് നല്‍കി.
ദേവസ്വം വിജിലന്‍സ് എസ്.പി നിയമനത്തിന് പാനല്‍ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണനും ജസ്റ്റിസ് സുനില്‍ തോമസും ഉള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഹൈക്കോടതിക്ക് പാനല്‍ സമര്‍പ്പിക്കുന്നതിന് മുന്നോടിയായി എസ്.പിമാരെക്കുറിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ആഭ്യന്തരസെക്രട്ടറി ഡി.ജി.പിയോട് ആവശ്യപ്പെടുകയായിരുന്നു.
ഹൈക്കോടതിയുടെ അനുമതിയോടെ മാത്രമേ ദേവസ്വം വിജിലന്‍സ് എസ്.പിയെ നിയമിക്കാനാവൂ. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം നിയമിക്കപ്പെട്ട എസ്.പി സി.പി ഗോപകുമാര്‍ സ്വമേധയാ സ്ഥാനമൊഴിയുന്നതിന് പകരമായി വിരമിച്ച എസ്.പിയെ പരിഗണിച്ചിരുന്നു. തിരുവനന്തപുരം ഡി.സി.സി മുന്‍ പ്രസിഡന്റിന്റെ ഉറ്റബന്ധുവായ എസ്.പിയെ ശുപാര്‍ശ ചെയ്തതോടെയാണ് സര്‍വീസിലുള്ള എസ്.പിമാരുടെ പാനല്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. മെഡിക്കല്‍കോളേജ് സി.ഐയായിരിക്കെ ഡോക്ടര്‍മാരുടെ സമരത്തിനിടെ കസ്റ്റഡിയിലെടുത്ത ശ്രീചിത്രാ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോക്ടര്‍ മാത്യു എബ്രഹാമിനെ മര്‍ദ്ദിച്ച കേസില്‍ ഗോപാല്‍കൃഷ്ണനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെന്നും കേസില്‍ ഇപ്പോള്‍ വിചാരണ നടക്കുകയാണെന്നും സെന്‍കുമാറിന്റെ റിപ്പോര്‍ട്ടിലുണ്ട്. പൊലീസ് ട്രെയിനിംഗ് കോളേജില്‍ പ്രിന്‍സിപ്പാളായിരിക്കേ ക്ലാസെടുത്തതായി കാട്ടി പണം തട്ടിയതിന് ഗോപാല്‍കൃഷ്ണന്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























