സുകുമാരന്‍ നായരുടെ വാക്ക് കേട്ട് തന്റെ ഹൃദയംപൊട്ടിയെന്ന് സുരേഷ് ഗോപി

എന്‍.എസ്.എസ് ആസ്ഥാനത്തു നിന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ തന്നെ ഇറക്കിവിട്ടപ്പോള്‍ ഹൃദയം പൊട്ടിയെന്നു നടന്‍ സുരേഷ് ഗോപി. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ തനിക്ക് അനുവാദമുണ്ടായിരുന്നു. ഇതിനു ശേഷം ബജറ്റ് സമ്മേളനത്തിന്റെ ഇടവേളയുടെ സമയത്ത് പ്രതിനിധി സഭയുടെ ആള്‍ പറഞ്ഞിട്ടാണ് അകത്തു കയറിയതെന്നും അദ്ദേഹം പറഞ്ഞു.
സുകുമാരന്‍ നായര്‍ ഇറക്കി വിട്ടിട്ടില്ല. ബഡ്ജറ്റ് അവതരിപ്പിക്കുന്ന ദിവസം വരാന്‍ പാടില്ലായിരുന്നെന്നാണ് അദ്ദേഹം പറഞ്ഞത്. അപ്പോള്‍ തന്നെ തിരികെ പോന്നു. എന്‍.എസ്.എസിന് തന്നോട് എന്തെങ്കിലും വിരോധമുണ്ടെന്നു കരുതുന്നില്ല. ഇനിയും എന്‍.എസ്.എസ് ആസ്ഥാനത്തു പോകുമെന്നും സുരേഷ് ഗോപി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























